Puja Tips: രാത്രിയില്‍ ചെയ്യുന്ന ഈ രഹസ്യ പൂജകള്‍ നിങ്ങളുടെ ഭാഗ്യം മാറ്റിമറിയ്ക്കും, സമ്പത്ത് വര്‍ഷിക്കും

Puja Tips: നിങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ, വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനൊപ്പം രാത്രിയിൽ ചെയ്യുന്ന ഈ പ്രത്യേക പൂജ വിധികള്‍  നിങ്ങളെ എല്ലാ വിധ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുകയും സമ്പത്ത് വര്‍ഷിക്കുകയും ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 12:23 PM IST
  • വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനൊപ്പം രാത്രിയിൽ ചെയ്യുന്ന ഈ പ്രത്യേക പൂജ വിധികള്‍ നിങ്ങളെ എല്ലാ വിധ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുകയും സമ്പത്ത് വര്‍ഷിക്കുകയും ചെയ്യും.
Puja Tips: രാത്രിയില്‍ ചെയ്യുന്ന ഈ രഹസ്യ പൂജകള്‍ നിങ്ങളുടെ ഭാഗ്യം മാറ്റിമറിയ്ക്കും, സമ്പത്ത് വര്‍ഷിക്കും

Friday Puja Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് സമ്പത്തിന്‍റെ ദേവിയായാണ് ലക്ഷ്മിദേവിയെ കാണുന്നത്. അതിനാല്‍ എല്ലാ ആരാധനകളിലും പൂജകളിലും ലക്ഷ്മി ദേവിയെ  പ്രത്യേകം സ്മരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.  ലക്ഷ്മിദേവി കടാക്ഷിച്ചാല്‍  ഭക്തരുടെ ജീവിതത്തിൽ സമ്പത്തുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.

ഹൈന്ദവ വിശ്വാസമനുസരിച്ച്  ഓരോ ദിവസവും ഓരോ ദേവീ ദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച് വെള്ളയാഴ്ച  ദിവസം ലക്ഷ്മി ദേവിയ്ക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. ഈ ദിവസം ലക്ഷ്മി ദേവിയെ പ്രത്യേകം ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാവുന്നു. 

Also Read:   Most Luckiest Zodiac Signs of 2023: ഈ രാശിക്കാരാണ് 2023ലെ ഏറ്റവും ഭാഗ്യശാലികള്‍, അടുത്ത വര്‍ഷം നിങ്ങള്‍ക്ക് എങ്ങിനെ?

ലക്ഷ്മിദേവിയുടെ വാസമുള്ള വീട്ടിൽ എപ്പോഴും സമ്പത്തും ഐശ്വര്യവും സന്തോഷവും വർഷിക്കപ്പെടും. നിങ്ങളുടെ ഭവനത്തിലും  ലക്ഷ്മിദേവിയുടെ അനുഗ്രഹം വേണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ വെള്ളിയാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ ഇതിന് സഹായിയ്ക്കും. ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരോ ഏറെ അധ്വാനിച്ചിട്ടും ഫലം കാണാതെ ദാരിദ്ര്യജീവിതം നയിക്കുന്നവരോ ആണ് നിങ്ങള്‍ എങ്കില്‍ വെള്ളിയാഴ്ച ലക്ഷ്മിദേവിയെ പ്രത്യേകം ആരാധിച്ച് അനുഗ്രഹം നേടാം. ലക്ഷ്മിദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് സമ്പത്തും പുരോഗതിയും നേടുവാന്‍  സാധിക്കും.  

Also Read:  Home Vastu: നിങ്ങളുടെ വീടിന് മേല്‍ ഇവയുടെ നിഴൽപോലും പതിയ്ക്കുന്നത്‌ അശുഭകരം

നിങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ, വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനൊപ്പം രാത്രിയിൽ ചെയ്യുന്ന ഈ പ്രത്യേക പൂജ വിധികള്‍  നിങ്ങളെ എല്ലാ വിധ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റുകയും സമ്പത്ത് വര്‍ഷിക്കുകയും ചെയ്യും. 

Also Read:  Shukra Gochar 2022: ശുക്രൻ മകര രാശിയിൽ: ഈ 3 രാശിക്കാരുടെ സമയം തെളിയും

നിങ്ങളെ സമ്പന്നരാക്കാൻ കഴിയുന്ന വെള്ളിയാഴ്ചയിലെ ആ രഹസ്യ പരിഹാരങ്ങൾ നോക്കാം.
 
നിങ്ങൾ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ വെള്ളിയാഴ്ച രാത്രി അഷ്ടലക്ഷ്മിയെ ആരാധിക്കണം. അഷ്ടലക്ഷ്മി ദേവിയുടെ മുന്‍പില്‍  വിളക്ക് കത്തിച്ച് റോസാപ്പൂക്കൾ അർപ്പിക്കുക. അഷ്ട ലക്ഷ്മി ദേവിക്ക് ചുവന്ന മാല അർപ്പിക്കുന്നത് ഐശ്വര്യമാണ്.

 'ഐൻ ഹ്രീ ശ്രീ അഷ്ടലക്ഷ്മിയേ ഹ്രീ സിദ്ധയേ മാം ഗൃഹേ ആഗച്ഛഗച്ഛ നമഃ സ്വാഹാ' എന്ന മന്ത്രം വെള്ളിയാഴ്ച രാത്രി 108 തവണ ജപിക്കുക. ഇത് നിങ്ങളുടെ പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കും.

ജ്യോതിഷ പ്രകാരം വെള്ളിയാഴ്ച രാത്രി പിങ്ക് നിറത്തിലുള്ള തുണി വിരിച്ച് അതിൽ ശ്രീ യന്ത്രത്തിന്‍റെയും അഷ്ട ലക്ഷ്മിയുടെയും ചിത്രം സ്ഥാപിക്കുക. ഇത് നിങ്ങളുടെ ബിസിനസിലെ തടസ്സങ്ങൾ നീക്കാനും  നിങ്ങളുടെ ജീവിതത്തില്‍  സാമ്പത്തിക പുരോഗതി കൈവരാനും സഹായിയ്ക്കും.  

ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തണമെങ്കിൽ  ഒപ്പം മഹാവിഷ്ണുവിനെയും ആരാധിക്കണം. വെള്ളിയാഴ്ച രാത്രി ദക്ഷിണാവർത്തി ശംഖിൽ വെള്ളം നിറച്ച് മഹാവിഷ്ണുവിനെ അഭിഷേകം ചെയ്യുക. ഇങ്ങനെ ചെയ്താൽ സാമ്പത്തിക പ്രശ്‌നങ്ങൾ അവസാനിക്കുകയും അഭിവൃദ്ധി ഉണ്ടാകുകയും ചെയ്യും.  

ശ്രീ യന്ത്രത്തിലും അഷ്ട ലക്ഷ്മിയിലും അഷ്ടഗന്ധത്തോടുകൂടി തിലകം പുരട്ടുക. ഇത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുമെന്നും ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടുമെന്നും വിശ്വസിക്കപ്പെടുന്നു.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും മതപരവും സാമൂഹികവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവ സ്വീകരിക്കുന്നതിന് മുമ്പ്, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

    

Trending News