വിശ്വാസമനുസരിച്ച് എല്ലാ മാസവും ത്രയോദശി തിഥിയിലാണ് പ്രദോഷ വ്രതം ആചരിക്കുന്നത്. പ്രദോഷ വ്രതം ശിവനാണ് സമർപ്പിച്ചിരിക്കുന്നത്. ശിവഭക്തർ ഈ വ്രതത്തിനായി കാത്തിരിക്കുന്നു. പ്രദോഷ വ്രതാനുഷ്ഠാനത്തിന് ശേഷമുള്ള പ്രതിമാസ ശിവരാത്രിയാണ് ഇത്തവണ. ഇതും ഇത്തവണത്തെ പ്രദോഷത്തിൻറെ പ്രത്യേകതയാണ്.
.പ്രദോഷ വ്രതം ശിവന് ഏറെ പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം. ഈ ദിവസം വ്രതമനുഷ്ഠിച്ച് പൂജിച്ചാൽ മഹാദേവന്റെ അനുഗ്രഹം ലഭിക്കും. ഭഗവാൻ ഭക്തരുടെ കഷ്ടപ്പാടുകൾ അകറ്റുകയും അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നു. പഞ്ചഗം അനുസരിച്ച്, പ്രദോഷ വ്രതം ആചരിക്കുന്ന ദിവസത്തിന് അനുസരിച്ചാണ് പ്രദോഷ വ്രതത്തിന് പേര് നൽകിയിരിക്കുന്നത്. പ്രദോഷ വ്രതം തിങ്കളാഴ്ച വരുന്നെങ്കിൽ, അത് സോമ പ്രദോഷ വ്രതം എന്നും ചൊവ്വാഴ്ച വ്രതം ഭൗമ പ്രദോഷ വ്രതം എന്നും അറിയപ്പെടുന്നു.
ചൈത്ര മാസത്തിലെ ആദ്യ പ്രദോഷ വ്രതം
ചൈത്രമാസത്തിലെ ആദ്യത്തെ പ്രദോഷ വ്രതം 2022 മാർച്ച് 29 ചൊവ്വാഴ്ചയാണ്. ഇതിനാൽ തന്നെ ഇതിനെ ഭൗമ പ്രദോഷ വ്രതം എന്നാണ് വിളിക്കുന്നത്. ത്രയോദശി മാർച്ച് 29-ന് ഉച്ചകഴിഞ്ഞ് 2:38 മുതൽ ആരംഭിച്ച് 2022 മാർച്ച് 30 ബുധനാഴ്ച ഉച്ചയ്ക്ക് 1:19-ന് അവസാനിക്കും. പ്രദോഷ വ്രതത്തിൽ ശിവനെ ആരാധിക്കുന്നതിനുള്ള ഉചിതമായ സമയം വൈകുന്നേരം 6:37 മുതൽ 8:57 വരെയാണ്.
പ്രദോഷ വ്രതത്തിന്റെ രീതി
പ്രദോഷ വ്രത നാളിൽ സൂര്യോദയത്തിനുമുമ്പ് ഉണർന്ന് കുളിച്ച് ശിവ ഭജനം നടത്തണം. ശിവക്ഷേത്ര ദർശനം തന്നെയാണ് ഏറ്റവും നല്ലത്. വൈകുന്നേരം കുളിയും ധ്യാനവും കഴിഞ്ഞ് പ്രത്യേക ശിവപൂജ നടത്തണം. പ്രദോഷ വ്രതത്തിന്റെ കഥ കേൾക്കുന്നതും നല്ലതാണ്. രുദ്രാക്ഷമാല ധരിച്ച് ശിവാഷ്ടോത്തരി ജപിക്കുന്നതും ഉത്തമം തന്നെ.