ജ്യോതിഷത്തിൽ ശുക്രനും ശനിയും സുഹൃത്തുക്കളാണ്. പുതുവർഷത്തിൽ, ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം രൂപപ്പെടും, ഇത് 12 രാശിചിഹ്നങ്ങളിലും സ്വാധീനം ചെലുത്തും. ശനി 2024 ൽ കുംഭം രാശിയിൽ തുടരും, ശുക്രനും മാർച്ച് മാസത്തിൽ കുംഭത്തിൽ പ്രവേശിക്കും. ഏത് രാശി ചിഹ്നങ്ങൾക്കാണ് ഇത് വഴി മാറ്റമുണ്ടാകാൻ പോകുന്നതെന്ന് നോക്കാം.
മേടം രാശി
ശുക്രന്റെയും സംയോജനം മേടം രാശിക്കാർക്ക് സമ്പത്തിൻറെ നേട്ടങ്ങളും പുതിയ വഴികൾ തുറക്കാനും നിങ്ങളെ സഹായിക്കും. തൊഴിൽ മേഖലയിൽ ബഹുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നതായി തോന്നുന്നു. അതേസമയം, വീട്ടിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനും അനാവശ്യ വഴക്കുകൾ ഒഴിവാക്കാനും ശ്രമിക്കുക.
മിഥുനം രാശി
മിഥുനം രാശിക്കാർക്ക് ശനി-ശുക്ര സംയോജനം വളരെ ശുഭകരമായിരിക്കും. ജോലിയിൽ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ വിജയകരമാവും. നിങ്ങൾക്ക് ഇക്കാലം ആത്മവിശ്വാസം നിറഞ്ഞതായിരിക്കും. പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കുകയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാവുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും പ്രായമായവരെ പരിപാലിക്കുകയും ചെയ്യുക.
ചിങ്ങം രാശി
ശനി-ശുക്ര സംയോജനം ചിങ്ങം രാശിക്ക് ഗുണം ചെയ്യും. പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാം. നിങ്ങൾക്ക് ആത്മവിശ്വാസം വർധിക്കും. കരിയറുമായി ബന്ധപ്പെട്ട പല പ്രധാനപ്പെട്ട ജോലികളും നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് ആരോഗ്യത്തോടെ തുടരാനാവും യാത്ര ചെയ്യാനും പുതിയ ആളുകളെ കണ്ടുമുട്ടാനും സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.