ഇന്ന് ഒക്ടോബർ 17ന് സൂര്യൻ തുലാം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ശരത് പൗർണ്ണമിക്ക് ശേഷമാണ് സൂര്യന്റെ രാശിമാറ്റം. നവംബർ 16 വരെ സൂര്യൻ ഇതേ രാശിയിൽ തുടരും. ചില രാശികൾക്ക് ഈ കാലയളവിൽ വലിയ പ്രതിസന്ധികളുണ്ടാകും. ഇനിയുള്ള 31 ദിവസം ഈ നാല് രാശികൾ വളരെ കരുതലോടെയിരിക്കണം. സാമ്പത്തികമായും തിരിച്ചടികൾ നേരിടേണ്ടി വരും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.
സൂര്യന് തുലാം രാശിയിൽ പ്രവേശിച്ചത് ഇടവം രാശിക്കാര്‍ക്ക് പ്രതികൂല ഫലങ്ങളായിരിക്കും നൽകുക. അടുത്ത ഒരു മാസ കാലയളവിൽ ഇവർ വളരെ കരുതലോടെ വേണം മുന്നോട്ട് പോകാൻ. ഈ കാലയളവില്‍ സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാകാം. ചെലവ് വര്‍ധിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. മാനസിക സമ്മര്‍ദ്ദവും ടെന്‍ഷനും കൂടും. നിക്ഷേപങ്ങളില്‍ നിന്ന് നഷ്ടങ്ങള്‍ സംഭവിക്കും.
തുലാം രാശിയിലെ സൂര്യന്റെ പ്രവേശനം തുലാം രാശിക്കാർക്ക് അനുകൂലമാകില്ല. ജോലിസ്ഥലത്ത് ഒരുപാട് തടസങ്ങൾ നേരിടേണ്ടതായി വരും. ബിസിനസിൽ നഷ്ടം സംഭവിക്കുകയും സാമ്പത്തിക സ്ഥിതി മോശമാകുകയും ചെയ്യാൻ ഇടയുണ്ട്. ഒരു കാര്യവും എടുത്തുചാടി ചെയ്യരുത്. വെല്ലുവിളികൾ ഉണ്ടാകുമ്പോൾ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക. പണം കൊടുക്കുന്നതിലും വാങ്ങുന്നതിലും ശ്രദ്ധ വേണം. പങ്കാളിയുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം.
മകരം രാശിക്കാർക്കും സൂര്യന്റെ രാശിമാറ്റം ഗുണം ചെയ്യില്ല. നിങ്ങളുടെ പ്രയത്നങ്ങളും കഠിനാധ്വാനങ്ങളും ഫലം കാണില്ല. യാത്രകള്‍ കുറയ്ക്കുക. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുത്തിരുന്നവര്‍ക്ക് നല്ല സമയമല്ല.
മീനം രാശിക്കാര്‍ക്കും ഈ കാലയളവ് അനുകൂലമല്ല. ജീവിതത്തില്‍ പ്രതിസന്ധികൾ വന്നെത്തും. ജോലിസ്ഥലത്ത് എതിരാളികളില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകും. ദാമ്പത്യജീവിതത്തിലും പ്രശ്നങ്ങളുണ്ടാകാം. സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ വേണം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.