Janmashtami Vrat Rules 2023: ജന്മാഷ്ടമി വ്രതം അനുഷ്ഠിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

Krishna Janmashtami 2023: വ്യത്യസ്തമായ ആചാരങ്ങളും ആഘോഷങ്ങളുമായി ഭഗവാൻ കൃഷ്ണനെ ആരാധിച്ചുകൊണ്ട് ഭക്തർ കൃഷ്ണ ജന്മാഷ്ടമി ദിവസം ആഘോഷിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 11:51 AM IST
  • കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ ഭക്തർ 24 മണിക്കൂർ ഉപവാസം അനുഷ്ഠിക്കുകയും തുടർന്ന് അർധരാത്രി നോമ്പ് തുറക്കുകയും ചെയ്യുന്നു
  • ഈ വർഷം കൃഷ്ണ ജന്മാഷ്ടമി സെപ്റ്റംബർ ആറിനും സെപ്റ്റംബർ ഏഴിനും ആചരിക്കും
Janmashtami Vrat Rules 2023: ജന്മാഷ്ടമി വ്രതം അനുഷ്ഠിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

എല്ലാ വർഷവും ആഘോഷിക്കപ്പെടുന്ന ഒരു ഹൈന്ദവ ഉത്സവമാണ് ജന്മാഷ്ടമി. ഈ ദിവസമാണ് വിഷ്ണുവിന്റെ എട്ടാമത്തെ ഭാവമായ വസുദേവന്റേയും ദേവകിയുടേയും പുത്രനായ ശ്രീകൃഷ്ണൻ ജനിച്ചത്. വ്യത്യസ്തമായ ആചാരങ്ങളും ആഘോഷങ്ങളുമായി ഭഗവാൻ കൃഷ്ണനെ ആരാധിച്ചുകൊണ്ട് ഭക്തർ ഈ ദിവസം ആഘോഷിക്കുന്നു.

ഈ വർഷം, കൃഷ്ണ ജന്മാഷ്ടമി സെപ്റ്റംബർ ആറിനും സെപ്റ്റംബർ ഏഴിനും ആചരിക്കും. കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ ഭക്തർ 24 മണിക്കൂർ ഉപവാസം അനുഷ്ഠിക്കുകയും തുടർന്ന് അർധരാത്രി നോമ്പ് തുറക്കുകയും ചെയ്യുന്നു. കൃഷ്ണ ജന്മാഷ്ടമിയിൽ വ്രതം അനുഷ്ഠിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ചെയ്യേണ്ട കാര്യങ്ങൾ

ഭഗവാൻ കൃഷ്ണനോടുള്ള നിങ്ങളുടെ സമ്പൂർണ്ണ സമർപ്പണം ഉറപ്പിച്ച്, ഒരു പ്രതിജ്ഞയോടെ നിങ്ങളുടെ ഉപവാസം ആരംഭിക്കുക.
ഭഗവദ്ഗീത വായിക്കുക, കൃഷ്ണ മന്ത്രങ്ങൾ ജപിക്കുക, ഭജനകൾ ആലപിക്കുക തുടങ്ങിയ ഭക്തിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
ശ്രീകൃഷ്ണ ക്ഷേത്രം സന്ദർശിക്കുക, പ്രാർത്ഥനകൾ അർപ്പിക്കുക.
അനുഗ്രഹവും ആത്മീയ പ്രബുദ്ധതയും നേടുന്നതിനായി വൈകുന്നേരം ആരതി അല്ലെങ്കിൽ പ്രത്യേക ജന്മാഷ്ടമി ചടങ്ങുകളിൽ പങ്കെടുക്കുക.
വ്രതം അനുഷ്ഠിക്കുമ്പോൾ ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
പഴങ്ങളും പച്ചക്കറികളും കഴിക്കുക.
പാലും വെണ്ണയും കഴിക്കുന്നത് നല്ലതാണ്. കാരണം, ഇവ ഭഗവാൻ കൃഷ്ണന്റെ ഇഷ്ടഭക്ഷണങ്ങളാണ്.
ശ്രീകൃഷ്ണഭഗവാന് പാലിൽ നിന്നുള്ള സാധനങ്ങൾ കൊണ്ട് വീട്ടിൽ പ്രസാദം ഉണ്ടാക്കുക.
ആവശ്യക്കാർക്ക് ഭക്ഷണമോ വസ്ത്രമോ ദാനം ചെയ്യുക.

ALSO READ: Kajari Teej 2023: കജാരി തീജ്: തീയതി, ശുഭ മുഹൂർത്തം, ചരിത്രം, ആചാരങ്ങൾ എന്നിവ അറിയാം

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

വീട്ടിൽ ശരിയായ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ശുദ്ധമായ പാത്രങ്ങളിൽ പ്രസാദം വിളമ്പുകയും ചെയ്യുക.
എല്ലാത്തരം നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളും ഒഴിവാക്കുക.
ജന്മാഷ്ടമി വ്രത ദിനത്തിൽ മാംസവും സസ്യേതര വിഭവങ്ങളും കഴിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് സവാളയും വെളുത്തുള്ളിയും ഒഴിവാക്കുക, കാരണം അവ തമസിക് ആയി കണക്കാക്കപ്പെടുന്നു.
ഉപവസിക്കുമ്പോൾ, വെള്ളം മാത്രം കുടിക്കുക. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.
വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങൾ കുറച്ച് കഴിക്കുക.
വഴക്കുകൾ, മോശം വാക്കുകൾ, നിഷേധാത്മക വികാരങ്ങൾ എന്നിവ ഒഴിവാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News