ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറാറുണ്ട്. അങ്ങനെ ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം 12 രാശികളെയും ബാധിക്കും. ചില രാശിക്കാരെ അത് ശുഭകരമായും ചിലരെ അശുഭകരമായും ഗ്രഹങ്ങളുടെ രാശിമാറ്റം ബാധിച്ചേക്കാം. സെപ്റ്റംബർ 24ന് ശുക്രൻ ചിങ്ങം രാശിയിൽ നിന്ന് കന്നി രാശിയിലേക്ക് പ്രവേശിക്കുകയാണ്. ജ്യോതിഷ പ്രകാരം ഈ രാശിമാറ്റത്തെ വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കുന്നത്. ഇടവം, തുലാം എന്നിവയുടെ അധിപനായാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രന്റെ ഈ സംക്രമം ചില രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ശുക്രന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് അറിയാം.
ഇടവം - ഇടവം രാശിയുടെ അധിപൻ ശുക്രനാണ്. അതിനാൽ ശുക്രന്റെ സംക്രമണം ഈ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ കാലയളവിൽ ഇക്കൂട്ടരുടെ കുടുംബപ്രശ്നങ്ങൾ ഒഴിവാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്ഥാനമാനങ്ങൾ ഉയരും. കുറെ നാളുകളായി നിങ്ങൾക്ക് കിട്ടാതിരുന്ന പണം വീണ്ടെടുക്കാൻ സാധിക്കും.
മിഥുനം - ശുക്രന്റെ സംക്രമണം മിഥുന രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇക്കാലയളവിൽ മിഥുനം രാശിക്കാർക്ക് പണം വന്ന് ചേരും. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകും.
Also Read: Gold Ring: ഈ നാല് രാശിക്കാർ സ്വർണ്ണ മോതിരം ധരിക്കുന്നത് വളരെ ഉത്തമം!
കന്നി - ശുക്ര സംക്രമം കന്നി രാശിക്കാർക്ക് അനുകൂലമായിരിക്കും. കന്നിരാശിക്കാർക്ക് ഈ സമയത്ത് നല്ല വാർത്തകൾ ലഭിക്കും. സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. നിങ്ങൾ ജീവിതത്തിൽ നിന്ന് പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. നിങ്ങളുടെ ആത്മാഭിമാനം വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...