Money and Vastu: വീട്ടില്‍ ദാരിദ്ര്യം ക്ഷണിച്ചു വരുത്തും ഈ സാധനങ്ങള്‍, ഇടന്‍ തന്നെ ഒഴിവാക്കാം

Vastu Tips for Money: നമ്മുടെ ചില ശീലങ്ങള്‍, നാം വീട്ടില്‍ സൂക്ഷിച്ചിരിയ്ക്കുന്ന ചില വസ്തുക്കള്‍ സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മീദേവിയുടെ കോപം ക്ഷണിച്ചു വരുത്തുന്നു. ഇത് ക്രമേണ വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരുന്നു, ഭാഗ്യം നിങ്ങളില്‍ നിന്ന് അകന്നുപോകും.

Written by - Zee Malayalam News Desk | Last Updated : Mar 4, 2024, 05:27 PM IST
  • വാസ്തു ശാസ്ത്രം അനുസരിച്ച്, നമ്മുടെ ചില ശീലങ്ങള്‍ക്ക്‌, വീട്ടിലെ ചില സാധനങ്ങള്‍ക്ക് പോസിറ്റീവ്, നെഗറ്റീവ് എനർജി ആകര്‍ഷിക്കാന്‍ സാധിക്കും. ഈ ഊർജം ആ വീട്ടില്‍ താമസിക്കുന്നവരെ ഏറെ സ്വാധീനിക്കുന്നു.
Money and Vastu: വീട്ടില്‍ ദാരിദ്ര്യം ക്ഷണിച്ചു വരുത്തും ഈ സാധനങ്ങള്‍, ഇടന്‍ തന്നെ ഒഴിവാക്കാം

Vastu Tips for Money: വാസ്തുശാസ്ത്രം അനുസരിച്ച്  ഒരു വ്യക്തിയുടെ ചില ശീലങ്ങളും വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളും ആ വ്യക്തിയുടെ ഭാഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതായത്, ഈ കാര്യങ്ങളില്‍ വരുത്തുന്ന പിഴവ് അവനെ ദരിദ്രനാക്കാൻ അധിക താമസം വേണ്ടി വരില്ല.

Also Read:   AAP Office Case: ആം ആദ്മി പർട്ടിയ്ക്ക് ഓഫീസ് നഷ്ടമാവും!! സുപ്രീംകോടതി ഉത്തരവിന് കാരണമിതാണ് 
 
വാസ്തു ശാസ്ത്രം അനുസരിച്ച്, നമ്മുടെ ചില ശീലങ്ങള്‍ക്ക്‌, വീട്ടിലെ  ചില സാധനങ്ങള്‍ക്ക് പോസിറ്റീവ്, നെഗറ്റീവ് എനർജി ആകര്‍ഷിക്കാന്‍ സാധിക്കും. ഈ ഊർജം ആ വീട്ടില്‍ താമസിക്കുന്നവരെ ഏറെ സ്വാധീനിക്കുന്നു. ഒരു വ്യക്തിയുടെ ശീലങ്ങള്‍ നമുക്കറിയാം ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. നമ്മുടെ ചില ശീലങ്ങള്‍, നാം വീട്ടില്‍ സൂക്ഷിച്ചിരിയ്ക്കുന്ന ചില വസ്തുക്കള്‍ സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മീദേവിയുടെ കോപം ക്ഷണിച്ചു വരുത്തുന്നു. ഇത് ക്രമേണ വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരുന്നു, ഭാഗ്യം നിങ്ങളില്‍ നിന്ന് അകന്നുപോകും. അതിനാൽ, ഈ ശീലങ്ങളും സാധനങ്ങളും ഉടനടി നീക്കം ചെയ്യുക. അങ്ങനെ ലക്ഷ്മി ദേവിയ്ക്ക് നിങ്ങളുടെ വീട്ടില്‍ വാസമുറപ്പിക്കാനാകും. 

Also Read: Chandigarh Municipal Corporation: ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ വെന്നിക്കൊടി പാറിച്ച് വീണ്ടും ബിജെപി!!
   
