Ramayanam Namaramayanam: ഈ ശ്ലോകം മതി! രാമായണം മൊത്തം പാരായണം ചെയ്യുന്നതിന് തുല്ല്യം

Benefits of reading Namaramayanam: ഏഴ് കാണ്ഡങ്ങളായാണ് നാമരാമായണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 20, 2023, 12:48 PM IST
  • നാമ രാമായണം ജപിക്കുന്നത് രാമായണം മുഴുവൻ പാരായണം ചെയ്യുന്നതിന് തുല്ല്യമാണ്.
  • അയോദ്ധ്യാകാണ്ഡത്തിൽ പതിനാല്, ആരണ്യ കാണ്ഡത്തിൽ പതിനാറ്.
Ramayanam Namaramayanam: ഈ ശ്ലോകം മതി! രാമായണം മൊത്തം പാരായണം ചെയ്യുന്നതിന് തുല്ല്യം

രാമായണ മാസം ആരംഭിച്ചിരിക്കുകയാണ്. ക്ഷേത്രങ്ങളും വീടുകളും എല്ലാം രാമനാമജപത്താൽ മുകരിതമാണ്. എന്നാൽ വിശ്വസവും ആ​ഗ്രഹവും ഉണ്ടായിരുന്നിട്ടും സമയക്കുറവിനാലും മറ്റു തിരക്കുകൾ ഉള്ളതിനാലും പലർക്കും  ഈ പുണ്യമാസത്തിൽ പോലും രാമായണ പാരായണം ചെയ്യാൻ സാധിക്കുന്നില്ല. അതിൽ വിഷമം തോന്നുന്നവരാണ് നിങ്ങൾ എങ്കിൽ നാമരാമായണം പാരായണം ചെയ്യൂ. ഏഴ് കാണ്ഡങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്ന നാമരാമയണത്തിന്റെ രചയിതാവിനെ കുറിച്ചും രചനാകാലഘട്ടവും വ്യക്തമല്ല. പക്ഷെ നാമ രാമായണം ജപിക്കുന്നത് രാമായണം മുഴുവൻ പാരായണം ചെയ്യുന്നതിന് തുല്ല്യമാണ്. 

ശുദ്ധ ബ്രഹ്മപരാത്പര രാമ
കാലാത്മക പരമേശ്വര രാമ
ശേഷതല്പ സുഖനിദ്രിത രാമ, 

എന്നു തുടങ്ങി 24 വരികളാണ് നാമരാമായണത്തിന്റെ ബാലകാണ്ഡത്തിൽ രചിച്ചിരിക്കുന്നത്. അയോദ്ധ്യാകാണ്ഡത്തിൽ പതിനാല്, ആരണ്യ കാണ്ഡത്തിൽ പതിനാറ്, കിഷ്ക്കിന്ധാകാണ്ഡത്തിൽ എട്ട്, സുന്ദരകാണ്ഡത്തിൽ പത്ത്,  യുദ്ധകാണ്ഡത്തിൽ ഇരുപത്തിയെട്ട് എന്നിങ്ങനെ 114 നാമങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഉത്തരകാണ്ഡത്തിൽ 22 നാമങ്ങളുണ്ട്. എല്ലാം കൂടി ചേരുമ്പോൾ ആകെ 136 നാമങ്ങൾ.

ALSO READ: അനു​ഗ്രഹിച്ചുകൊണ്ടേയിരിക്കും..! ഈ മന്ത്രം ജപിച്ചാൽ ഹനുമാൻ നിങ്ങളെ വിട്ടു പോകില്ല

നാമരാമായണം പൂർണ്ണരൂപം ചുവടെ ചേർക്കുന്നു

ബാലകാണ്ഡം

ശുദ്ധബ്രഹ്മപരാല്പര രാമ
കാലാത്മക പരമേശ്വര രാമ
ശേഷതൽപസുഖനിദ്രിത രാമ
ബ്രഹ്മാദ്യമരപ്രാർത്ഥിത രാമ
ചണ്ഡകിരണകുലമണ്ഡന രാമ
ശ്രീമദ്ദശരഥനന്ദന രാമ
കൌസല്യാസുഖവർദ്ധന രാമ
വിശ്വാമിത്രപ്രിയധന രാമ
ഘോരതാടകാഘാതക രാമ
മാരീചാദിനിപാതക രാമ
കൌശികമഖസംരക്ഷക രാമ
ശ്രീമദഹല്യോദ്ധാരക രാമ
ഗൌതമമുനിസംപൂജിത രാമ
സുരമുനിവരഗണസംസ്തുത രാമ
നാവികധാവികമൃദുപദ രാമ
മിഥിലാപുരജനമോഹക രാമ
വിദേഹമാനസരഞ്ജക രാമ
ത്ര്യംബകകാർമ്മുകഭഞ്ജക രാമ
സീതാർപ്പിതവരമാലിക രാമ
കൃതവൈവാഹികകൌതുക രാമ
ഭാർഗവദർപ്പവിനാശക രാമ
ശ്രീമദയോധ്യാപാലക രാമ

രാമരാമ ജയരാജാ രാമ
രാമരാമ ജയസീതാ രാമ

അയോദ്ധ്യാകാണ്ഡം

അഗണിതഗുണഗണഭൂഷിത രാമ
അവനീതനയാകാമിത രാമ
രാകാചന്ദ്രസമാനന രാമ
പിതൃവാക്യാശ്രിതകാനന രാമ
പ്രിയഗുഹവിനിവേദിതപദ രാമ
തത്ക്ഷാളിതനിജമൃദുപദ രാമ
ഭരദ്വാജമുഖാനന്ദക രാമ
ചിത്രകൂടാദ്രിനികേതന രാമ
ദശരഥസന്തതചിന്തിത രാമ
കൈകേയീതനയാർപ്പിത രാമ
വിരചിതനിജപിതൃകർമ്മക രാമ
ഭരതാർപിതനിജപാദുക രാമ

രാമരാമ ജയരാജാ രാമ
രാമരാമ ജയസീതാ രാമ

ALSO READ: രാമായണ മാസത്തിൽ ഹനുമാൻ സ്വാമിയെ ഭജിച്ചാൽ....

