Makara Sankranti 2022: ഒരു ഗ്രഹത്തിന്റെ രാശിചക്രത്തിൽ മാറ്റം വരുമ്പോഴെല്ലാം അത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. അതിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യ രാശിയുടെ മാറ്റം വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ജനുവരി 14 രാത്രി 8 മണിക്ക് സൂര്യൻ ശനിയുടെ രാശിയായ മകരത്തിലേക്ക് പ്രവേശിക്കുന്നു.
ഈ ദിവസം മുതൽ സൂര്യന്റെ ഉത്തരായനവും നടക്കും. മകരം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം മകരസംക്രാന്തി ഉത്സവമായി ആഘോഷിക്കുന്നു. ഈ വർഷം 4 രാശിക്കാർക്ക് ഈ ഉത്സവം വളരെ ഗംഭീരമായിരിക്കും.
ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും (Luck will shine like the sun)
മേടം (Aries): സൂര്യന്റെ സംക്രമം മേടരാശിക്കാർക്ക് ഭാഗ്യം തെളിയിക്കാൻ പോകുന്നു. സർക്കാർ ജോലിയിലോ രാഷ്ട്രീയത്തിലോ ഉള്ള ആളുകൾക്ക് ഈ സമയം ഭാഗ്യം തിളങ്ങുന്നതിന് കാരണമാകും. ജോലിയിൽ വിജയവും അഭിനന്ദനവും ഉണ്ടാകും. ധനലാഭവും ഉണ്ടാകും.
ചിങ്ങം (Leo): ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. സൂര്യന്റെ സംക്രമത്തിന്റെ പരമാവധി ഫലം ഈ രാശിക്കാർക്ക് ലഭിക്കും. അത് ഇവർക്ക് വളരെയധികം ഗുണം ചെയ്യും. നിങ്ങൾക്ക് കരിയറിൽ പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ജോലിയ്ക്ക് അഭിനന്ദിനാം ലഭിക്കും. വരുമാനം വർദ്ധിക്കുന്നതോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കും, അത് നിങ്ങളുടെ ഹൃദയത്തെ സന്തോഷിപ്പിക്കും.
Also Read: Viral Video: നടക്കാൻ ഇറങ്ങിയ ആളുടെ പിന്നാലെ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..!
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. നിങ്ങൾക്ക് ജോലി മാറ്റാൻ കഴിയും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് വിജയസാധ്യതയുണ്ട്. വരുമാനം വർദ്ധിക്കും. പഴയ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. മൊത്തത്തിൽ ഈ സമയം എല്ലാ അർത്ഥത്തിലും വളരെ പ്രയോജനകരമാണെന്ന് തെളിയിക്കും.
Also Read: Surya Gochar 2022: 29 വർഷത്തിനു ശേഷം സൂര്യനും-ശനിയും നേർക്കുനേർ, ഈ രാശിക്കാർക്ക് രാജയോഗം
മീനം (Pisces): മീനം രാശിക്കാരുടെ കരിയർ വളരെ ശോഭിക്കും. നിങ്ങൾക്ക് വളരെയധികം ബഹുമാനം ലഭിക്കും. ഉയർന്ന സ്ഥാനം ലഭിക്കും. ധനലാഭമുണ്ടാകും. നിങ്ങളുടെ ചുമലിൽ ചില ഉത്തരവാദിത്തങ്ങൾ ഉണ്ടായിരിക്കാം അത് നിങ്ങൾ സന്തോഷത്തോടെ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയക്കാർക്ക് നല്ല സമയമാണ്. നിങ്ങൾക്ക് വലിയ സ്ഥാനം നേടാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...