വാസ്തു ശാസ്ത്രം അനുസരിച്ച് ഏതൊക്കെ വസ്തുക്കളാണ് വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ലാത്തത്? 

കീറിയതും പഴകിയതുമായ ബെഡ്ഷീറ്റ്: പഴകിയതും കീറിയതുമായ ബെഡ്ഷീറ്റിൽ ഒരിക്കലും ഉറങ്ങരുത്. കീറിയതോ വൃത്തികെട്ടതോ ആയ ബെഡ്ഷീറ്റ് നിങ്ങളുടെ ഭാഗ്യത്തെ ദൗർഭാഗ്യമാക്കി മാറ്റും. ജീവിതത്തിൽ നിഷേധാത്മകത കൊണ്ടുവരുന്നു. കൂടാതെ, ഉറക്കമുണർന്ന ഉടൻ തന്നെ നിങ്ങളുടെ കിടക്ക വൃത്തിയായി ക്രമീകരിക്കുക. 

കേടായ ഇലക്‌ട്രോണിക് സാധനങ്ങൾ: കേടായ ഇലക്‌ട്രോണിക് സാധനങ്ങൾ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ വാസ്തു ദോഷങ്ങൾ ഉണ്ടാക്കുന്നു. ഇത് ക്രമേണ സാമ്പത്തിക നഷ്ടത്തിന് വഴി തെളിക്കുന്നു. 

തുരുമ്പിച്ച പൂട്ടുകൾ, കേടായ ക്ലോക്ക്:  കേടായ ക്ലോക്ക് അല്ലെങ്കിൽ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന തുരുമ്പിച്ച പൂട്ടുകൾ നിങ്ങളെ പെട്ടെന്ന് ദാരിദ്ര്യത്തിലേക്ക് തള്ളിവിടും. അവ ഉടൻ വീട്ടിൽ നിന്ന് പുറത്ത് കളയുക.  

പൊട്ടിയ ചെരിപ്പുകൾ: പൊട്ടിയ ചെരിപ്പുകൾ വീട്ടിൽ സൂക്ഷിക്കുന്നത് അശുഭകരമാണ്. ഇത് ലക്ഷ്മിദേവിയുടെ കോപം മാത്രമല്ല ശനി ദോഷങ്ങളും ക്ഷണിച്ചു വരുത്തുന്നു. ഇത്തരം സാധനങ്ങള്‍ സൂക്ഷിക്കുന്ന വീട്ടില്‍  ഒരിക്കലും ഐശ്വര്യമുണ്ടാകില്ല. ദാരിദ്ര്യം എപ്പോഴും നിലനിൽക്കുന്നു. 

നിങ്ങളെ ദരിദ്രരാക്കുന്ന ചില ശീലങ്ങൾ

പൂജ ചെയ്യാത്തവർ:  പൂജ നടത്താത്തവരുടെ വീട്ടില്‍ ദാരിദ്ര്യം പടികടന്നെത്തും

ദാനധർമ്മങ്ങൾ:  ദാനധർമ്മങ്ങൾ ചെയ്യാത്തവര്‍ക്ക് ഒരിയ്ക്കലും ദൈവത്തിന്‍റെ അനുഗ്രഹം ഉണ്ടാകാറില്ല. ദാരിദ്ര്യം ക്രമേണ അവരുടെ വീട്ടിൽ കടന്നെത്തുന്നു.

അഴുക്ക് നിറഞ്ഞ, വൃത്തിഹീനമായ പാത്രങ്ങൾ: അഴുക്ക് നിറഞ്ഞ, വൃത്തിഹീനമായ പാത്രങ്ങൾ ഉള്ള അടുക്കള ശുഭമല്ല. ഇത്തരം വീടുകളില്‍ ലക്ഷ്മി ദേവി വസിക്കാറില്ല. അതിനാൽ, നിങ്ങളുടെ വീട് എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കുക, രാത്രിയിൽ അബദ്ധവശാൽ പോലും അടുക്കളയിൽ ഉപയോഗിച്ച പാത്രങ്ങൾ ഉപേക്ഷിക്കരുത്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News