നവരാത്രി സമയത്ത് ഈ സൂക്തം ജപിക്കുന്നത് ഉത്തമം

ദേവിയുടെ ശക്തിയെ വളരെ ഭംഗിയായി അവതരിപ്പിട്ടുണ്ട് ദേവീസൂക്തത്തിൽ.   

Written by - Ajitha Kumari | Last Updated : Oct 20, 2020, 07:58 AM IST
  • നവരാത്രി കാലത്ത് ആയുധ പൂജ, ഹരിശ്രീ കുറിക്കൽ, നൃത്ത-സംഗീത-വാദ്യങ്ങളുടെ ആരംഭം കുറിക്കൽ എന്നിവയൊക്കെ എങ്ങനെ കടന്നുവരുന്നുവെന്നറിയണമെങ്കിൽ ദേവീസൂക്തം അറിയണം.
  • ഈ സൂക്തം മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ 'ദുർഗാസപ്തശതി' യുടെ അവസാനം പാരായണം ചെയ്യുന്ന പതിവുണ്ട്.
നവരാത്രി സമയത്ത് ഈ സൂക്തം ജപിക്കുന്നത് ഉത്തമം

നവരാത്രി ആരംഭിച്ചു.  ഈ ഒൻപത് ദിവസങ്ങളിലും ദേവിയുടെ ഓരോ ഭാവത്തെയാണ് പൂജിക്കുന്നത് എന്നാണ് വിശ്വാസം.  ഈ സമയം ദേവീസൂക്തം ജപിക്കുന്നത് വളരെ നല്ലതാണ് എന്നാണ് വിശ്വാസം.  ഋഗ്വേദത്തിലും അതുപോലെതന്നെ അഥർവ വേദത്തിലും വരുന്ന സൂക്തമാണ് ദേവീസൂക്തം. 

ഈ സൂക്തത്തിന്റെ ദേവത എന്ന് പറയുന്നത് വാക്കാണ്.  ദേവിയുടെ ശക്തിയെ വളരെ ഭംഗിയായി അവതരിപ്പിട്ടുണ്ട് ദേവീസൂക്തത്തിൽ.  നവരാത്രി കാലത്ത് ആയുധ പൂജ, ഹരിശ്രീ കുറിക്കൽ, നൃത്ത-സംഗീത-വാദ്യങ്ങളുടെ ആരംഭം കുറിക്കൽ എന്നിവയൊക്കെ എങ്ങനെ കടന്നുവരുന്നുവെന്നറിയണമെങ്കിൽ ദേവീസൂക്തം അറിയണം.   

Also read: ഈ മന്ത്രങ്ങൾ ജപിച്ച് ഹനുമാനെ പ്രാർത്ഥിക്കൂ.. ഫലം നിശ്ചയം

ഈ സൂക്തം മാർക്കണ്ഡേയ പുരാണത്തിന്റെ ഭാഗമായ 'ദുർഗാസപ്തശതി' യുടെ അവസാനം പാരായണം ചെയ്യുന്ന പതിവുണ്ട്.   ഋഗ്വേദത്തിൾ നിന്നുള്ള ദേവീസൂക്തം നവരാത്രികാലമായ ഈ സമയം ജപിക്കുന്നത് വളരെ നല്ല ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം.  

ദേവീസൂക്തം

അഹം രുദ്രേഭിര്‍വ്വസുഭിശ്ചരാ
മ്യഹമാദിത്യൈരുത വിശ്വദേവൈഃ
അഹമിത്രാവരുണോഭാബിഭാ
ര്‍മ്മ്യഹമിന്ദ്രാഗ്‌നീ അഹമശ്വിനോഭാ 

അഹം സോമമാഹനസം ബിഭ
ര്‍മ്മ്യം ത്വഷ്ടാരമുതേപൂഷണ ഭഗം
അഹന്ദധാമി ദ്രവിണം ഹവിഷ്മതേ
സുപ്രവ്യേ യജമാനായ സുന്വതേ 

Also read: തൊഴിൽ സംബന്ധമായ ദുരിതങ്ങൾ വേട്ടയാടുന്നുവോ? പരിഹാരമുണ്ട്.. !

അഹം രാഷ്ടീ സംഗമനീ വസൂനാം,
ചികിതുഷി പ്രഥമാ യജ്ഞിയാനാം;
താമ്മാ ദേവാ വ്യദധുഃ പുരുത്രാ
ഭൂരിസ്ഥാത്രാം ഭൂര്‍യ്യാവേശയന്തീം. 

മായാസോ അന്നമത്തിയോ വിപിശ്യതി,
യഃ പ്രണിതിയ ഈം ശൃണോത്യുക്തം:
അമന്തവോമാന്ത ഉപക്ഷിയന്തി,
ശ്രുതി ശ്രുത ശ്രദ്ധിവന്തേ വദാമി. 

അഹമേവ സ്വയമിദം വദാമി,
ജൂഷ്ടന്ദേവേഭിരുതമാനുഷേഭിഃ;
യംകാമയേ തന്തമുഗ്രങ്കൃണോമി,
തം ബ്രഹ്മാണന്തമൃഷിന്തം സുമേധാം. 

Also read: ഹനുമാന് കുങ്കുമം സമർപ്പിക്കുന്നത് ഉത്തമം..!

അഹം രുദ്രായ ധനുരാതനോമി,
ബ്രഹ്മദ്വിഷേ ശരവേ ഹന്തവാ ഉ;
അഹഞ്ജനായ സമദങ്കൃണോ
മ്യഹന്ദ്യാവാപൃഥിവീ ആവിവേശ. 

അഹം സുവേ പിതരമസ്യ മൂര്‍ദ്ധന്‍,
മമയോനിരപ്‌സ്വന്തസ്സമുദ്രേ;
തതോവിതിഷ്‌ഠേ ഭുവനാനുവി
ശ്വേതാമൂന്ദ്യാം വര്‍ഷ്മണോപസ്പൃശാമി. 

അഹമേവ വാത ഇവ പ്രവാ
മ്യാരഭമണോ ഭുവാനാനീ വിശ്വാ;
പരോദിവാപര ഏനാ പൃഥി
വ്യൈതാവതീ മഹിനാ സംബഭൂവ. 

Trending News