Horoscope Today: മിഥുനം രാശിക്കാർക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

September 11 Horoscope: ഓരോ രാശിക്കും അതിന്റേതായ സവിശേഷതകൾ ഉണ്ട്. ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയുള്ള ദിവസം ആയിരിക്കുമെന്ന് അറിയാം.

Written by - Zee Malayalam News Desk | Last Updated : Sep 11, 2024, 06:15 AM IST
  • മേടം രാശിക്കാർ ഇന്ന് തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കും
  • സ്വന്തമായി അൽപം സമയം കണ്ടെത്താൻ ശ്രമിക്കും
Horoscope Today: മിഥുനം രാശിക്കാർക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

നിങ്ങൾ ഇന്നത്തെ ദിവസം ആരംഭിക്കുമ്പോൾ നക്ഷത്ര രാശി പ്രകാരം, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുക. 12 രാശികളാണുള്ളത്. ഇവയ്ക്ക് ഓരോന്നിനും അതിന്റേതായ സവിശേഷതകളും ഉണ്ട്. മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിങ്ങനെയാണ് രാശികൾ. ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയുള്ള ദിവസം ആയിരിക്കുമെന്ന് അറിയാം.

മേടം

മേടം രാശിക്കാർ ഇന്ന് തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കും. സ്വന്തമായി അൽപം സമയം കണ്ടെത്താൻ ശ്രമിക്കും. ഇതിനർഥം എല്ലാവരിൽ നിന്നും എല്ലാ കാര്യങ്ങളിൽ നിന്നും ഓടിയൊളിക്കുമെന്നല്ല. നിങ്ങളുടെ മനസ്സ് ശാന്തമാകുന്നതിനായി അൽപ സമയം മാറ്റിവയ്ക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് എല്ലാ സന്തോഷങ്ങളും ഉണ്ടാകും. ജീവിതത്തിൽ രസകരമായ കാര്യങ്ങൾ സംഭവിക്കും. സമ്മർദ്ദങ്ങളിൽ നിന്ന് മോചനം ലഭിക്കും. ഇന്നത്തെ ദിവസം മിഥുനം രാശിക്കാർക്ക് ആസ്വദിക്കാനുള്ളതാണ്. യാത്ര പോകുന്നതിന് അനുകൂല ദിവസമാണ്.

ALSO READ: രോ​ഗങ്ങൾ നിങ്ങളെ അലട്ടുന്നോ? അടുക്കളയുമായി ബന്ധപ്പെട്ട ഈ വാസ്തുശാസ്ത്രം കൃത്യമായി പാലിക്കൂ

കർക്കടകം

കർക്കടക രാശിക്കാർക്ക് ഇന്ന് വെല്ലുവിളികൾ നേരിടേണ്ടി വരും. അതിനാൽ ആത്മവിശ്വാസം വർധിപ്പിക്കേണ്ടത് പ്രധാനമാണ്. ആളുകൾ നിങ്ങളുടെ ധാരണകളും അഭിപ്രായങ്ങളും മാറ്റാൻ ശ്രമിച്ചേക്കാം. എന്നാൽ, നിങ്ങളുടെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുക.

ചിങ്ങം

ദിവസത്തിന്റെ തുടക്കത്തിൽ നിങ്ങൾക്ക് ആശയക്കുഴപ്പം തോന്നിയേക്കാം. എന്നാൽ, നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരാളെ നിങ്ങൾ കണ്ടെത്തും. അതിനാൽ പരിഭ്രാന്തരാകരുത് കാര്യങ്ങൾ വ്യക്തമാകുകയും പ്രശ്നപരിഹാരം ഉണ്ടാകുകയും ചെയ്യും.

കന്നി

നിങ്ങൾ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധയുള്ളവരായിരിക്കുക. എല്ലാവർക്കും, നിങ്ങളുടെ തമാശ മനസിലാകണമെന്നില്ല. നിങ്ങളുടെ തമാശകൾ എല്ലാവരും പോസിറ്റീവായി എടുക്കണമെന്നില്ല. അതിനാൽ, പുതിയ ആളുകളെപ്പറ്റി തമാശകൾ പറയുന്നത് ഒഴിവാക്കുക.

തുലാം

നിങ്ങൾക്ക് ഇന്ന് പലതരത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. പൊതുവേ നിങ്ങൾ ഇത്തരം കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആ​ഗ്രഹിക്കുന്നവരാണ്. എന്നാൽ, ഇത് പ്രശ്നങ്ങളെ അഭിമുഖീകരിച്ച് പ്രശ്ന പരിഹാരം കാണേണ്ടി വരും.

ALSO READ: ശനിദേവന്റെ അനു​ഗ്രഹമുണ്ടാകും, ഈ രാശികൾക്ക് ഇന്ന് നല്ല ദിവസം; സമ്പൂർണ രാശിഫലം അറിയാം

വൃശ്ചികം

ചുറ്റുമുള്ള ആളുകളുടെ ​ഗോസിപ്പുകളും അനാവശ്യ സംസാരങ്ങളും നിങ്ങളെ അലോസരപ്പെടുത്തിയേക്കാം. എന്നാൽ ദിവസത്തിന്റെ ആരംഭത്തിലുണ്ടാകുന്ന ഇക്കാര്യങ്ങൾ ഒഴിഞ്ഞ് നിങ്ങൾക്ക് ചേരുന്ന സുഹൃത്തിനെ ലഭിക്കും.

ധനു

നിങ്ങളുടെ ഭൂതകാലത്തെ ഓർമ്മിക്കുന്ന ആരെയെങ്കിലും അല്ലെങ്കിൽ മറ്റെന്തെങ്കിലും നിങ്ങൾ കാണുന്നതിന് ഇടയാകും. ഇത് പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോകും. ഇത് മോശമല്ല, നിങ്ങൾക്ക് സന്തോഷം ലഭിക്കാനും ​ഗൃഹാതുരത്വം അനുഭവിക്കാനും ഇടയാക്കും.

മകരം

ഭാവിയെക്കുറിച്ച് ചിന്തിച്ച് ആശങ്കാകുലരാകാതിരിക്കുക. നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങൾ എന്താണ് ചെയ്യാൻ ആ​ഗ്രഹിക്കുന്നതെന്ന് ചിന്തിക്കുക. അതിനായി എങ്ങനെ പ്രവർത്തിക്കാമെന്ന് ചിന്തിക്കുക.

കുംഭം

നിങ്ങളുടെ ജീവിതത്തിൽ ആരെല്ലാം വേണമെന്ന കാര്യത്തിൽ നിങ്ങൾ നിർണായക തീരുമാനം എടുക്കേണ്ടി വരും. അവരുടെ നെ​ഗറ്റീവ് എനർജി നിങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒരുപക്ഷേ, അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കേണ്ടി വരും.

മീനം

ഇന്ന് നിങ്ങളെ തേടി നല്ല വാർത്തകൾ എത്തും. ജോലികൾ എല്ലാം പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. ജോലിക്കൊപ്പം തന്നെ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News