Surya-Mangal Yuti: സൂര്യ-ചൊവ്വ സംഗമം: ഈ 3 രാശിക്കാർക്ക് ലഭിക്കും കുബേര-ലക്ഷ്മിയുടെ അപാര കൃപ!

Sun Mars Conjuntion: ജ്യോതിഷത്തിൽ ഗ്രഹങ്ങള്‍ അതിന്റെതായ സമയത്ത് അവയുടെ രാശി മാറ്റുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യാറുണ്ട. ഇതിന്റെയൊക്കെ ഫലം മനുഷ്യ ജീവിതത്തിലും ഭൂമിയിലും ദൃശ്യമാകും.

Written by - Ajitha Kumari | Last Updated : Sep 16, 2023, 12:05 PM IST
  • ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെയും ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെയും സംയോഗം തുലാം രാശിയില്‍
  • ഒരു വര്‍ഷത്തിനുശേഷമാണ് ഈ സംയോഗം രൂപപ്പെടുന്നത്
  • ഇതിന്റെ ഫലം 12 രാശിക്കാരിലും കാണാൻ കഴിയും
Surya-Mangal Yuti: സൂര്യ-ചൊവ്വ സംഗമം: ഈ 3 രാശിക്കാർക്ക് ലഭിക്കും കുബേര-ലക്ഷ്മിയുടെ അപാര കൃപ!

Surya Mangal Yuti: ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെയും ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെയും സംയോഗം തുലാം രാശിയില്‍ ഉണ്ടാകും. ഒരു വര്‍ഷത്തിനുശേഷമാണ് ഈ സംയോഗം  രൂപപ്പെടുന്നത്.  ഇതിന്റെ ഫലം 12 രാശിക്കാരിലും കാണാൻ കഴിയും. എങ്കിലും ഈ 3 രാശിക്കാർക്ക്  പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുണ്ട്. ഇവര്‍ക്ക് കുബേര-ലക്ഷ്മിയുടെ അപാര കൃപയുണ്ടാകുകയും ജീവിതത്തില്‍ സുവർണ്ണ ദിവസങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് അറിയാം...

Also Read: Shani Gochar 2023: ശശ്-ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

മകരം (Capricorn: ചൊവ്വ-സൂര്യ സംയോഗം മകരം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ രതിയുടെ കര്‍മ്മ ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ഉപജീവന മാര്‍ഗങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസില്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.  ഈ സമയം ജോലിയിൽ പുരോഗതി, ബിസിനസില്‍ ലാഭം,  പുതിയ ആശയ രൂപീകരണം, ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പുതിയ ജോലി വാഗ്ദാനമോ ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തമോ ലഭിച്ചേക്കും. ഈ സമയത്ത് നിങ്ങളുടെ പിതാവില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും.

കുംഭം (Aquarius): കുംഭം രാശിക്കാര്‍ക്ക് ചൊവ്വയുടെയും സൂര്യന്റെയും കൂടിച്ചേരൽ അനുകൂല ഫലങ്ങൾ നൽകും. നിങ്ങളുടെ രാശിയുടെ ഭാഗ്യസ്ഥാനത്താണ് ഈ യോഗം രൂപപ്പെടുന്നത്. ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും.  ഭാഗ്യത്തിന്റെ പിന്തുണയാല്‍ നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്‌നങ്ങളും തരണം ചെയ്യാന്‍ കഴിയും. കൂടാതെ നിങ്ങള്‍ക്ക് ജോലി-ബിസിനസിനുവേണ്ടി യാത്രയ്ക്ക് സാധ്യതയുണ്ടാകും.  ഈ സമയം പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങളും വന്നുചേരും. നിങ്ങള്‍ സ്വന്തമായി ബിസിനസ് നടത്തുന്നവരാണെങ്കില്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും.  അതുപോലെ വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാര്യം നടക്കും.

Also Read: റേഷൻ കാർഡ് ഉടമകൾക്ക് ബമ്പർ ലോട്ടറി, സൗജന്യ ഗോതമ്പ് അരി എന്നിവയ്‌ക്കൊപ്പം പഞ്ചസാരയും!

മിഥുനം (Gemini): ചൊവ്വയുടെയും സൂര്യന്റെയും സംയോഗം നിങ്ങള്‍ക്ക് സാമ്പത്തികമായി ധാരാളം പ്രയോജനങ്ങൾ ഉണ്ടാകും. ഈ രാശിയുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കും ഒപ്പം ഭാഗ്യവും ഉണ്ടാകും. നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയത്ത് നിറവേറ്റും.  കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കും. കുടുങ്ങിക്കിടന്ന ജോലികളില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. പങ്കാളിയുമായുള്ള ബന്ധം മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News