Yearly Horoscope 2024: 2023 അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രം. അതായത് പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുകയാണെന്നർത്ഥം. 2024 തങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാൻ എല്ലാവരും ആകാംക്ഷയിലാണ്. 2024 ലെ വാർഷിക ജാതകത്തിൽ നിന്നും വരാനിരിക്കുന്ന വർഷം ഏത് രാശിയിലുള്ളവർക്ക് ഭാഗ്യമുണ്ടാക്കും എന്നറിയാം.
മേടം (Aries): 2024 മേടം രാശിക്കാർക്ക് അനുകൂലമായിരിക്കും. പുതിയ വർഷം ഇവർക്ക് ജോലിയിലും ബിസിനസിലും മികച്ച വിജയം നൽകും. പുരോഗതിയോടൊപ്പം ഇവരുടെ വരുമാനവും വർദ്ധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മുടങ്ങിക്കിടക്കുന്ന പ്രധാനപ്പെട്ട ജോലികൾ പൂർത്തീകരിക്കും ഒപ്പം വ്യക്തിജീവിതവും മികച്ചതായിരിക്കും.
കന്നി (Virgo): 2024 കന്നി രാശിക്കാർക്ക് വളരെ ശുഭകരവും ഫലദായകവുമായിരിക്കും. ഇത്തരക്കാർക്ക് ജോലിയിൽ ഉയർന്ന സ്ഥാനം, അതുപോലെ നിങ്ങൾക്ക് ചില ജോലികൾ ചെയ്യാൻ കഴിയും അതിലൂടെ നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. അതെല്ലാം നന്നായി നിറവേറ്റും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. നിങ്ങൾക്ക് വൻ സമ്പത്ത് ലഭിക്കും, ബാങ്ക് ബാലൻസ് വർദ്ധിക്കും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.
Also Read: Shani Gochar: 2025 വരെ ശനി കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടവും പുരോഗതിയും!
തുലാം (Libra): തുലാം രാശിക്കാരുടെ ഭാഗ്യം 2024-ൽ തെളിയും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കാൻ കഴിയും. ഒന്നിനുപുറകെ ഒന്നായി നിങ്ങൾ വലിയ നേട്ടങ്ങൾ നേടും. വിദേശത്ത് നിന്നും നല്ലൊരു ജോലി ഓഫർ ലഭിച്ചേക്കാം, വിദേശയാത്ര പോകാണ് അവസരം. വാഹനമോ വസ്തുവോ വാങ്ങാണ് യോഗം, ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരും.
വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർക്ക് 2024 പുതിയ പ്രതീക്ഷകൾ നൽകും. കരിയറിലെ ദീർഘകാലമായി തുടരുന്ന മന്ദത മാറി നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും, നിങ്ങളുടെ വരുമാനം വർദ്ധിക്കും. ബിസിനസ് വിപുലീകരിക്കും, വലിയ ഒരു ഇടപാട് ലഭിക്കും. വിജയത്തിലേക്കുള്ള പുതിയ വഴികൾ തെളിയും. പഴയ പ്രശ്നങ്ങൾ നീങ്ങും. സമ്പത്തും സ്വത്തും വർധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...