Thursday Fast: വ്യാഴാഴ്ച വ്രതം, പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Thursday Fast:  മഹാവിഷ്ണുവിനെ വിധിപ്രകാരം ആരാധിച്ചാൽ ലക്ഷ്മീദേവി പ്രസാദിക്കുമെന്നും അവരുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ഷിക്കുമെന്നുമാണ് വിശ്വാസം.

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 10:34 AM IST
  • വ്യാഴാഴ്ച ദിവസം മഹാവിഷ്ണുവിനെ പ്രത്യേകമായി ആരാധിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും എന്നാണ് വിശ്വാസം
Thursday Fast: വ്യാഴാഴ്ച വ്രതം, പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Thursday Fast: ഹൈന്ദവ  വിശ്വാസത്തില്‍ ആഴ്ചയിലെ ഓരോ ദിവസവും ഏതെങ്കിലും ദേവീദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്. അതനുസരിച്ച്  വ്യാഴാഴ്ച മഹാ വിഷ്ണുവിനെയാണ്  ആരാധിക്കുന്നത്. 

വ്യാഴാഴ്ച  ദിവസം മഹാവിഷ്ണുവിനെ പ്രത്യേകമായി ആരാധിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും എന്നാണ് വിശ്വാസം. മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിയ്ക്കുന്നത്‌ അനുഗ്രഹ പ്രാപ്തിയ്ക്കും ഒപ്പം സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കുന്നതിനും വഴിയൊരുക്കും. 

Also Read:   Eyebrows and personalaity: പുരികങ്ങള്‍ പറയും  ഒരു വ്യക്തിയുടെ സ്വഭാവം..!  

കൂടാതെ ഭക്തരുടെ ആരാധനയിലും പൂജയിലും  മഹാവിഷ്ണു പ്രസാദിച്ചാൽ ലക്ഷ്മിദേവിയുടെ അനുഗ്രഹവുംകൂടി ലഭിക്കുമെന്ന് പറയപ്പെടുന്നു. മഹാവിഷ്ണുവിനെ വിധിപ്രകാരം ആരാധിച്ചാൽ ലക്ഷ്മീദേവി പ്രസാദിക്കുമെന്നും അവരുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ഷിക്കുമെന്നുമാണ് വിശ്വാസം.

Also Read:  Solar Eclipse 2023:  ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഈ രാശിക്കാര്‍ക്ക് ദോഷം   

മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും പ്രധാന മാര്‍ഗ്ഗമാണ് വ്യാഴാഴ്ച വ്രതം അനുഷ്ടിയ്ക്കുക എന്നത്. ഈ വ്രതം ഹൈന്ദവ വിശ്വാസത്തിലെ പ്രധാന്യമേറിയ വ്രതങ്ങളില്‍ ഒന്നാണ്. ഈ വ്രതം ഒരു വ്യക്തിയുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കുന്നു. ജീവിതം സന്തോഷത്താല്‍ നിറയ്ക്കുന്നു. വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുകയും അതോടൊപ്പം വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യുന്നത് വഴി ഭക്തരുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം. 

വ്യാഴാഴ്ച വ്രതം അനുഷ്ടിക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കണം. 
 
നിങ്ങൾ ആദ്യമായി വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുകയാണ് എങ്കില്‍ എപ്പോഴും ശുക്ല പക്ഷത്തിലാണ് വ്രതം ആരംഭിക്കേണ്ടതെന്ന് ഓർമ്മിക്കുക. തുടര്‍ന്നുള്ള 16 വ്യാഴാഴ്ചകളിൽ ഉപവസിക്കുകയും വേണം.  

വാഴപ്പഴം കഴിക്കാൻ മറക്കരുത്

നിങ്ങൾ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുകയാണെങ്കിൽ, ഈ ദിവസം വാഴപ്പഴം കഴിക്കാൻ മറക്കരുത്. കൂടാതെ, വ്യാഴാഴ്ച വാഴയെ പൂജിക്കുകയും ചെയ്യണം. വാഴയിൽ മഹാവിഷ്ണു കുടികൊള്ളുന്നു എന്നാണ് വിശ്വാസം. 

മഞ്ഞനിറമുള്ള വസ്തുക്കൾ ദാനം ചെയ്യുക

നിങ്ങൾ വ്യാഴാഴ്ച  വ്രതം അനുഷ്ഠിക്കുന്ന അവസരത്തിൽ, മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യണം  എന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക. അതിൽ ശർക്കര, മഞ്ഞ വസ്ത്രങ്ങള്‍, മഞ്ഞ നിറത്തിലുള്ള പയർ, വാഴപ്പഴം എന്നിവ ഉൾപ്പെടുന്നു. ഈ സാധനങ്ങൾ പാവപ്പെട്ടവർക്ക് ദാനം ചെയ്യുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.

വ്യാഴാഴ്ച അരിയാഹാരം കഴിയ്ക്കരുത്  

വ്യാഴാഴ്ച അനുഷ്ഠിക്കുന്ന അവസരത്തില്‍ അരിയാഹാരം ഒഴിവാക്കണം. കൂടാതെ, മഞ്ഞ നിറത്തിലുള്ള ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മതപരമായ വിശ്വാസങ്ങളെയും സാമൂഹിക വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിയ്ക്കുന്നില്ല)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News