Tuesday Pooja: ആഴ്ചയിലെ ഏഴ് ദിവസങ്ങളിൽ ആരാധിക്കേണ്ട ദേവീ ദേവന്മാർ

ഒരോ ദിവസവും ഭജിക്കാൻ ആ ദിവസത്തിനുള്ള ദേവതാ സങ്കൽപ്പവും,മന്ത്രങ്ങളും വെവ്വേറെ തന്നെയുണ്ട്

Written by - Zee Malayalam News Desk | Last Updated : Feb 23, 2021, 08:22 AM IST
  • ഒരോ ദിവസങ്ങൾക്കും പ്രത്യേകതയുണ്ട്.
  • ഒരോ ദിവസവും ഭജിക്കാൻ ആ ദിവസത്തിനുള്ള ദേവതാ സങ്കൽപ്പവും,മന്ത്രങ്ങളും വെവ്വേറെ തന്നെയുണ്ട്. ​
  • ഗ്രഹ ദോഷങ്ങൾ,രാശി സംബന്ധമായ പ്രശ്നങ്ങൾ,നിത്യജീവിതത്തിൽ ബുദ്ധിമുട്ടുകളുള്ളവർ തുടങ്ങി എല്ലാവർക്കും ഇൗ ഭജനം ആവശ്യമാണ്.
Tuesday Pooja: ആഴ്ചയിലെ ഏഴ് ദിവസങ്ങളിൽ ആരാധിക്കേണ്ട ദേവീ ദേവന്മാർ

ഹൈന്ദവ വിശ്വാസങ്ങളിൽ(Hindu) ഒരോ ദിവസങ്ങൾക്കും പ്രത്യേകതയുണ്ട്. ഒരോ ദിവസവും ഭജിക്കാൻ ആ ദിവസത്തിനുള്ള ദേവതാ സങ്കൽപ്പവും,മന്ത്രങ്ങളും വെവ്വേറെ തന്നെയുണ്ട്. ​ഗ്രഹ ദോഷങ്ങൾ,രാശി സംബന്ധമായ പ്രശ്നങ്ങൾ,നിത്യജീവിതത്തിൽ ബുദ്ധിമുട്ടുകളുള്ളവർ തുടങ്ങി എല്ലാവർക്കും ഇൗ ഭജനം ആവശ്യമാണ്.

‌ഞായർ
സൂര്യഭഗവാനെ(Sun) ഉപാസിക്കേണ്ട ദിവസമാണ് ഞായർ. സർവ്വ ഉൗർജ്ജ പ്രധായകനായ സൂര്യഭഗവാനെ പ്രാര്ത്ഥിച്ചാൽ അസുഖങ്ങളടക്കം എല്ലാത്തിൽ നിന്നും മുക്തി നേടാനാകുമെന്നാണ് വിശ്വാസം.

 

ALSO READ:  ഈ മന്ത്രം അർത്ഥം അറിഞ്ഞ് ജപിക്കുന്നത് ഉത്തമം

 

തിങ്കൾ

ശിവഭജനത്തിനു(Siva) തിങ്കളാഴ്ച ഉത്തമം.ക്ഷിപ്ര കോപിയും,ക്ഷിപ്ര പ്രസാദിയും കൂടിയാണ് ഭഗവാൻശിവൻ മംഗല്യമാകാത്ത പെണ്കുട്ടികൾ ഉത്തമ ഭർത്താവിനെ ലഭിക്കാൻ ശിവനെ പ്രാര്ഥിക്കാറുണ്ട്. വിവാഹിതർ ദീര്ഘമാംഗല്യത്തിനു വേണ്ടിയും മഹാദേവനെ പ്രാർഥിക്കുകയും തിങ്കളാഴ്ച വ്രതം നോല്ക്കുകയും ചെയ്യുന്നു. 

ചൊവ്വ

ഗണപതി, ദുര്ഗ്ഗ, ഭദ്രകാളി, ഹനുമാന് എന്നീ ദേവതകളെ ഉപാസിക്കാൻ ഉത്തമമായ ദിവസമാണ് ചൊവ്വ. വിശേഷിച്ചും, ഹനുമാനെ(Hanuman). പ്രശ്നകാരകനായ ചൊവ്വയെ ഭജിക്കുന്നതുവഴി ദോഷഫലങ്ങള് കുറയ്ക്കാനാണ് ചൊവ്വാഴ്ച വ്രതം നോല്ക്കുന്നത്. ചുവപ്പാണ് ഈ ദിവസത്തെ സൂചിപ്പിക്കുന്ന നിറം

ബുധൻ

ശ്രീകൃഷ്ണനാണ്(Krishna) ബുധനാഴ്ചയിലെ ഉപാസനാമൂര്ത്തി. ധ്യാനശ്ലോകം ജപിച്ച് പ്രാർഥിക്കുന്നത്,തുളസിമാല വഴിപാട് എല്ലാം തന്നെ ഉത്തമമാണ്.

 

ALSO READ: Kerala Assembly Election 2021: വിജയം കുറിക്കാൻ K Surendran ന്റെ വിജയ് യാത്രയ്ക്ക് തുടക്കം. കാണാം ചിത്രങ്ങൾ

വ്യാഴം

മഹാവിഷ്ണുവിനും (Vishnu)ദേവഗുരു ബൃഹസ്പതിക്കും വേണ്ടിയാണ് വ്യാഴാഴ്ചകളിലെ ഉപാസന. മഞ്ഞപുഷ്പങ്ങളും ഫലങ്ങളുമാണ് അന്ന് അർപ്പിക്കേണ്ടത്. ധനാഗമവും സന്തോഷകരമായ ജീവിതവുമാണ് വ്യാഴാഴ്ച വ്രതത്തിന്റെ ഫലം.

വെള്ളി

അമ്മദേവതകള്ക്കു പ്രാധാന്യം നല്കുന്ന ദിവസമാണ് വെള്ളി. വെള്ളിയാഴ്ചകളില്(Friday) ദേവീക്ഷേത്രങ്ങളില് ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. വെളുത്ത പുഷ്പങ്ങളാണ് വെള്ളിയാഴ്ച ദേവിക്കു സമര്പ്പിക്കാൻ ഉത്തമം. അന്ന് ഭദ്രകാളിയെയും ദുര്ഗ്ഗയെയും ഭജിക്കുന്നത് നല്ലതാണ്

ശനി

ശനിയാഴ്ച(Saturn) ഭജനത്തിന് പ്രത്യേകതകളൊരുപാടുണ്ട്. ശനിദോഷങ്ങള് അകലാൻ ശനിയെയും ശനിയുടെ അധിപനായ ശാസ്താവിനെയും ഭജിക്കുന്നത് ഉത്തമം. ഹനുമാൻസ്വാമിയുടെ അനുഗ്രഹം കൊണ്ടും ശനിദോഷങ്ങളില്നിന്നു മോചനം നേടാന് സാധിക്കുമെന്നു പുരാണങ്ങള് പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News