Surya Gochar 2023: ആഗസ്റ്റ് 17 മുതൽ ഈ രാശിക്കാർ പൊളിക്കും; 30 ദിവസത്തിൽ സമ്പൂർണ്ണ വിജയം!

Surya Gochar In Singh 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിചക്രം മറ്റും. സൂര്യൻ ഒരു രാശിയിൽ 30 ദിവസാം തങ്ങും. അതുകൊണ്ടുതന്നെ സൂര്യൻ എല്ലാ മാസവും രാശിമാറ്റും. ആഗസ്റ്റിൽ സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കുന്നതോടെ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കുമെന്ന് അറിയാം.

Written by - Ajitha Kumari | Last Updated : Aug 8, 2023, 02:22 PM IST
  • ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിചക്രം മറ്റും
  • സൂര്യൻ ഒരു രാശിയിൽ 30 ദിവസം തങ്ങും
Surya Gochar 2023: ആഗസ്റ്റ് 17 മുതൽ ഈ രാശിക്കാർ  പൊളിക്കും; 30 ദിവസത്തിൽ സമ്പൂർണ്ണ വിജയം!

Sun Planet Transit In Singh 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റത്തിന്റെ ഫലം എല്ലാ രാശിചിക്കാരുടെയും ജീവിതത്തിൽ കാണാൻ കഴിയും. ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിമാറും. സൂര്യൻ ഓരോ രാശിയിലും 30 ദിവസം നിൽക്കും. എല്ലാ മാസവും സൂര്യൻ അതിന്റെ സ്ഥാനം മാറും.  ആഗസ്റ്റ് 17 ന് സൂര്യൻ തന്റെ പ്രിയപ്പെട്ട രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കും.  ജ്യോതിഷ പ്രകാരം സൂര്യന്റെ സംക്രമണത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരിലുമുള്ളവരുടെ  ജീവിതത്തിൽ കാണാൻ കഴിയും. എങ്കിലും ഈ 5 രാശിക്കാർക്ക് പ്രത്യേകിച്ചും ശുഭകരമായ ഫലങ്ങൾ ലഭിക്കും. സൂര്യന്റെ രാശിമാറ്റം മൂലം ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നോക്കാം...

Also Read: Budh Vakri 2023: ബുധൻറെ വക്രഗതി ഈ രാശിക്കാർക്ക് 16 ദിവസത്തിനുള്ളിൽ വൻ ധനാഭിവൃദ്ധി!

മിഥുനം (Gemini): മിഥുന രാശിയില്‍ സൂര്യന്‍ ഈ സമയം മൂന്നാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്.  അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. തൊഴില്‍ ചെയ്യുന്ന ആളുകളുടെ ജോലികള്‍ പ്രശംസിക്കപ്പെടും. ഇതോടൊപ്പം പ്രമോഷന്‍ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ വീണ്ടും തുടങ്ങും. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഒരു യാത്ര പോകാൻ യോഗമുണ്ട്

കര്‍ക്കടകം (Cancer):  കര്‍ക്കിടകം രാശിയില്‍ സൂര്യന്‍ രണ്ടാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. സമ്പാദ്യത്തിന്റെയും സംസാരത്തിന്റെയും കുടുംബത്തിന്റെയും ഭവനമാണ് ഇത്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് പെട്ടെന്ന് ധനലാഭമുണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് ഒരുപാട് സന്തോഷം ഉണ്ടാകും. കുടുംബത്തിൽ കൂട്ടായ്മ ഉണ്ടാകും. അവര്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും. എന്നാല്‍ നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും ഈ സമയം അല്‍പ്പം നിയന്ത്രണം പാലിക്കുന്നത് നന്നായിരിക്കും.

Also Read: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ഹനുമാന്റെ പ്രിയരാശിക്കാർ!

ചിങ്ങം (Leo): ഈ രാശിയില്‍ സൂര്യന്‍ ലഗ്‌ന ഗൃഹത്തില്‍ പ്രവേശിക്കും. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്‍. അതുകൊണ്ടുതന്നെ ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം നല്ല ആരോഗ്യവും ഊര്‍ജ്ജവും ആത്മവിശ്വാസവും ഉണ്ടായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശക്തിയാല്‍ നിങ്ങള്‍ക്ക് ജോലിയില്‍ വിജയം നേടാന്‍ കഴിയും. നിരവധി പുതിയ സുവര്‍ണ്ണാവസരങ്ങള്‍ കണ്ടെത്താനാകും. ആരോഗ്യം നല്ലതായിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നിങ്ങള്‍ക്ക് എല്ലാവരുടെയും ഹൃദയം കീഴടക്കാനും കഴിയും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News