Lunar Eclipse 2023: ഈ വർഷത്തെ രണ്ടാം ചന്ദ്രഗ്രഹണം ഈ ദിവസം ദൃശ്യമാകും; തീയതി, സമയം എന്നിവ അറിയാം

Lunar Eclipse 2023: ഇനി അടുത്ത സൂര്യഗ്രഹണത്തിന്‍റെയും ചന്ദ്രഗ്രഹണത്തിന്‍റെയും ഊഴമാണ്. ഇതുവരെ നടന്ന രണ്ട് ഗ്രഹണങ്ങളും ഇന്ത്യയിൽ ദൃശ്യമായിരുന്നില്ല, അതിനാൽ അവയുടെ സൂതക് കാലഘട്ടവും പരിഗണിക്കപ്പെട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 12:34 PM IST
  • ജ്യോതിശാസ്ത്രം പറയുന്നതനുസരിച്ച് രണ്ടാം ചന്ദ്രഗ്രഹണം ഒക്ടോബർ 29 ന് നടക്കും. ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണമായിരിക്കും ഇത്.
Lunar Eclipse 2023: ഈ വർഷത്തെ രണ്ടാം ചന്ദ്രഗ്രഹണം ഈ ദിവസം ദൃശ്യമാകും; തീയതി, സമയം എന്നിവ അറിയാം

Lunar Eclipse 2023: ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. 2023ൽ രണ്ട് ചന്ദ്രഗ്രഹണങ്ങളും രണ്ട് സൂര്യഗ്രഹണങ്ങളും സംഭവിക്കും. അതില്‍ ഒരു സൂര്യഗ്രഹണവും ഒരു ചന്ദ്രഗ്രഹണവും ഇതിനകം സംഭവിച്ചു കഴിഞ്ഞു. 

 Also Read:  Copper Ring Benefits: ചെമ്പ് മോതിരത്തിനുണ്ട് ഏറെ ഗുണങ്ങൾ, ആരോഗ്യം മാത്രമല്ല ഗ്രഹദോഷങ്ങളിൽ നിന്നും മുക്തി
 

ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിൽ 20-നും ആദ്യത്തെ ചന്ദ്രഗ്രഹണം മെയ് 5-ന് വെള്ളിയാഴ്‌ച വൈശാഖ പൂർണിമ ദിനത്തിലും സംഭവിച്ചു. ഇനി അടുത്ത സൂര്യഗ്രഹണത്തിന്‍റെയും ചന്ദ്രഗ്രഹണത്തിന്‍റെയും ഊഴമാണ്. ഇതുവരെ നടന്ന രണ്ട് ഗ്രഹണങ്ങളും ഇന്ത്യയിൽ ദൃശ്യമായിരുന്നില്ല, അതിനാൽ അവയുടെ സൂതക് കാലഘട്ടവും പരിഗണിക്കപ്പെട്ടില്ല. 

Also Read: Mars Jupiter Yuti: ചൊവ്വയും വ്യാഴവും ചേർന്ന് നവപഞ്ചം രാജയോഗം, ഈ രാശിക്കാരുടെ ജീവിതത്തില്‍ പണത്തിന്‍റെ പെരുമഴ!! 
 

ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ന് സംഭവിച്ചു. ജ്യോതിശാസ്ത്രം പറയുന്നതനുസരിച്ച് രണ്ടാം ചന്ദ്രഗ്രഹണം ഒക്ടോബർ 29 ന് നടക്കും. ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണമായിരിക്കും ഇത്. ഈ ചന്ദ്രഗ്രഹണം ഒക്ടോബർ 29 ന് പുലർച്ചെ 1:06 ന് ആരംഭിച്ച് 2:22 ന് അവസാനിക്കുമെന്ന് പഞ്ചാംഗം പറയുന്നു.  ഈ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകും, അത് വലിയ സ്വാധീനം ചെലുത്തും. ഇന്ത്യയിൽ ദൃശ്യമാകുന്നതിനാല്‍ ഈ ചന്ദ്രഗ്രഹണത്തിന്‍റെ സൂതക് കാലവും സാധുവായിരിക്കും. 

Lunar Eclipse 2023: ചന്ദ്രഗ്രഹണം 2023 സമയം, സൂതക് കാലയളവ് അറിയാം  

ചന്ദ്രഗ്രഹണം ആരംഭിക്കുന്നു:  01:06 AM
ചന്ദ്രഗ്രഹണം അവസാനിക്കുന്നു:  02:22 AM

പ്രാദേശിക ഗ്രഹണ ദൈർഘ്യം:  01 മണിക്കൂർ 16 മിനിറ്റ് 16 സെക്കൻഡ്

സൂതകം ആരംഭിക്കുന്നു:  2:52 PM, ഒക്ടോബർ 28
സൂതകം അവസാനിക്കുന്നു:  02:22 AM, ഒക്ടോബർ 29

ചന്ദ്രഗ്രഹണവും ഹൈന്ദവ വിശ്വാസങ്ങളും 

ജ്യോതിഷത്തിൽ രാഹുവും കേതുവും പൊതുവെ ദോഷകരമായ ഗ്രഹ വസ്തുക്കളായി കണക്കാക്കപ്പെടുന്നു. രാഹുവിന്‍റെ ഏറ്റവും വലിയ ശത്രുക്കൾ സൂര്യനും ചന്ദ്രനുമാണെന്ന് വിശ്വസിക്കപ്പെടുന്നു, രഹു ഇടയ്ക്കിടെ സൂരി ചന്ദ്രന്മാരെ വിഴുങ്ങുന്നു, ഇത് സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും കാരണമാകുന്നു. ഗ്രഹണസമയത്ത് സൂര്യനും ചന്ദ്രദേവനും വേദന അനുഭവിക്കുന്നുവെന്നും അതിനാൽ ഗ്രഹണം ഹിന്ദുമതത്തിൽ അശുഭകരമായ സംഭവമായി കണക്കാക്കപ്പെടുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. 

ഗ്രഹണ സമയത്തും സൂതക് കാലത്തും നിരവധി മുൻകരുതലുകൾ നിർദ്ദേശിക്കപ്പെടുന്നു. ഒക്ടോബർ 29 ന് നടക്കുന്ന ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകും, അതിന്‍റെ സൂതക് കാലഘട്ടവും പരിഗണിക്കും. ചന്ദ്രഗ്രഹണത്തിന്‍റെ സൂതക് കാലഘട്ടത്തിൽ, ആരാധന, പൂജ  ഉൾപ്പെടെയുള്ള എല്ലാ മംഗളകരമായ പ്രവർത്തനങ്ങളും നിരോധിക്കും. ക്ഷേത്രങ്ങളില്‍ പൂജകള്‍ നടക്കില്ല, ചന്ദ്രഗ്രഹണം കഴിഞ്ഞതിന് ശേഷം കുളിച്ച് മാത്രമേ പൂജകള്‍ ആരംഭിക്കാവൂ. ചന്ദ്രഗ്രഹണത്തിന്‍റെ സൂതകം 9 മണിക്കൂർ മുമ്പ് ആരംഭിക്കുന്നു. ചന്ദ്രഗ്രഹണത്തിന്‍റെ അശുഭഫലം ഒഴിവാക്കാൻ, ഈ സമയത്ത് പുറത്തിറങ്ങരുത്, ഈശ്വരനെ സ്മരിക്കുക, ഗ്രഹണ സമയത്ത് ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക. ചന്ദ്രഗ്രഹണത്തിന് ശേഷം കുളിക്കാൻ ശ്രദ്ധിക്കുക. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News