Study Room Vastu Tips: വാസ്തു ശാസ്ത്രത്തിൽ ഓരോ ദിശയ്ക്കും പ്രത്യേക പ്രാധാന്യമുണ്ട്. ഒരു പുതിയ വീട് നിര്‍മ്മിക്കുമ്പോള്‍ പല വാസ്തു നിയമങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, വാസ്തു നിയമങ്ങല്‍ പാലിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന വീട്ടില്‍ താമസിക്കുന്ന വ്യക്തിക്ക് അടിക്കടി പുരോഗതി ലഭിക്കും എന്ന കാര്യം നമുക്കറിയാം.
ഓരോ വ്യക്തിയും വലിയ ആഗ്രഹങ്ങളോടെയാണ് പുതിയ വീട് പണിയുന്നത്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് വീടിന്‍റെ ചുവരുകള്‍ അലങ്കരിയ്ക്കുന്നു, വീട് മോടിയാക്കുന്നു. ചിലര്‍ അവരുടെ മുഴുവന്‍ സമ്പാദ്യവും വീട് പണിയാൻ നിക്ഷേപിക്കുന്നു. എന്നാൽ ചിലപ്പോൾ പുതിയ വീട്ടിലേക്ക് താമസം മാറിയതിന് ശേഷം കാര്യങ്ങള്‍ മാറിമറിയുന്നു, അതായത്, ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചു തുടങ്ങുന്നു. വാസ്തു വൈകല്യവും ഇതിന് കാരണമാകാം.
Also Read: Bank Vs Post Office Fixed Deposits: ഏതാണ് കൂടുതല്‍ ലാഭകരം? നിക്ഷേപകർ അറിയാന്‍...
വാസ്തു അനുസരിച്ച് വീടിന്‍റെ അടുക്കള, പൂജാമുറി, കുട്ടികളുടെ പഠനമുറി തുടങ്ങിയവയും നിര്‍മ്മിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് വീടിന്‍റെ എല്ലാ കോണിലും പോസിറ്റിവിറ്റിയും സമൃദ്ധിയും സൃഷ്ടിക്കുന്നു. വാസ്തു പ്രകാരം, വീട്ടിൽ ശരിയായ നിറങ്ങളും രൂപങ്ങളും ദിശകളും ശ്രദ്ധിച്ചാൽ, വ്യക്തിക്ക് ജീവിതത്തിൽ പുരോഗതി ലഭിക്കും. പുതിയ വീടുമായി ബന്ധപ്പെട്ട ചില വാസ്തു നടപടികളെക്കുറിച്ച് അറിയാം
കുട്ടികളുടെ പഠനമുറി തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്ന് നോക്കാം...
പഠന മുറിക്കുള്ള വാസ്തു
വാസ്തു ശാസ്ത്രം അനുസരിച്ച് ഈ പ്രത്യേക ദിശയില്‍ കുട്ടികൾക്കായി പഠനമുറി ഒരുക്കുകയാണ് എങ്കില്‍ അവര്‍ അടിക്കടി പുരോഗതിയുടെ പാതയിലൂടെ നടന്നു നീങ്ങും, വിജയം അവരുടെ പാദങ്ങളെ ചുംബിക്കും... !! അതായത്, വീടിന്‍റെ തെക്ക്-പടിഞ്ഞാറ് ദിശയിൽ കുട്ടികളുടെ പഠനമുറി രൂപകൽപ്പന ചെയ്യുന്നത് ഐശ്വര്യവും ഫലദായകവുമാണ്. കൂടാതെ, കുട്ടികൾ തെക്കോട്ടോ കിഴക്കോട്ടോ തലവെച്ച് ഉറങ്ങണം. ഇത് ഭാഗ്യവും മനസ്സമാധാനവും നൽകുന്നു.
വാസ്തു ശാസ്ത്രം അനുസരിച്ച് വീട് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രാഥമിക കാര്യങ്ങള്‍ അറിയാം...
