Pregnant Woman and Surya Grahan: സൂര്യഗ്രഹണ സമയത്ത് ഗർഭിണികൾ ഈ ജോലികള്‍ ചെയ്യുന്നത് നിഷിദ്ധം

Pregnant Woman and Surya Grahan:  ഗ്രഹണ സമയത്ത് മംഗളകരമായ ഒരു കാര്യവും ചെയ്യില്ല. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഗർഭിണികൾ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 19, 2023, 05:05 PM IST
  • ഗ്രഹണ സമയത്ത് മംഗളകരമായ ഒരു കാര്യവും ചെയ്യില്ല. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഗർഭിണികൾ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.
Pregnant Woman and Surya Grahan: സൂര്യഗ്രഹണ സമയത്ത് ഗർഭിണികൾ ഈ ജോലികള്‍ ചെയ്യുന്നത് നിഷിദ്ധം

Surya Grahan and Precautions for Pregnant Ladies: ഈ വര്‍ഷത്തെ ആദ്യ ഗ്രഹണം സൂര്യ ഗ്രഹണമാണ്‌. ഇത് നാളെ, അതായത് ഏപ്രില്‍ 20ന് സംഭവിക്കും. ജ്യോതിഷികള്‍ ഏറെ ആകാംഷയോടെ കാത്തിരിയ്ക്കുകയാണ് ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം. 2023-ലെ ആദ്യ സൂര്യഗ്രഹണത്തിന് വെറും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഗ്രഹണ സമയത്ത് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച്  അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. 

Also Read:  Money Tips: മാനസിക സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി, ബുധനാഴ്ച ഇക്കാര്യങ്ങള്‍ അനുഷ്ടിക്കൂ

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20, വ്യാഴാഴ്ച വൈശാഖ അമാവാസിയിൽ സംഭവിക്കാൻ പോകുന്നു. ഗ്രഹണം രാവിലെ 7.5 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.29 ന് അവസാനിക്കും. ഈ കാലയളവിൽ ചെയ്യുന്ന ജോലികൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു.

Also Read: Solar Eclipse 2023: സൂര്യ ഗ്രഹണത്തിന് മുന്‍പും ശേഷവും ഇക്കാര്യം ചെയ്യാന്‍ മറക്കരുത്!! 
   

സൂര്യഗ്രഹണ സമയത്തും സൂതക് കാലത്തും ചില പ്രവൃത്തികൾ നിഷിദ്ധമാണ്. കൂടാതെ, നമുക്കറിയാം,  ഗ്രഹണ സമയത്ത് മംഗളകരമായ ഒരു കാര്യവും ചെയ്യില്ല. ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകാത്തതിനാൽ, അതിന്‍റെ സൂതക് കാലം സാധുവായിരിക്കില്ല. ഈ സാഹചര്യത്തിലും ഗ്രഹണ സമയത്ത് ഗർഭിണികൾ ചില മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശിക്കുന്നു.  

Also Read:  Extravagant Zodiac signs: ഈ രാശിക്കാര്‍ എത്ര പണം സമ്പാദിച്ചാലും ഒടുവില്‍ ദാരിദ്ര്യം ഫലം!! 

ഗ്രഹണ സമയത്ത് ഗർഭിണികൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍ അറിയാം. 

സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഗർഭിണികൾ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഗ്രഹണസമയത്ത് സൂര്യനിൽ നിന്ന് ദോഷകരമായ കിരണങ്ങൾ പുറപ്പെടുന്നു, നെഗറ്റീവ് എനർജി വർദ്ധിക്കുന്നു എന്ന കാര്യത്തിന് ഊന്നല്‍ നല്‍കിയാണ്‌ ഈ നിയമങ്ങൾ നൽകിയിരിക്കുന്നത്. ഇതുമൂലം ഗര്‍ഭിണിയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സൂര്യഗ്രഹണ സമയത്ത് ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 

* ഒന്നാമതായി ഗര്‍ഭിണികള്‍ ഗ്രഹണം കാണാൻ പാടില്ല. ഇത് ഒരുപക്ഷേ അവരെയും കുഞ്ഞിനേയും  പ്രതികൂലമായി ബാധിക്കാം. 

* സൂര്യഗ്രഹണ സമയത്ത് ഗർഭിണികൾ പുറത്തിറങ്ങുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. 
 
* സൂര്യഗ്രഹണ സമയത്ത്, ഗർഭിണികൾ അബദ്ധവശാൽ പോലും കത്തി, കത്രിക അല്ലെങ്കിൽ മൂർച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിക്കരുത്.

* സൂര്യഗ്രഹണത്തിന് മുന്‍പും ശേഷവും ഗർഭിണികൾ കുളിക്കണം. ഇത് സാധ്യമല്ലെങ്കിൽ, കുറഞ്ഞത് കൈയും മുഖവും കഴുകി വസ്ത്രം മാറ്റുക. 

* ഗ്രഹണ സമയത്ത് മന്ത്രങ്ങൾ ജപിക്കുകയോ ദൈവത്തെ ആരാധിക്കുകയോ ചെയ്യണം. 

* ഗർഭിണികൾക്ക് ഗ്രഹണ ദോഷഫലങ്ങൾ തടയാൻ തുളസി ഇല നാവിൽ വയ്ക്കുന്നത് ഉത്തമമാണ്.  ഈ സമയത്ത് ഹനുമാൻ ചാലിസയും ദുർഗാ സ്തുതിയും ചൊല്ലുന്നത് ശുഭമാണ്‌ 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News