Vaishakh Amavasya 2023: വൈശാഖ അമാവാസിയിൽ ഈ മൂന്ന് മഹാദോഷങ്ങൾക്ക് പരിഹാരം കാണൂ; വിജയം ഉറപ്പ്

Three Mahadosh: ഈ വർഷത്തെ വൈശാഖ അമാവാസിയുടെ പൂജാ സമയം 2023 ഏപ്രിൽ 19 ന് 11:24 മുതൽ ആരംഭിച്ച് 2023 ഏപ്രിൽ 20 ന് 09:43 ന് അവസാനിക്കും.

Written by - Zee Malayalam News Desk | Last Updated : Apr 16, 2023, 08:04 AM IST
  • 2023-ലെ ആദ്യ സൂര്യഗ്രഹണം വൈശാഖ അമാവാസി ദിനത്തിലാണ് സംഭവിക്കുന്നത്
  • രാവിലെ 07:04 മുതൽ ഉച്ചയ്ക്ക് 12:29 വരെയാണ് സൂര്യഗ്രഹണ സമയം
Vaishakh Amavasya 2023: വൈശാഖ അമാവാസിയിൽ ഈ മൂന്ന് മഹാദോഷങ്ങൾക്ക് പരിഹാരം കാണൂ; വിജയം ഉറപ്പ്

വൈശാഖ മാസത്തിലെ അമാവാസി ദിനത്തിലാണ് വൈശാഖ അമാവാസി ആഘോഷിക്കുന്നത്. പുണ്യനദികളിൽ സ്നാനം ചെയ്യുന്നതും ആരാധനാലയങ്ങളിൽ പ്രാർഥനകൾ നടത്തിയും ഭക്തർ വൈശാഖ അമാവാസി ആചരിക്കുന്നു. ഈ വർഷം വൈശാഖ അമാവാസി 2023 ഏപ്രിൽ 20 ന് ആണ് ആചരിക്കുന്നത്. ഈ വർഷത്തെ വൈശാഖ അമാവാസിയുടെ പൂജാ സമയം 2023 ഏപ്രിൽ 19 ന് 11:24 മുതൽ ആരംഭിച്ച് 2023 ഏപ്രിൽ 20 ന് 09:43 ന് അവസാനിക്കും.

2023-ലെ ആദ്യ സൂര്യഗ്രഹണം വൈശാഖ അമാവാസി ദിനത്തിലാണ് സംഭവിക്കുന്നത്. ഏപ്രിൽ 20 ന്, ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം വൈശാഖ അമാവാസിയിൽ സംഭവിക്കുന്നു. രാവിലെ 07:04 മുതൽ ഉച്ചയ്ക്ക് 12:29 വരെയാണ് സൂര്യഗ്രഹണ സമയം. വൈശാഖ അമാവാസിയിൽ ഉണ്ടാകുന്ന മൂന്ന് മഹാദോഷങ്ങൾ ഒരു വ്യക്തിയുടെ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്ന ദോഷങ്ങളാണ്. ഈ മഹാദോഷങ്ങൾ അകറ്റാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം. വൈശാഖ അമാവാസി നാളിൽ, സൂര്യഗ്രഹണം അവസാനിക്കുന്നതിന് മുമ്പോ ശേഷമോ മൂന്ന് മഹാദോഷത്തിൽ നിന്ന് മുക്തി നേടാനുള്ള പരിഹാരങ്ങൾ ചെയ്യണം. 

ശനി ദോഷം

ശനി ദേവന്റെ ജന്മദിനമായി വൈശാഖ അമാവാസി ആഘോഷിക്കപ്പെടുന്നു. നിങ്ങളുടെ ജാതകത്തിൽ ശനിദോഷം ഉണ്ടെങ്കിൽ, ആ വ്യക്തി നിരന്തരം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. അങ്ങനെയുള്ള സാഹചര്യത്തിൽ വൈശാഖ അമാവാസിയിൽ ശനിദേവനെ ആരാധിക്കുന്നത് പ്രശ്നപരിഹാരങ്ങൾക്ക് സഹായിക്കും. ശനി ക്ഷേത്രത്തിൽ പോയി കറുത്ത എള്ള്, കടുകെണ്ണ, കറുപ്പ് അല്ലെങ്കിൽ നീല തുണി എന്നിവ സമർപ്പിക്കുക. ശനി കവചും ശനി ചാലിസയും പാരായണം ചെയ്യുന്നത് നല്ലതാണ്.

ALSO READ: Horoscope2023: മിഥുനം രാശിക്കാർക്ക് ബിസിനസിൽ ലാഭം ഉണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം

പിതൃദോഷം

പിതൃ ദോഷം ഒരു പ്രധാന ദോഷമായി കണക്കാക്കപ്പെടുന്നു. പിതൃ ദോഷം മൂലം മുഴുവൻ കുടുംബത്തിനും പ്രശ്‌നങ്ങൾ ഉണ്ടാകും. കുടുംബത്തിന്റെ വളർച്ചയ്ക്ക് ഇത് തടസം നിൽക്കും. ഈ സാഹചര്യത്തിൽ വൈശാഖ അമാവാസി നാളിൽ നേരത്തെ കുളിച്ച ശേഷം പിതൃക്കൾക്ക് ജലം നിവേദിച്ച് അവരെ ധ്യാനിച്ച് അവർക്കുവേണ്ടി ദാനം ചെയ്യണം. ഇതിൽ പൂർവികർ തൃപ്തരാവുകയും സമാധാനം കണ്ടെത്തുകയും അനുഗ്രഹം നൽകുകയും ചെയ്യുന്നതിനാൽ പിതൃദോഷത്തിൽ നിന്ന് മോചനം ലഭിക്കും.

കാലസർപ്പ ദോഷം

ജാതകത്തിലെ മറ്റ് ഏഴ് ഗ്രഹങ്ങൾക്കൊപ്പം രാഹു-കേതുക്കളുടെ പ്രത്യേക സ്ഥാനം കാലസർപ്പദോഷം സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും പരാജയങ്ങൾക്ക് കാരണമാകുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ, വൈശാഖ അമാവാസി നാളിൽ കാലസർപ്പ ദോഷത്തിന് പരിഹാരം ചെയ്യണം. വൈശാഖ അമാവാസിയിൽ നേരത്തെ കുളിച്ച ശേഷം ശിവനെ ആരാധിക്കുക. ശിവഭ​ഗവാന്റെ അനു​ഗ്രഹത്താൽ കാലസർപ്പ ദോഷത്തിന് പരിഹാരം ഉണ്ടാകും.

സർവാർത്ത സിദ്ധി യോഗം

വൈശാഖ അമാവാസി നാളിൽ സർവാർത്ത സിദ്ധിയോഗം രൂപപ്പെടുന്നു. ഈ യോഗയിൽ ചെയ്യുന്ന പ്രവൃത്തികൾ വിജയകരമാകുമെന്ന് കണക്കാക്കപ്പെടുന്നു. വൈശാഖ അമാവാസി നാളിൽ രാവിലെ 05:51 മുതലാണ് സർവാർത്ത സിദ്ധി യോ​ഗം രൂപപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News