Shani Uday 2024: കുംഭ രാശിയിൽ ശനിയുടെ ഉദയം; ഈ 6 രാശിക്കാർക്ക് ഇന്നുമുതൽ സുവർണ്ണ നേട്ടങ്ങൾ!

Shani Uday 2024 Effect: കർമ്മദാതാവെന്നറിയപ്പെടുന്ന ശനിക്ക് രാജാവിനെ യാചകനാക്കാനും യാചകനെ രാജാവുമാക്കാൻ അധിക സമയം വേണ്ട എന്നാണ് പറയുന്നത്

Written by - Ajitha Kumari | Last Updated : Mar 18, 2024, 10:09 AM IST
  • നീതിയുടെ ദേവനായ ശനി മാർച്ച് 18 ആയ ഇന്ന് ഉദിച്ചിരിക്കുകയാണ്
  • ശനി ഉദിയത്തോടെ ഈ 6 രാശിക്കാർക്ക് ഭാഗ്യം തെളിയും
Shani Uday 2024: കുംഭ രാശിയിൽ ശനിയുടെ ഉദയം; ഈ 6 രാശിക്കാർക്ക് ഇന്നുമുതൽ സുവർണ്ണ നേട്ടങ്ങൾ!

Saturn Rise 2024: നീതിയുടെ ദേവനായ ശനി മാർച്ച് 18 ആയ ഇന്ന് ഉദിച്ചിരിക്കുകയാണ്.  ശനിയുടെ ഉദയം എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 6 രാശിക്കാരുടെ ഭാഗ്യം ശരിക്കും തെളിയും ഒപ്പം വരുമാനം വർധിക്കും, ബാങ്ക് ബാലൻസ് വർധിക്കും, തൊഴിലിലും ബിസിനസിലും പുരോഗതി എന്നിവയും ഉണ്ടാകും.   മാർച്ച് 18 മുതൽ ശനിയുടെ ഉദയം ഏതൊക്കെ രാശിക്കാർക്കാണ് ഗുണഫലങ്ങൾ നൽകുന്നതെന്ന് നമുക്ക് നോക്കാം...

Also Read: 150 വർഷത്തിനു ശേഷം അപൂർവ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!

 

മേടം (Aries): മേടം രാശിക്കാർക്ക്, ശനിയുടെ ഉദയം ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം, ഒരു പുതിയ ജോലി വാഗ്ദാനം എന്നിവ നൽകും. അതിലൂടെ വരുമാനം വർധിച്ചേക്കാം. ബിസിനസ് ചെയ്യുന്നവർക്ക്  വലിയ ലാഭം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും.

ഇടവം (Taurus): ഇടവം രാശിയുടെ അധിപൻ ശനിയുടെ സൗഹൃദ ഗ്രഹമായ ശുക്രനാണ്.  അതുകൊണ്ടുതന്നെ ശനിയുടെ ഉദയം ഇടവ രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ സമ്മാനിക്കും. ജോലിയിൽ സ്ഥാനമാനങ്ങളും ആദരവും ലഭിക്കും. ബിസിനസിൽ പുരോഗതി, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും. നിങ്ങളുടെ ശമ്പളം വർദ്ധിച്ചേക്കും.

Also Read: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ജീവിതത്തിലുണ്ടാകും വൻ നേട്ടങ്ങൾ

 

മിഥുനം (Gemini):  മിഥുന രാശിക്കാർക്ക് ശനിയുടെ ഉദയം വൻ നേട്ടങ്ങൾ നൽകും. ചില സുപ്രധാന ജോലികളിൽ വിജയിക്കും. രാഷ്ട്രീയത്തിൽ സജീവമായ ആളുകൾക്ക് പ്രത്യേകി പ്രയോജനം ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്..  

ചിങ്ങം (Leo):  ശനിയുടെ ഉദയം നിങ്ങളുടെ ഉറങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണർത്തും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് സമയം അനുകൂലം, ബിസിനസ്സിൽ ലാഭം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

Also Read: ഗജകേസരി യോഗത്തോടെ ഈ 5 രാശിക്കാരുടെ ഭാഗ്യകാലം തെളിയും!

 

കന്നി (Virgo): കന്നി രാശിക്കാർക്ക് ശനിയുടെ ഉദയം വലിയ ഭാഗ്യം നൽകും. ജോലിസ്ഥലത്ത് നല്ല അന്തരീക്ഷം ഉണ്ടാകും. ജോലിയിൽ നിങ്ങളെ പ്രശംസിച്ചേക്കാം. പുരോഗതിക്ക് സാധ്യതയുണ്ട്. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിക്കാം.

ധനു (Sagittarius): ശനിയുടെ ഉദയം ധനു രാശിക്കാർക്ക് വലിയ സ്ഥാനവും ആദരവും നൽകും. ബിസിനസുകാർക്ക് ഒരു വലിയ ഇടപാട് അന്തിമമായേക്കാം. സമ്പത്തിനൊപ്പം ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും. നിക്ഷേപത്തിന് നല്ല സമയമാണ്. ബാങ്ക് ബാലൻസ് വർദ്ധിക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News