Surya Rashi Parivartan 2022।: ജ്യോതിഷത്തിൽ, എല്ലാ ഗ്രഹങ്ങളുടെയും അധിപനായിട്ടാണ് സൂര്യനെ കണക്കാക്കുന്നത്. ഹിന്ദു കലണ്ടർ പ്രകാരം സൂര്യൻ കർക്കടക രാശിയിൽ നിന്നും ആഗസ്റ്റ് 17 ന് രാവിലെ 7.37 ന് ചിങ്ങത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത് സെപ്റ്റംബർ 17 വരെ ഇവിടെ തുടരും. ശേഷം സെപ്റ്റംബർ 17 ന് സൂര്യൻ കന്നിരാശിയിൽ പ്രവേശിക്കും. ചിങ്ങത്തിലേക്കുള്ള സൂര്യന്റെ സംക്രമണം എല്ലാ രാശികളിലും നല്ലതും ചീത്തയുമായ ഫലങ്ങൾ നൽകും. എങ്കിലും ജ്യോതിഷ പ്രകാരം ഈ സമയത്ത് ഈ 4 രാശിക്കാർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം.
ചിങ്ങം (Leo)
സൂര്യൻ ചിങ്ങം രാശിയിൽ പന്ത്രണ്ടാം ഭാവത്തിൽ സംക്രമിച്ചു. ജ്യോതിഷ പ്രകാരം ഈ രാശി മാറ്റം ചിങ്ങം രാശിക്കാർക്ക് ഗുണം ചെയ്യില്ല. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ബിസിനസ്സിൽ അൽപം ശ്രദ്ധ വേണം. കൂടാതെ നിങ്ങളുടെ ആരോഗ്യത്തിനും പ്രത്യേക ശ്രദ്ധ നൽകണം, അല്ലാത്തപക്ഷം കുഴപ്പങ്ങൾ ഉണ്ടാകാം.
ധനു (sagittarius)
ധനു രാശിക്കാർക്ക് ഈ സമയം ധനനഷ്ടത്തിന് സാധ്യതയുണ്ട്. പണം നിക്ഷേപിക്കുമ്പോൾ പരിചയസമ്പന്നരായ ആളുകളുടെ ഉപദേശം സ്വീകരിക്കുക. ആരോഗ്യം മോശമായേക്കാം, അതിനാൽ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ജോലിയുമായി ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കുക
Also Read: കളി വധുവിനോട്... ജയമാല അണിയിക്കാൻ വന്ന വധുവിനോട് തമാശ കാണിച്ച വരന് കിട്ടി എട്ടിന്റെ പണി..!
മകരം രാശിക്കാർക്കും സൂര്യന്റെ ഈ സംക്രമണം നല്ല ഫലങ്ങൾ നൽകില്ല. ഇർക്ക് ബിസിനസിൽ നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരു പരിചയക്കാരൻ വഞ്ചിച്ചേക്കാം. കുടുംബ വഴക്കുകളിൽ സംയമനം പാലിക്കുക. ആരോഗ്യകാര്യത്തിൽ ജാഗ്രത പാലിക്കുക.
മീനരാശി (Pisces)
സൂര്യൻ മീനരാശിയിൽ അഞ്ചാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഈ സമയം ഇവർക്ക് ജോലിസ്ഥലത്തെ ഉന്നത ഉദ്യോഗസ്ഥരുടെ കോപം നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. ബിസിനസ്സിലും തിരിച്ചടികൾ ഉണ്ടാകാം. മാതാപിതാക്കളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...