ശുക്രൻ ശുഭകരമായ സ്ഥാനത്തായിരിക്കുമ്പോൾ, ഒരു വ്യക്തിക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കുന്നു. ശുക്രൻ ആഡംബരവും സുഖസൗകര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിനാൽ, ശുക്രന്റെ വേഗ മാറ്റം പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നു. ഡിസംബർ 25 ന് ശുക്രൻ തുലാം രാശിയിൽ നിന്ന് വൃശ്ചിക രാശിയിലേക്ക് മാറി. ജനുവരി 18 വരെ ശുക്രൻ വൃശ്ചിക രാശിയിൽ തുടരും. അതിനാൽ, ശുക്രന്റെ ഈ സംക്രമണത്തിൽ ഏത് രാശിക്കാർക്ക് ഭാഗ്യം വരും.
മേടം
മേടം രാശിക്കാർക്ക് ശുക്ര സംക്രമണം ഗുണം ചെയ്യും. കരിയറിൽ നിരവധി പുതിയ ജോലികൾ നിങ്ങൾക്ക് വന്ന് ചേരും. കഠിനാധ്വാനത്തിലൂടെ നിങ്ങൾക്ക് നേട്ടങ്ങൾ കൈവരും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. പങ്കാളിയുമായി നേരിയ ഭിന്നത ഉണ്ടാകാം. അതിനാൽ ക്ഷമയോടെ കാര്യങ്ങൾ പരിഹരിക്കുക.
ഇടവം
ഇടവം രാശിക്കാർക്ക് മികച്ച കാലമാണിത്. ജോലിക്കാർക്കും ബിസിനസുകാർക്കും ഈ സമയം വളരെ ഭാഗ്യകരമായിരിക്കും. അവിവാഹിതർക്ക നല്ല വാർത്തകൾ തേടിവരാം. വിവാഹിതരായ ആളുകൾ അവരുടെ പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ശുക്രൻറെ മാറ്റം പ്രയോജനകരമാണ്. നിക്ഷേപം നടത്താൻ ഇത് വളരെ നല്ല സമയമായി കണക്കാക്കപ്പെടുന്നു. ദാമ്പത്യ ജീവിതം റൊമാന്റിക് ആയിരിക്കും. പ്രണയിതാക്കൾക്ക് പരസ്പരം ധാരാളം സമയം ചെലവഴിക്കാൻ പറ്റും. ചിലർ വാഹനം വാങ്ങും. അതേസമയം, നിങ്ങൾ സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.