വീടിന്‍റെ പ്രധാന ഗേറ്റ്
വാസ്തു വിദഗ്ധരുടെ അഭിപ്രായത്തിൽ വീടിന്‍റെ പ്രധാന വാതിൽ വടക്ക്, കിഴക്ക് അല്ലെങ്കിൽ വടക്ക്-കിഴക്ക് ദിശയിലായിരിക്കണം. പുറത്തിറങ്ങുമ്പോൾ മുഖം വടക്കോട്ടോ കിഴക്കോട്ടോ വടക്ക്- കിഴക്കോട്ടോ വരുന്ന വിധത്തിലായിരിക്കണം പ്രധാന വാതില്‍ നിർമ്മിക്കേണ്ടത്.
സ്വീകരണമുറിയുടെ കാര്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
വീടിന്‍റെ സ്വീകരണമുറി വീടിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മുറിയായി കണക്കാക്കപ്പെടുന്നു, അതിനാൽ വാസ്തു ശാസ്ത്രത്തിൽ ഇതിന് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. നിങ്ങളുടെ പുതിയ വീട്ടിൽ സ്വീകരണമുറി നിർമ്മിക്കുമ്പോൾ അത് കിഴക്ക്, വടക്ക് അല്ലെങ്കിൽ വടക്ക്-കിഴക്ക് ദിശയിലായിരിക്കണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ, ആ മുറിയിലെ ഫർണിച്ചറുകൾ പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക്-പടിഞ്ഞാറ് ദിശയിൽ സ്ഥാപിക്കണം. ഇതുമൂലം പോസിറ്റീവ് എനർജി വീട്ടിൽ നിറയും.
കിടപ്പുമുറിക്കുള്ള വാസ്തു
വാസ്തു വിദഗ്ധരുടെ അഭിപ്രായത്തിൽ, നല്ല ആരോഗ്യവും നല്ല ബന്ധവും നിലനിർത്താൻ കിടപ്പുമുറി തെക്ക്-പടിഞ്ഞാറ് ദിശയിലായിരിക്കണം. വടക്ക്-കിഴക്ക് ദിശ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു, തെക്ക്-കിഴക്ക് ദിശയിലുള്ള കിടപ്പുമുറി ബന്ധങ്ങളിൽ വഴക്കുണ്ടാക്കുന്നു. ഇതുകൂടാതെ മുറിയുടെ തെക്ക് പടിഞ്ഞാറ് മൂലയിൽ കിടക്കണം. തല പടിഞ്ഞാറോട്ട് ആയിരിക്കണം.
അടുക്കള വാസ്തു
വാസ്തു ശാസ്ത്ര പ്രകാരം വീടിന്‍റെ തെക്ക് കിഴക്ക് ദിശയിൽ അടുക്കള പണിയുന്നതാണ് ഉത്തമം. അതേ സമയം അടുക്കള അബദ്ധത്തിൽ പോലും വീടിന്‍റെ വടക്ക്, വടക്ക് കിഴക്ക്, തെക്ക്-പടിഞ്ഞാറ് എന്നീ ദിശയിലാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
നിറങ്ങള്‍
വാസ്തു ശാസ്ത്ര പ്രകാരം വീടുകളിൽ ഉപയോഗിക്കുന്ന നിറങ്ങള്‍ക്കും ഏറെ പ്രാധാന്യം ഉണ്ട്. ഇരുണ്ട നിറങ്ങളുടെ ഉപയോഗം കഴിവതും ഒഴിവാക്കണം. വീട്ടിൽ പോസിറ്റീവ് എനർജി നിലനിൽക്കാൻ വെള്ള, ക്രീം, മഞ്ഞ, പിങ്ക്, പച്ച, ഓറഞ്ച് അല്ലെങ്കിൽ നീല നിറങ്ങൾ തിരഞ്ഞെടുക്കാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...