Sabarimala : പൈങ്കുനി ഉത്രമഹോത്സവത്തിന് ശബരിമലയിൽ കൊടിയേറി

Sabarimala Painkuni Ulasavam : 10 ദിവസം നീണ്ടു നിൽക്കുന്ന പൈങ്കുനി ഉത്രമഹോത്സവം ഏപ്രിൽ 5ന് ആറാട്ടോടെ അവസാനിക്കും

Written by - Zee Malayalam News Desk | Last Updated : Mar 27, 2023, 07:35 PM IST
  • ഇന്ന് മാർച്ച് 27ന് രാവിലെ 9.45 നും 10.45നും മദ്ധ്യേയാണ് പൈങ്കുനി ഉത്രമഹോത്സവത്തിന് കൊടിയേറിത്
  • 10 ദിവസം ഉത്സവം നീണ്ടു നിൽക്കും
  • ഏപ്രിൽ പൈങ്കുനി ഉത്രമഹോത്സവത്തിന് സമാപനം കുറിക്കും
Sabarimala : പൈങ്കുനി ഉത്രമഹോത്സവത്തിന് ശബരിമലയിൽ കൊടിയേറി

പത്തനംതിട്ട : ഭക്തിനിർഭരമായ ചടങ്ങുകളോടെ ശബരിമലയിൽ പൈങ്കുനി ഉത്രമഹോത്സവത്തിന് കൊടിയേറി. നാളെ മാർച്ച് 28 മുതൽ ഉത്സവബലി ആരംഭിക്കും. ഏപ്രിൽ നാലിന് പള്ളിവേട്ടയും ഏപ്രിൽ 5ന് ആറാട്ടും നടക്കും. ഇന്ന് മാർച്ച് 27ന് രാവിലെ 9.45 നും 10.45നും മദ്ധ്യേയാണ് സന്നിധാനത്ത് 10 ദിവസം നീണ്ടു നിൽക്കുന്ന പൈങ്കുനി ഉത്രമഹോത്സവത്തിന് കൊടിയേറിത്. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര്, മേൽശാന്തി കെ ജയരാമൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. 

ശബരിമലയിൽ പുതിയ കൊടിമര പ്രതിഷ്ഠക്കു ശേഷം തങ്ക ധ്വജത്തിൽ കൊടിയേറ്റിനായി ശക്തികുളങ്ങര കുഞ്ചാച്ചമൻ സമിതിയാണ് കൊടിക്കൂറയും കൊടിക്കയറും സമർപ്പിച്ചു വരുന്നത്. കൊടിയേറ്റിനെ തുടർന്ന് കലശാഭിഷേകവും നടന്നു. 

ALSO READ : Venus Rahu Conjunction 2023: രാഹുവും ശുക്രനും ഭാഗ്യം കുറിയ്ക്കുന്നു, ഈ 3 രാശിക്കാര്‍ക്ക് രാജയോഗവും സമ്പത്തും ഫലം

രണ്ടാം ഉത്സവ ദിനമായ നാളെ മുതൽ ഉത്സവബലി ആരംഭിക്കും. ഏപ്രിൽ നാലിന് പള്ളിവേട്ട. ഏപ്രിൽ 5 ന് പമ്പയിലേക്ക് ആറാട്ടെഴുന്നെള്ളത്ത് നടക്കും. പമ്പയിൽ ആറാട്ട് ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് ഒന്നര മുതൽ മൂന്ന് വരെ പമ്പാ ഗണപതി കോവിലിൽ ഭഗവാനെ എഴുന്നെള്ളിച്ചിരുത്തും. ഈ സമയത്ത് പറ സമർപ്പണം നടക്കും. തുടർന്ന് എഴുന്നെള്ളത്ത് തിരികെ സന്നിധാനത്തെത്തുന്നതോടെ ഈ വർഷത്തെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News