Kuchela dinam 2023: അവില്‍ പൊതികളുമായി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ആയിരങ്ങൾ

ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് ഗുരുവായൂർ ക്ഷേത്രത്തില്‍ കുചേലദിനം ആചരിക്കുന്നത്. പുലര്‍ച്ചെ മുതല്‍ നിരവധി ഭക്തരാണ് അവില്‍ പൊതികളുമായി ക്ഷേത്രത്തിലെത്തിച്ചേർന്നത്

Written by - Zee Malayalam News Desk | Last Updated : Dec 20, 2023, 06:28 PM IST
  • ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് ഗുരുവായൂർ ക്ഷേത്രത്തില്‍ കുചേലദിനം ആചരിക്കുന്നത്
  • പുലര്‍ച്ചെ മുതല്‍ നിരവധി ഭക്തരാണ് അവില്‍ പൊതികളുമായി ക്ഷേത്രത്തിലെത്തിച്ചേർന്നത്
  • ഭക്തര്‍ കൊണ്ടുവന്ന അവിലും ദേവസ്വം പ്രത്യേകം കുഴച്ച് തയ്യാറാക്കിയ അവിലും പന്തീരടി പൂജ സമയത്ത് നിവേദിച്ചു
Kuchela dinam 2023: അവില്‍ പൊതികളുമായി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ആയിരങ്ങൾ

കുചേലദിനത്തില്‍ അവില്‍ പൊതികളുമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത് ആയിരങ്ങൾ. ഭക്തജനങ്ങളെത്തിച്ച അവിൽ ക്ഷേത്രത്തിലെ പന്തീരടി പൂജ സമയത്ത് നിവേദിച്ചു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ വിവിധ കലാപരിപാടികളും അരങ്ങേറി. 

ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് ഗുരുവായൂർ ക്ഷേത്രത്തില്‍ കുചേലദിനം ആചരിക്കുന്നത്. പുലര്‍ച്ചെ മുതല്‍ നിരവധി ഭക്തരാണ് അവില്‍ പൊതികളുമായി ക്ഷേത്രത്തിലെത്തിച്ചേർന്നത്. നാളികേരം, ശര്‍ക്കര, നെയ്യ്, ജീരകം എന്നിവ ചേര്‍ത്ത് മൂന്നര ലക്ഷത്തോളം രൂപയുടെ അവിലാണ് കുചേലദിനത്തിൽ തയ്യാറാക്കിയത്. ഭക്തര്‍ കൊണ്ടുവന്ന അവിലും ദേവസ്വം പ്രത്യേകം കുഴച്ച് തയ്യാറാക്കിയ അവിലും പന്തീരടി പൂജ സമയത്ത് നിവേദിച്ചു.

കുചേല ദിനത്തോടനുബന്ധിച്ച്  കുചേലന്‍റെയും കൃഷ്ണന്‍റെയും ഗോപികമാരുടെയും വേഷമണിഞ്ഞെത്തിയവരും നിരവധിയാണ്. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ കലാമണ്ഡലം നീലകണ്ഠന്‍ സ്മാരക സമിതിയുടെ കഥകളി സംഗീതവും വൈകുന്നേരം നടി ദിവ്യ ഉണ്ണിയുടെ നൃത്ത നൃത്യങ്ങളും രാത്രിയിൽ കുചേലവൃത്തം കഥകളിയും അരങ്ങേറി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News