18 മാസത്തിന് ശേഷം രാഹുമാറ്റം; ഇത്രയും രാശിക്കാരുടെ ആശ്വാസകാലം

മേടം രാശിയിലേക്ക് രാഹു പ്രവേശിക്കുന്നതോടെ ഇടവം രാശിക്കാർക്കാണ് ഏറ്റവും കൂടുതൽ ആശ്വാസം ലഭിക്കുക.

Written by - Zee Malayalam News Desk | Last Updated : Apr 3, 2022, 01:16 PM IST
  • മുടങ്ങിക്കിടക്കുന്ന പ്രമോഷൻ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്
  • വായ്പ എടുത്തിട്ടുണ്ടെങ്കിൽ, ഈ കാലയളവിൽ നിങ്ങൾക്ക് ആ വായ്പ തീർപ്പാക്കാൻ കഴിയും
  • പുതിയ ജോലികൾ തുടങ്ങുന്നതിനും സമയം അനുകൂലം
18 മാസത്തിന് ശേഷം രാഹുമാറ്റം; ഇത്രയും രാശിക്കാരുടെ ആശ്വാസകാലം

ഏപ്രിൽ മാസം ആരംഭിച്ചു. ജ്യോതിഷം നോക്കിയാൽ ഈ മാസം വളരെ സവിശേഷമാണ്. പല  ഗ്രഹങ്ങളും തങ്ങളുടെ രാശി മാറാൻ പോകുന്നത് ഏപ്രിലാണ്. ശനിയുടെയും രാഹു-കേതുക്കളുടെയും രാശിമാറ്റം വളരെ പ്രാധാന്യത്തോടെയാണ്  കണക്കാക്കുന്നത്. രാഹുവിനെക്കുറിച്ച് പറയുകയാണെങ്കിൽ 18 മാസത്തിന് ശേഷമാണ് രാഹു അതിൻറെ രാശിചക്രം മാറാൻ പോകുന്നത്. ഏപ്രിൽ 12-ന് രാഹു മേടരാശിയിലേക്ക് പ്രവേശിക്കും. 

മേടം രാശിയിലേക്ക് രാഹു പ്രവേശിക്കുന്നതോടെ ഇടവം രാശിക്കാർക്കാണ് ഏറ്റവും കൂടുതൽ ആശ്വാസം ലഭിക്കുക. ഈ രാശിക്കാരുടെ ജീവിതത്തിൽ  ഇത് വരെയുണ്ടായിരുന്ന എല്ലാ തടസ്സങ്ങളും ഇതോടെ അവസാനിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾ ആഗ്രഹിച്ചതുപോലെ പലപ്പോഴും ലഭിച്ചില്ലെന്ന് തോന്നുന്നുവെങ്കിൽ അതിന് കാരണം രാഹുവിൻറെ സ്വാധീനമായിരുന്നു.

ഇവയൊക്കെ ഗുണങ്ങൾ

മുടങ്ങിക്കിടക്കുന്ന പ്രമോഷൻ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ജോലിയിൽ പുരോഗതി നേടും. എല്ലാ പ്രവൃത്തികളിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിൽ വിജയസാധ്യത ഉണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ നല്ല മാറ്റത്തിനും സാധ്യതയുണ്ട്. കുടുങ്ങിക്കിടക്കുന്ന പണവും വീണ്ടെടുക്കാനാകും.

നിങ്ങൾ എവിടെ നിന്നെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കിൽ, ഈ കാലയളവിൽ നിങ്ങൾക്ക് ആ വായ്പ തീർപ്പാക്കാൻ കഴിയും. യാത്രകളിലൂടെയും നല്ല വരുമാനം ലഭിക്കും.കരിയറിൽ സമ്പൂർണ വിജയം ഉണ്ടാകും. വരുമാനം വർദ്ധിക്കും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും. പുതിയ ജോലികൾ തുടങ്ങുന്നതിനും സമയം അനുകൂലമായിരിക്കും

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News