Water and Vastu: വെള്ളവുമായി ബന്ധപ്പെട്ട ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കൂ, ഭാഗ്യം പടികടന്നെത്തും!!

വെള്ളവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുന്നത് വീട്ടില്‍ ഐശ്വര്യം സമ്പത്തും പ്രദാനം ചെയ്യും. അത്,  വെള്ളച്ചാട്ടത്തിന്‍റെ കലാസൃഷ്ടിയാകാം, അല്ലെങ്കില്‍ വെള്ളച്ചാട്ടത്തിന്‍റെ പെയിന്‍റിംഗ് ആകാം. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 11:43 PM IST
  • വീട്ടില്‍ ഒരു ജലധാര സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ ദിശ വടക്കോ അല്ലെങ്കില്‍ തെക്ക്-കിഴക്കോ ആണ്. ഈ ദിശകളില്‍ ജലധാര സൂക്ഷികുന്നത് വീട്ടില്‍ ഭാഗ്യം കൊണ്ടുവരും.
Water and Vastu: വെള്ളവുമായി ബന്ധപ്പെട്ട ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കൂ, ഭാഗ്യം പടികടന്നെത്തും!!

Water and Vastu: വീട്ടില്‍ സമ്പത്തും ഐശ്വര്യവും നിറയാന്‍ സഹായിയ്ക്കുന്ന പല പരിഹാരങ്ങളും വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് വെള്ളവുമായി ബന്ധപ്പെട്ട വസ്തുക്കള്‍.

വെള്ളവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുന്നത് വീട്ടില്‍ ഐശ്വര്യം സമ്പത്തും പ്രദാനം ചെയ്യും. അത്,  വെള്ളച്ചാട്ടത്തിന്‍റെ കലാസൃഷ്ടിയാകാം, അല്ലെങ്കില്‍ വെള്ളച്ചാട്ടത്തിന്‍റെ പെയിന്‍റിംഗ് ആകാം. എന്നാല്‍, ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്തരം സാധനങ്ങള്‍ സൂക്ഷിക്കാന്‍ വാസ്തു ശാസ്ത്രത്തില്‍ പ്രത്യേക ദിശകള്‍ പ്രതിപാദിക്കുന്നുണ്ട്. 

Also Read:   Sun Transit in Cancer 2023: സൂര്യ സംക്രമണം ഈ രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യം ചൊരിയും!! ആഗസ്റ്റ്‌ 16 വരെ സുവര്‍ണ്ണകാലം 
 
അതായത്, ഇത്തരം വസ്തുക്കള്‍ ശരിയായ ദിശയില്‍ സ്ഥാപിച്ചില്ല എങ്കില്‍ ഗുണത്തിന് പകരം ദോഷമായിരിയ്ക്കും ഫലം...!!

വീട്ടില്‍ ഒഴുകുന്ന വെള്ളത്തിന്‍റെ ചിത്രങ്ങൾ വയ്ക്കാൻ പറ്റിയ സ്ഥലമാണോ തിരഞ്ഞെടുത്തത്?  ജലധാര സൂക്ഷിക്കുന്നതിനോ, വെള്ളം നിറച്ച പാത്രങ്ങൾ സൂക്ഷിക്കുന്നതിനോ തിരഞ്ഞെടുത്ത സ്ഥലം  അതിന് അനുയോജ്യമാണോ?  വെള്ളവുമായി ബന്ധപ്പെട്ട ഇത്തരം വസ്തുക്കള്‍ വയ്ക്കേണ്ട ശരിയായ ദിശ ഏതാണ് ? അറിയാം....  

വീട്ടില്‍ ഒരു ജലധാര സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ ദിശ വടക്കോ അല്ലെങ്കില്‍ തെക്ക്-കിഴക്കോ ആണ്. ഈ ദിശകളില്‍ ജലധാര സൂക്ഷികുന്നത് വീട്ടില്‍ ഭാഗ്യം കൊണ്ടുവരും. ഇത് വീട്ടില്‍ പണത്തിന്‍റെ വരവും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കുകയും ചെയ്യും.

കുടുംബത്തിലെ അംഗങ്ങൾക്കും കുടുംബ ബിസിനസിനും യാതൊരു ദോഷവും വരരുത് എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ഉപായവും വാസ്തു ശാസ്ത്രത്തില്‍ പറയുന്നുണ്ട്.  അതായത്,  വീടിന്‍റെ ലോഞ്ചിലോ ബാൽക്കണിയിലോ വെള്ളവുമായി ബന്ധപ്പെട്ട ഒരു ചിത്രമോ അല്ലെങ്കില്‍ വെള്ളവുമായി ബന്ധപ്പെട്ട ഒരു കലാവസ്തുവോ സൂക്ഷിക്കാം. ഇപ്രകാരം ചെയ്‌താല്‍, ഞൊടിയിടയില്‍ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യമുണ്ടാകും.  

വീട്ടിൽ സമ്പത്തും ഐശ്വര്യവും  വര്‍ദ്ധിക്കാന്‍  വീടിന്‍റെ  വടക്കു-കിഴക്ക് ദിശയിൽ ഒരു മൺപാത്രത്തിലോ അല്ലെങ്കില്‍ മൺകുടത്തിലോ വെള്ളം  നിറച്ചു വയ്ക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ പുരോഗതിയിലേയ്ക്കുള്ള മുന്നേറ്റത്തിന് യാതൊരു തടസവും ഉണ്ടാകില്ല, കൂടാതെ,  വീട്ടില്‍ സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല.

വീട്ടിൽ ഒരു വലിയ പൂന്തോട്ടമോ പുൽത്തകിടിയോ ഉണ്ടെങ്കിൽ, അതിൽ ഒരു വെള്ളച്ചാട്ടം ഉണ്ടാക്കുന്നത് വളരെ ശുഭകരമാണ്.  പക്ഷേ, ഈ വെള്ളച്ചാട്ടം നിര്‍മ്മിക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.  അതിലെ വെള്ളം നിങ്ങളുടെ വീട്ടിലേക്ക് തന്നെ ഒഴുകണം, അല്ലെങ്കിൽ ഗുണത്തിന് പകരം ദോഷമായി രിയ്ക്കും സംഭവിക്കുക.  

വീട്ടിലെ അടുക്കളയിൽ ഒരിയ്ക്കലും വെള്ളത്തിന്‍റെ ചിത്രമോ വെള്ളച്ചാട്ടത്തിന്‍റെ ഷോപീസോ സൂക്ഷിക്കരുത്‌. അടുക്കളയില്‍  കുടിവെള്ളവും ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളവും മാത്രമേ പാടുള്ളൂ.  അല്ലാത്തപക്ഷം ഭാഗ്യം  ദൗര്‍ഭാഗ്യമായി മാറും..... 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News