Vaikuntha Ekadashi 2022: വ്യാഴാഴ്ചയും ഏകാദശിയും ഒരേ ദിനത്തിൽ; വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം

Vaikuntha Ekadashi 2022: ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് സ്വര്‍ഗവാതില്‍ ഏകാദശി (Swargavathil Vathil).  ഈ ഏകാദശിയെ വൈകുണ്ഠ ഏകാദശിയെന്നും അറിയപ്പെടുന്നു. 

Written by - Ajitha Kumari | Last Updated : Jan 12, 2022, 11:09 PM IST
  • ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് സ്വര്‍ഗവാതില്‍ ഏകാദശി
  • ഇത് ജനുവരി 13 വ്യാഴാഴ്ചയാണ് വരുന്നത്
  • ഏകാദശികളിൽ ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയാണ് വൈകുണ്ഠ ഏകാദശി
Vaikuntha Ekadashi 2022: വ്യാഴാഴ്ചയും ഏകാദശിയും ഒരേ ദിനത്തിൽ; വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം

Vaikuntha Ekadashi 2022: ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് സ്വര്‍ഗവാതില്‍ ഏകാദശി (Swargavathil Vathil).  ഈ ഏകാദശിയെ വൈകുണ്ഠ ഏകാദശിയെന്നും അറിയപ്പെടുന്നു. ഇന്നേദിവസം വ്രതം അനുഷ്ഠിച്ച് ഭഗവാനെ ഭജിച്ചാൽ മോക്ഷത്തിന് കാരണമാകുമെന്നാണ് വിശ്വാസം. 

ഏകാദശികളിൽ ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയാണ് വൈകുണ്ഠ ഏകാദശി.  ഇത് ജനുവരി 13 വ്യാഴാഴ്ചയാണ് വരുന്നത്.  ഈ ദിനത്തിൽ നാം അറിയേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്.  അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ധനുമാസത്തിലെ വെളുത്ത ഏകാദശിയെന്ന് അറിയപ്പെടുന്ന ഈ ദിനം ഭഗവാൻ വൈകുണ്ഠത്തിലേക്ക് വാതിൽ തുറന്നിടുന്ന ദിനമാണെന്നാണ് പറയപ്പെടുന്നത്.  അതുകൊണ്ടുതന്നെയാണ് ഈ ഏകാദശി മറ്റ് ഏകാദശികളിൽ നിന്നും വ്യത്യസ്തമാകുന്നതും.  

Also Read: Numerology: ഈ തീയതികളിൽ ജനിച്ച ആളുകൾക്ക് ശനിയുമായി നേരിട്ട് ബന്ധം

ഈ ഏകാദശി ദിനത്തിലാണ് കുരുക്ഷേത്ര യുദ്ധത്തിൽ തളർന്നിരുന്ന അർജുനന്‌ ഭഗവാൻ കൃഷ്ണൻ ഭഗവദ്ഗീത ഉപദേശിച്ചതെന്നും വിശ്വാസമുണ്ട്.  അതുകൊണ്ടുതന്നെ ഈ ഏകാദശിയെ ഗീതാ ജയന്തി (Geetha Janthi) ദിനമായും കണക്കാക്കുന്നുണ്ട്. സ്വർഗവാതിൽ ഏകാദശി നാളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽക്കൂടി പ്രവേശിച്ചു പൂജാവിധികള്‍ക്ക് ശേഷം മറ്റൊരു വാതിലില്‍കൂടി പുറത്തു കടന്നാല്‍ സ്വര്‍ഗവാതില്‍ കടക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം. 

ഈ ദിനത്തെക്കുറിച്ച് മറ്റൊരു ഐതിഹ്യം കൂടിയുണ്ട്.  അത് കൃഷ്ണനും കുചേലനുമായി ബന്ധപ്പെട്ട ഒന്നാണ്.   ഭഗവാന്‍ കൃഷ്ണന്റെ സതീര്‍ത്ഥ്യനായിരുന്ന കുചേലന്റെ അവില്‍പ്പൊതി കൃഷ്ണനുമായി പങ്ക് വെച്ച് കഴിച്ച് കുചേലനെ കുബേരനാക്കിയ ദിനംകൂടിയാണ് വൈകുണ്ഠ ഏകാദശി. ഇതിനെല്ലാത്തിനും പുറമെ ഇത്തവണത്തെ വൈകുണ്ഠ ഏകാദശി വരുന്നത് വ്യാഴാഴ്ച കൂടിയാണ്.  അത് എന്തുകൊണ്ടും നല്ലതാണ്.  ഈ ദിനം ഏകാദശി വ്രതം അനുഷ്ഠിക്കുമ്പോൾ വ്യാഴദശാകാലത്തെ ഇല്ലാതാക്കുന്നതിനും വ്യാഴ ഗ്രഹത്തിന് പ്രീതി വരുത്തുന്നതിനും സഹായിക്കും. 

Also Read: ഈ 3 രാശിക്കാരുടെ വിധി 2 ദിവസത്തിനുള്ളിൽ തിളങ്ങും 

ഈ ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നവർ ശ്രദ്ധിക്കേണ്ടകാര്യം എണ്ണ തേച്ച് കുളിക്കാൻ പാടില്ല എന്നതാണ്. കൂടാതെ മുഴുവൻ ദിന ഉപവാസം അനുഷ്ഠിക്കുന്നതും നന്ന് പക്ഷെ അത് അവനവന്റെ ആരോഗ്യസ്ഥിതി നോക്കിവേണം എന്നത് ശ്രദ്ധിക്കേണ്ടതാണ്.  വ്രതം തലേദിവസം മുതൽ അനുഷ്ഠിക്കണം.  പകലുറങ്ങാൻ പാടില്ല, അരിയാഹാരം കഴിക്കരുത്,  വ്രതദിവസം വിഷ്ണുക്ഷേത്ര ദർശനം നടത്താൻ കഴിഞ്ഞാൽ വളരെ ഉത്തമം.  

വിഷ്ണു കീർത്തനങ്ങൾ ചൊല്ലി ക്ഷേത്രത്തിൽ ഉപവാസമിരിക്കുന്നത് വളരെ നല്ലതാണ്.   അതിനു സാധിക്കാത്തവർ പറ്റുന്നപോലെ "ഓം നമോ നാരായണായ" ജപിച്ചു കൊണ്ട് ഭഗവാനെ സ്മരിക്കുക. കൂടാതെ വിഷ്ണുസൂക്തം, പുരുഷസൂക്തം, ഭാഗ്യസൂക്തം, വിഷ്ണുസഹസ്രനാമം എന്നിവ ചൊല്ലുന്നത് ഉത്തമമാണ്.

Also Read: Surya Gochar: വെറും 3 ദിവസത്തെ കാത്തിരിപ്പ്; ഈ 4 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും

ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം തുളസിയിലയും അരി അല്ലെങ്കില്‍ മലരും ഇട്ട പ്രത്യേക തീര്‍ത്ഥം സേവിച്ച് ഏകാദശി വ്രതം അവസാനിപ്പിക്കാവുന്നതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News