ആരണ്യകാണ്ഡം

ദണ്ഡകാവനജനപാവന രാമ
ദുഷ്ടവിരാധവിനാശന രാമ
ശരഭങ്ഗസുതീക്ഷ്ണാർചിത രാമ
അഗസ്ത്യാനുഗ്രഹവർദ്ധിത രാമ
ഗൃദ്ധ്രാധിപസംസേവിത രാമ
പഞ്ചവടീതടസുസ്ഥിത രാമ
ശൂർപണഖാർത്തിവിധായക രാമ
ഖരദൂഷണമുഖസൂദക രാമ
സീതാപ്രിയഹരിണാനുഗ രാമ
മാരീചാർതികൃതാശുഗ രാമ
വിനഷ്ടസീതാന്വേഷക രാമ
ഗൃദ്ധ്രാധിപഗതിദായക രാമ
ശബരീദത്തഫലാശന രാമ
കബന്ധബാഹുച്ഛേദന രാമ

രാമരാമ ജയരാജാ രാമ
രാമരാമ ജയസീതാ രാമ

കിഷ്കിന്ധാകാണ്ഡം

ഹനുമത്സേവിതനിജപദ രാമ
നതസുഗ്രീവാഭീഷ്ടദ രാമ
ഗർവിതബാലിസംഹാരക രാമ
വാനരദൂതപ്രേഷക രാമ
ഹിതകരലക്ഷ്മണസംയുത രാമ

രാമരാമ ജയരാജാ രാമ
രാമരാമ ജയസീതാ രാമ
സുന്ദരകാണ്ഡം
കപിവരസന്തതസംസ്മൃത രാമ
തദ്ഗതിവിഘ്നധ്വംസക രാമ
സീതാപ്രാണാധാരക രാമ
ദുഷ്ടദശാനനദൂഷിത രാമ
ശിഷ്ടഹനൂമദ്ഭൂഷിത രാമ
സീതവേദിതകാകാവന രാമ
കൃതചൂഡാമണിദർശന രാമ
കപിവരവചനാശ്വാസിത രാമ

രാമരാമ ജയരാജാ രാമ
രാമരാമ ജയസീതാ രാമ

യുദ്ധകാണ്ഡം

രാവണനിധനപ്രസ്ഥിത രാമ
വാനരസൈന്യസമാവൃത രാമ
ശോഷിതശരദീശാർത്തിത രാമ
വിഭീഷണാഭയദായക രാമ
പർവതസേതുനിബന്ധക രാമ
കുംഭകർണശിരശ്ഛേദന രാമ
രാക്ഷസസങ്ഘവിമർദ്ദക രാമ
അഹിമഹിരാവണചാരണ രാമ
സംഹൃതദശമുഖരാവണ രാമ
വിധിഭവമുഖസുരസംസ്തുത രാമ
ഖഃസ്ഥിതദശരഥവീക്ഷിത രാമ
സീതാദർശനമോദിത രാമ
അഭിഷിക്തവിഭീഷണനുത രാമ
പുഷ്പകയാനാരോഹണ രാമ
ഭരദ്വാജാദിനിഷേവണ രാമ
ഭരതപ്രാണപ്രിയകര രാമ
സാകേതപുരീഭൂഷണ രാമ
സകലസ്വീയസമാനസ രാമ
രത്നലസത്പീഠാസ്ഥിത രാമ
പട്ടാഭിഷേകാലംകൃത രാമ
പാർഥിവകുലസമ്മാനിത രാമ
വിഭീഷണാർപിതരങ്ഗക രാമ
കീശകുലാനുഗ്രഹകര രാമ
സകലജീവസംരക്ഷക രാമ
സമസ്തലോകോദ്ധാരക രാമ

രാമരാമ ജയരാജാ രാമ
രാമരാമ ജയസീതാ രാമ

ഉത്തരകാണ്ഡം
ആഗത മുനിഗണ സംസ്തുത രാമ
വിശ്രുതദശകണ്ഠോദ്ഭവ രാമ
സീതാലിങ്ഗനനിർവൃത രാമ
നീതിസുരക്ഷിതജനപദ രാമ
വിപിനത്യാജിതജനകജ രാമ
കാരിതലവണാസുരവധ രാമ
സ്വർഗതശംബുക സംസ്തുത രാമ
സ്വതനയകുശലവനന്ദിത രാമ
അശ്വമേധക്രതുദീക്ഷിത രാമ
കാലാവേദിതസുരപദ രാമ
ആയോധ്യകജനമുക്തിത രാമ
വിധിമുഖവിബുധാനന്ദക രാമ
തേജോമയനിജരൂപക രാമ
സംസൃതിബന്ധവിമോചക രാമ
ധർമസ്ഥാപനതത്പര രാമ
ഭക്തിപരായണമുക്തിദ രാമ
സർവചരാചരപാലക രാമ
സർവഭവാമയവാരക രാമ
വൈകുണ്ഠാലയസംസ്തിത രാമ
നിത്യാനന്ദപദസ്ഥിത രാമ

രാമരാമ ജയരാജാ രാമ
രാമരാമ ജയസീതാ രാമ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News