Surya Gochar 2022: സൂര്യന്റെ രാശിമാറ്റം: ഈ 5 രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും

Surya Gochar in November 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നവംബർ 16 ന് രാശി മാറും. സൂര്യൻ വൃശ്ചിക രാശിയിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. സൂര്യന്റെ ഈ സംക്രമ സമയത്ത് 5 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും. 

Written by - Ajitha Kumari | Last Updated : Nov 12, 2022, 02:24 PM IST
  • ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നവംബർ 16 ന് രാശി മാറും
  • സൂര്യൻ വൃശ്ചിക രാശിയിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്
Surya Gochar 2022: സൂര്യന്റെ രാശിമാറ്റം:  ഈ 5 രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും

Surya Transit: എല്ലാ ഗ്രഹങ്ങളുടെയും രാജാവ് എന്നറിയപ്പെടുന്ന ഒരു ഗ്രഹമാണ് സൂര്യൻ.  അതുകൊണ്ടുതന്നെ സൂര്യന്റെ സംക്രമണം എല്ലാ രാശിക്കാരെയും നല്ലതും ചീത്തയുമായ രീതിയിൽ ബാധിക്കും. ഇത്തവണ നവംബർ 16 ബുധനാഴ്ചയാണ് സൂര്യൻ രാശി മാറാൻ പോകുന്നത്.  സൂര്യൻ വൃശ്ചിക രാശിയിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. ഈ ദിവസം സൂര്യന്റെ വൃശ്ചിക സംക്രാന്തി കൂടിയാണ്.  ജ്യോതിഷികൾ പറയുന്നതനുസരിച്ച് സൂര്യന്റെ രാശി മാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും എന്നാണ്.  ആ രാശികൾ  ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

Also Read: വീട്ടിൽ ഈ സ്ഥലങ്ങളിൽ മയിൽപ്പീലി വയ്ക്കൂ... ധനത്തിന് ക്ഷാമമുണ്ടാകില്ല

കന്നി (Virgo): സൂര്യദേവന്റെ രാശി മാറ്റം കന്നി രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയിക്കും.  ജോലിയുമായി ബന്ധപ്പെട്ട് ഒരു യാത്രയുണ്ടാകും. സമൂഹത്തിൽ ഇവരുടെ സ്ഥാനവും അന്തസ്സും വർദ്ധിക്കും. ജോലിയിൽ മാതാപിതാക്കളുടെ പിന്തുണ ലഭിക്കും, ഇത് ബിസിനസ്സിൽ പുരോഗതി കൈവരിക്കാൻ നിങ്ങളെ സഹായിക്കും.

മകരം (Capricorn): ഈ സമയമ ഇവർക്ക് സന്താനഭാഗ്യം ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കും. ബിസിനസ്സിൽ നല്ല ലാഭം പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാതെ പെട്ടെന്ന് ധനലാഭത്തിന് സാധ്യത. കുടുംബത്തോടൊപ്പം ഒരു യാത്രയ്ക്ക് സാധ്യത.  

Also Read: നായയെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

കർക്കടകം (Cancer):  സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് സൂര്യന്റെ ഈ സംക്രമ സമയത്ത് നല്ല വാർത്തകൾ നൽകും. കോടതിയിൽ നടക്കുന്ന പഴയ കേസുകൾ ഇവർക്ക് അനുകൂലമായി പരിഹരിക്കാൻ കഴിയും. ബിസിനസിൽ പുതിയ ഡീലുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്.  

വൃശ്ചികം (Scorpio:): സൂര്യന്റെ സംക്രമം കാരണം ഈ രാശിക്കാർക്ക് ധാരാളം നല്ല വാർത്തകൾ കേൾക്കാൻ കഴിയും. ഇവർക്ക് വിദേശത്ത് ബിസിനസ്സ് തുടങ്ങാനുള്ള സാധ്യതകൾ ഉണ്ടാകും. ശത്രുക്കളുടെ ശക്തി കുറയുകയും സമൂഹത്തിൽ സ്ഥാനമാനങ്ങൾ ലഭിക്കുകയും ചെയ്യും. ഈ രാശിക്കാർക്ക് ഈ സമയം കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയുണ്ടാകും.

Also Read: വെറും വയറ്റിൽ പഴം കഴിക്കൂ... നേടാം ഈ 2 ഗുണങ്ങൾ!

മിഥുനം (Gemini): സൂര്യന്റെ രാശിമാറ്റം കൊണ്ട് മിഥുനം രാശിക്കാർക്കാണ് ഏറ്റവും കൂടുതൽ ഗുണകരമാകാൻ പോകുന്നത്. ഇവരുടെ വീട്ടിൽ പുതിയ വാഹനമോ വസ്തുവകകളോ വാങ്ങാൻ ഇടയുണ്ട്. വായ്പയായി നൽകിയ പണവും ലഭിക്കും. ഓഹരി വിപണിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഓഹരികളിൽ കുതിച്ചു ചാട്ടമുണ്ടാകും. അതുമൂലം ഇവർ സമ്പന്നരാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News