Shani Margi: ശനി കൃപ: ഒക്ടോബർ 23 മുതൽ ഈ രാശിക്കാരുടെ നല്ല ദിനങ്ങൾ തുടങ്ങും!

Shani Margi 2022: ശനി ഇപ്പോൾ മകരം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഒക്‌ടോബർ 23 മുതൽ ശനിയുടെ സഞ്ചാരത്തിൽ മാറ്റംവരുകയും സഞ്ചാരം നേരെയാകുകയും ചെയ്യും.  ഇത് പല രാശിക്കാർക്കും വളരെയധികം പ്രയോജനം നൽകും. അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങൾ കുറയുകയും ധനലാഭമുണ്ടാകുകയും ചെയ്യും.  

Written by - Ajitha Kumari | Last Updated : Sep 16, 2022, 07:38 AM IST
  • ഒക്ടോബർ 23 മുതൽ ഈ രാശിക്കാരുടെ നല്ല ദിനങ്ങൾ തുടങ്ങും
  • ശനി ഇപ്പോൾ മകരം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്
  • ക്‌ടോബർ 23 മുതൽ ശനിയുടെ സഞ്ചാരത്തിൽ മാറ്റംവരുകയും നേരെയാകുകയും ചെയ്യും
Shani Margi: ശനി കൃപ: ഒക്ടോബർ 23 മുതൽ ഈ രാശിക്കാരുടെ നല്ല ദിനങ്ങൾ തുടങ്ങും!

Shani Margi 2022: ശനി ദേവനെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തികൾക്ക് തക്കതായ ഫലം ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ ആളുകൾ ശനിയുടെ നെഗറ്റീവ് ദൃഷ്ടി തങ്ങളിലേക്ക് പതിയാതിരിക്കാനും ശനി കൃപ നേടാനും വിവിധ കാര്യങ്ങൾ കൈക്കൊള്ളുന്നു. ശനി ഇപ്പോൾ മകരം രാശിയിൽ പിന്നോക്കാവസ്ഥയിലാണ് സഞ്ചരിക്കുന്നത്. ഒക്‌ടോബർ 23 മുതൽ ശനിയുടെ സഞ്ചാരത്തിൽ മാറ്റം വരികയും മാർഗി ആകുകയും ചെയ്യും. അതായത് ശനിയുടെ സഞ്ചാരം നേരെയാകും എന്നർത്ഥം. അത് 12 രാശികളേയും ബാധിക്കും. ഇത് ചില രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ആ സമയം ശനിദേവന്റെ കൃപ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

Also Read: ശ്രദ്ധിക്കുക... വീട്ടിൽ ചെരിപ്പുകൾ ഈ ദിശയിൽ വയ്ക്കരുത്, സാമ്പത്തിക പ്രതിസന്ധി വന്നേക്കാം! 

മേടം (Aries): മേടം രാശിക്കാർക്ക് ശനിയുദ് ഈ മാറ്റം  ധാരാളം ഗുണം നൽകും. പ്രത്യേകിച്ചും ബിസിനസ്സ് ചെയ്യുന്നവർക്ക് ഇവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. തൊഴിൽ മേഖലയിലുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ഈ രാശിക്കാർക്ക് ഈ സമയത്താണ് ധനം രൂപപ്പെടുന്നത്.

കർക്കടകം (Cancer):  കർക്കടകത്തിന്റെ ഏഴാം ഭാവത്തിലാണ് ശനി പ്രവേശിക്കാൻ പോകുന്നത്. ഇതോടെ കർക്കടക രാശിക്കാരുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും, പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.  ജീവിത പങ്കാളിയിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും.

Also Read: വിവാഹിതരായ സ്ത്രീകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയുന്ന വിഷയം ഇതാണ്!

തുലാം (Libra):  ഒക്‌ടോബർ 23 മുതൽ തുലാം രാശിക്കാർക്ക് ശനിയുടെ സഞ്ചാര മാറ്റത്തിൽ ശക്തമായ ഗുണങ്ങൾ നൽകും. വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. തുലാം രാശിയുടെ നാലാം ഭാവത്തിലൂടെയാണ് ശനി സഞ്ചരിക്കുന്നത്.

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ശനിയുടെ മാർഗി ധാരാളം നേട്ടങ്ങൾ നൽകും. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാക്കും. ജീവിത പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാക്കും. എന്തെങ്കിലും പുതിയ ജോലികൾ ചെയ്യാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ ആ സമയത്ത് അത് ചെയ്യുന്നത് ഗുണം ചെയ്യും.

Also Read: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

മീനം (Pisces): മീനരാശിക്കാർക്ക് ശനിയുടെ പാതമാറ്റം വളരെ ഗുണം ചെയ്യും. ഈ സമയത്ത് കുഴപ്പങ്ങളിൽ നിന്ന് മോചനം ഉണ്ടാകും. മനസ്സ് ശാന്തമായിരിക്കും. വ്യവസായികൾക്കും തൊഴിൽ ചെയ്യുന്നവർക്കും ഈ കാലയളവിൽ വിജയം ലഭിക്കും. മീന രാശിക്കാർക്ക് ഈ കാലയളവിൽ വളരെയധികം സന്തോഷം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News