Weekly Astrology| ആഴ്ചകളെ വെറുതേ തള്ളിക്കളയണ്ട,ഈ നക്ഷത്രക്കാർക്ക് സൂക്ഷിക്കേണ്ടുന്ന കാലമാണ്, വാരഫലം പറയുന്നു

മേടക്കൂറിന് മികച്ച അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണിത്, കർക്കിട കൂറുകാർ ചിലവിൽ ശ്രദ്ധിക്കണം

Written by - Zee Malayalam News Desk | Last Updated : Jan 16, 2022, 10:22 AM IST
  • കുംഭക്കൂറിന് ചില അരിഷ്ടതകൾ ഉണ്ടാവുന്ന കാലമാണ്
  • മീനക്കൂറുകാർക്ക് ജോലി രംഗത്ത് പുരോഗതികളും പ്രതീക്ഷിക്കാം
  • മകരക്കൂറിന് അത്ര ഭേദപ്പെട്ട വാരമല്ലിത്.
Weekly Astrology| ആഴ്ചകളെ വെറുതേ തള്ളിക്കളയണ്ട,ഈ നക്ഷത്രക്കാർക്ക് സൂക്ഷിക്കേണ്ടുന്ന കാലമാണ്, വാരഫലം പറയുന്നു

മേടക്കൂറ്( അശ്വതി ഭരണി കാർത്തികയുടെ ആദ്യ കാൽ)

സൂര്യൻ മകര രാശിയിലേക്ക് കടന്ന ഘട്ടമാണിത്. മികച്ച അനുഭവങ്ങൾ പ്രതീക്ഷിക്കാം. ആഴ്ചയുടെ തുടക്കത്തിൽ ശുഭ കാര്യങ്ങൾ പ്രതീക്ഷിക്കാം. സ്വസ്ഥമായ സമയമായിരിക്കും പൊതുവേ.

ഇടവക്കൂറ് ( കാർത്തിക മുക്കാലും രോഹിണിയും മകയിരവും ആദ്യ പകുതിയും)

ഗുണ ദോഷ  സമ്മിശ്ര ഫലമാണ് ഇത്തവണ ഇടവക്കൂറിന്. ജോലി രംഗത്ത് സ്വസ്ഥ ഉണ്ടാകുമെങ്കിലും. ആഴ്ചയുടെ തുടക്കത്തിൽ ചില പ്രശ്നങ്ങൾ അലട്ടിയേക്കാം. തുടർന്നുള്ള ദിവസങ്ങളിൽ ഭേദപ്പെട്ട ഫലങ്ങൾ കിട്ടിയേക്കും. വരുമാന വർധനക്ക് പുതിയ വഴിയും, ജോലിയിൽ മാറ്റങ്ങൾക്കും സാധ്യത

മിഥുനക്കൂറ് (മകയിരത്തിൻറെ അവസാന പകുതിയും തിരുവാതിരയും പുണർതത്തിൻറെ ആദ്യ മുക്കാലും)

മിഥുനക്കൂറിന് അനുകൂല ഫലങ്ങളാണ് ഉണ്ടാവുക. ജോലിയിൽ കൂടുതൽ അംഗീകാരങ്ങൾ നേടാനാവും. കുടുംബ പരമായി സ്വസ്ഥത ഉണ്ടാവും. ആഴ്ചയുടെ തുടക്കത്തിൽ ചില പ്രശ്നങ്ങൾ അലട്ടാമെങ്കിലും പിന്നീട് ഇവ മാറും

കർക്കിടകക്കൂറ് ( പുണർതത്തിൻറെ അവസാന കാൽഭാഗവും പൂയവും ആയില്യവും)

കർക്കിടക കൂറിന് ചിലവ് കൂടുന്ന സമയമാണിത്. വരുമാനത്തിൽ ചെറിയ വർധന  ഉണ്ടാവും. ഉയർന്ന സ്ഥാനങ്ങളിലേക്ക് എത്താനുള്ള സാധ്യതയുണ്ട്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രത്തിൻറെ ആദ്യ കാലും)

ചിങ്ങക്കൂറിന് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. വരുമാനത്തിൽ ഭേദപ്പെട്ട വർധനക്ക് എല്ലാ വിധ സാധ്യതകളുമുണ്ട്. സ്ഥാന മാറ്റങ്ങൾക്ക് എല്ലാം അനുകൂല കാലമാണ്.

കന്നിക്കൂറ് ( ഉത്രത്തിൻറെ അവസാന മുക്കാലും  അത്തുവും ചിത്തിര ആദ്യ പകുതിയും)

രോഗ പീഢകളിൽ നിന്നും മാറ്റം ഉണ്ടാവുന്ന കാലമാണിത്. ദൈവാധീനത്തിന് പ്രത്യേക പ്രാർഥനകൾ വേണ്ടുന്ന സമയമാണിത്. സാമ്പത്തികമായും അനുകൂല കാലമാണ്.

തുലാക്കൂറ് ( ചിത്തിര അവസാനവും ചോതി വിശാഖം ആദ്യ മുക്കാലും)

ജോലിയിൽ ഗുണകരമായ മാറ്റങ്ങളെല്ലാം പ്രതീക്ഷിക്കാം. ആരോഗ്യ രംഗത്ത് മാറ്റങ്ങൾ പ്രതീക്ഷിക്കാം. തടസ്സങ്ങളെ വിജയകരമായി മറി കടക്കാനാകും.

വൃശ്ചികക്കൂറ് ( വിശാഖ് അവസാന കാലും അനിഴവും തൃക്കേട്ടയും)

സുഹൃത്തുക്കളിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം. പ്രതിസന്ധികളിൽ ഒന്നും പെടില്ല. കുടുംബാന്തരീഷം ശാന്തമായിരിക്കും.

ധനുക്കൂറ് (മൂലം പൂരാടം ഉത്രാടത്തിൻറ ആദ്യ കാലും)

ധനുക്കൂറുകാർക്ക് ജോലി കാര്യങ്ങളിലെല്ലാം നേട്ടാം ഉണ്ടാവും. ഇടക്കിടെ ചെറിയ തടസ്സങ്ങൾ പ്രതീക്ഷിക്കാം. പ്രതിസന്ധി ഉണ്ടാവില്ല.

മകരക്കൂറ് ( ഉത്രാടം അവസാന മുക്കാലും തിരുവോണം അവിട്ടത്തിൻറെ ആദ്യ പകുതിയും )

മകരക്കൂറിന് അത്ര ഭേദപ്പെട്ട  വാരമല്ലിത്.  ചെറിയ തോതിലുള്ള തടസങ്ങൾ അനുഭവപ്പെടുമെങ്കിലും മനസ് ശാന്തമായിരിക്കും. കുടുംബത്തിൽ സ്വസ്ഥത നില നിർത്താനാവും.

 കുംഭക്കൂറ് (അവിട്ടത്തിൻറ അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മുക്കാലും)

ആഴ്ചയുടെ അവസാനം ചില അസ്വസ്ഥതകൾ ഒഴിച്ചാൽ കുംഭക്കൂറിന് കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. ജോലി രംഗത്ത് കൂടുതൽ നേട്ടങ്ങൾ ഉണ്ടായേക്കും.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാലും ഉത്തൃട്ടാതി രേവതിയും)

ജോലി രംഗത്ത് നല്ല പുരോഗതികളും കടബാധ്യതകളൊക്കെ കുറയുന്ന സമയമാണ്. ചില ദിവസങ്ങളിൽ ശരീര സുഖം കുറയും. ആഴ്ചയുടെ പകുതിക്ക് ശേഷം ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News