Horoscope October 12: കർക്കടക രാശിക്കാർ വാഹനം കടം കൊടുക്കരുത്, മേടം രാശിക്കാർക്ക് ധനലാഭം ഉണ്ടാകും; ഇന്നത്തെ രാശിഫലം

Horoscope: മേടം രാശിക്കാർ പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. വിദ്യാർഥികളുടെ പഠനം മെച്ചപ്പെടും.

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 08:08 AM IST
  • മേടം രാശിക്കാർക്ക് ധനലാഭം ഉണ്ടാകും
  • കന്നി രാശിക്കാർക്ക് ബിനിനസിൽ ലാഭം ഉണ്ടാകും
  • വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണം
Horoscope October 12: കർക്കടക രാശിക്കാർ വാഹനം കടം കൊടുക്കരുത്, മേടം രാശിക്കാർക്ക് ധനലാഭം ഉണ്ടാകും; ഇന്നത്തെ രാശിഫലം

കർക്കടകം രാശിക്കാർ വാഹനം ആർക്കും കടം കൊടുക്കരുത്. മാതാവിൻറെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. മേടം രാശിക്കാർക്ക് ധനലാഭം ഉണ്ടാകും. കന്നി രാശിക്കാർക്ക് ബിനിനസിൽ ലാഭം ഉണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണം.

മേടം- മേടം രാശിക്കാർ പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. വിദ്യാർഥികളുടെ പഠനം മെച്ചപ്പെടും. മേടം രാശിക്കാർക്ക് ഇന്ന് വൈകുന്നേരത്തോടെ ധനലാഭം ഉണ്ടാകും.
ഭാഗ്യ നിറം- കാരറ്റ് നിറം

ഇടവം- നേത്രസംബന്ധമായ പ്രശ്നങ്ങൾ വർധിക്കും. ആരോടും തർക്കിക്കരുത്. എന്തെങ്കിലും പണമിടപാടുകളോ വസ്തു സംബന്ധമായ കാര്യങ്ങളോ ഉണ്ടെങ്കിൽ ഉച്ചയ്ക്ക് ശേഷം ചെയ്യുന്നതായിരിക്കും ഉചിതം.
ഭാഗ്യ നിറം- വെള്ള

മിഥുനം- ബന്ധുക്കളുമായി കലഹിക്കരുത്. ധനനഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ ഐക്യം നിലനിർത്താൻ ശ്രമിക്കുക.
ഭാഗ്യ നിറം- പിങ്ക്

കർക്കടകം- വാഹനം ആർക്കും കടം കൊടുക്കരുത്. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. യാത്ര ചെയ്യേണ്ടി വന്നേക്കാം.
ഭാഗ്യ നിറം- ഓറഞ്ച്

ചിങ്ങം- നിസാര കാര്യങ്ങളിൽ ദേഷ്യപ്പെടരുത്. ഓഫീസിൽ എത്തിയാലുടൻ നല്ല വാർത്ത കേൾക്കാൻ ഇടവരും. വീടിന്റെ അന്തരീക്ഷം മുമ്പത്തേക്കാൾ പ്രസന്നമായിരിക്കും.
ഭാഗ്യ നിറം- മഞ്ഞ

കന്നി- ബിസിനസിൽ ലാഭം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വൈകുന്നേരം മധുരമുള്ള വസ്തുക്കൾ ദാനം ചെയ്യുന്നത് ഭാ​ഗ്യം കൊണ്ടുവരും.
ഭാഗ്യ നിറം- ടർക്കോയ്സ്

തുലാം- നിങ്ങളുടെ ചിന്ത എപ്പോഴും ശരിയായ രീതിയിലായിരിക്കാൻ ശ്രദ്ധിക്കുക. ജോലി സ്ഥലത്ത് ആരുമായും കലഹിക്കരുത്. പഠനത്തിലെ നേട്ടം പ്രവചിക്കപ്പെടുന്നു.
ഭാഗ്യ നിറം - മെറൂൺ

വൃശ്ചികം- കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. സുഹൃത്തുക്കളെ കാണും.
ഭാഗ്യ നിറം- മഞ്ഞ

ധനു- സന്തതികളെ സംബന്ധിച്ച് ആശങ്കയുണ്ടാകും. പിതാവിനെ അനുസരിക്കുക. മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുക.
ഭാഗ്യ നിറം- ചുവപ്പ്

മകരം- നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുക. വയറ് സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. വറുത്ത ഭക്ഷണങ്ങൾ കഴിക്കരുത്.
ഭാഗ്യ നിറം- നീല

കുംഭം- വ്യാപാരികൾ ജോലിയിൽ പൂർണ ശ്രദ്ധ നൽകണം. ആർക്കും പണം കടം കൊടുക്കരുത്. ആരോഗ്യ പ്രശ്നങ്ങൾ അവസാനിക്കും.
ഭാഗ്യ നിറം- പിങ്ക്

മീനം- യാത്ര ചെയ്യേണ്ടി വന്നേക്കാം. ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുക.
ഭാഗ്യ നിറം- വെള്ള

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News