Vastu Tips: രാവിലെ ഉറക്കമുണരുമ്പോള്‍ ഇക്കാര്യങ്ങള്‍ കാണുന്നത് അശുഭം, എല്ലാ മേഖലയിലും പരാജയം ഫലം

രാവിലെ ഉറക്കമുണരുന്നത് എപ്പോഴും ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് ശുഭ ചിന്തകളോടെയായിരിക്കണം. നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്ന ഓരോ പ്രവൃത്തിയും ഒഴിവാക്കണം. അല്ലെങ്കില്‍ അത് നിങ്ങളുടെ  ദിവസത്തില്‍ പ്രതിഫലിക്കും. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 03:38 PM IST
  • രാവിലെ ഉറക്കമുണരുമ്പോള്‍തന്നെ നമ്മുടെ ഇഷ്ടദൈവത്തെ ദര്‍ശിയ്ക്കുന്നത്‌ ഏറ്റവും ഉത്തമമാണ്. ഇത് നമ്മളില്‍ പോസിറ്റീവ് എന്‍ജി നിറയ്ക്കും.
Vastu Tips: രാവിലെ ഉറക്കമുണരുമ്പോള്‍ ഇക്കാര്യങ്ങള്‍ കാണുന്നത് അശുഭം, എല്ലാ മേഖലയിലും പരാജയം ഫലം

Vastu Tips for Morning: രാവിലെ ഉറക്കമുണരുന്നത് എപ്പോഴും ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് ശുഭ ചിന്തകളോടെയായിരിക്കണം. നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്ന ഓരോ പ്രവൃത്തിയും ഒഴിവാക്കണം. അല്ലെങ്കില്‍ അത് നിങ്ങളുടെ  ദിവസത്തില്‍ പ്രതിഫലിക്കും. 

രാവിലെ ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉറക്കമുണരുന്നതാണ് ഏറ്റവും ഉത്തമം. അതായത് 4 മണി മുതല്‍ 5:30 വരെയുള്ള സമയം. ഈ സമയത്ത് എണീക്കുന്ന വ്യക്തിക്ക് ദിവസം മുഴുവന്‍ നല്ല ഉന്മേഷം ലഭിക്കും, പ്രസന്നതയോടെ ദിവസം മുഴുവനും ചിലവഴിക്കാന്‍ സാധിക്കും.  

Also Read:  Birds In Dream: സ്വപ്നത്തില്‍ ഈ പക്ഷികളെ കാണാറുണ്ടോ? എങ്കില്‍ നിങ്ങളുടെ ഭാഗ്യോദയം ഉടന്‍ 

രാവിലെ ഉറക്കമുണരുമ്പോള്‍തന്നെ നമ്മുടെ ഇഷ്ടദൈവത്തെ ദര്‍ശിയ്ക്കുന്നത്‌ ഏറ്റവും ഉത്തമമാണ്.  ഇത് നമ്മളില്‍ പോസിറ്റീവ് എന്‍ജി നിറയ്ക്കും. കൂടാതെ, രാവിലെ എഴുന്നേൽക്കുമ്പോൾ അവരുടെ ഉള്ളംകൈകൾ ചേര്‍ത്തുപിടിച്ച് നോക്കുന്നത് നല്ലതാണ് എന്നും പറയപ്പെടുന്നു. 

Also Read:  Janmashtami 2022: ഈ 4 രാശിക്കാർക്ക് ഇന്ന് വളരെ അനുകൂലം; കണ്ണന്റെ കൃപയാൽ ലഭിക്കും വൻ നേട്ടം!

എന്നാല്‍, രാവിലെ എഴുന്നേറ്റാലുടന്‍ കാണാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. അതായത് ഇത്തരം കാര്യങ്ങള്‍ കാണുന്നത് നിങ്ങളുടെ ജീവിതത്തില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കുകയും ആ ദിവസം  മോശം കാര്യങ്ങള്‍ സംഭവിക്കാന്‍ ഇടയാക്കുകയും അത് നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. 

രാവിലെ എഴുന്നേൽക്കുമ്പോൾ നിങ്ങൾ കാണാൻ പാടില്ലാത്ത ചില കാര്യങ്ങൾ, അവ ഏതോക്കെയാണ് എന്ന് നോക്കാം... 

1. രാവിലെ എണീറ്റ് ഉടനെ നിലച്ചുപോയ ക്ലോക്കില്‍ നോക്കരുത്. അങ്ങനെ ചെയ്യുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. നിശ്ചലമായ ക്ലോക്ക് കാണുന്നത് ജീവിത പുരോഗതിയെ തടസ്സപ്പെടുത്തുമെന്ന് പറയപ്പെടുന്നു.

2.  രാവിലെ എഴുന്നേറ്റയുടനെ കണ്ണാടിയില്‍ നോക്കരുത്. എന്നാല്‍,രാവിലെ കണ്ണാടിയില്‍ നോക്കുന്നത് ദിവസം ശുഭകരമാക്കുമെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍, വാസ്തു പ്രകാരം അങ്ങനെ ചെയ്യുന്നത് ശരിയല്ല. ഇപ്രകാരം ചെയ്യുന്നത് നിങ്ങളുടെ ദിവസം നശിപ്പിക്കും. കൂടാതെ, നിങ്ങളുടെ ജീവിതത്തില്‍ നെഗറ്റീവ് പ്രഭാവം ഉണ്ടാകാം.

3. രാവിലെ എഴുന്നേറ്റയുടനെ പൊട്ടിയതോ തകര്‍ന്നതോ ആയ വിഗ്രഹങ്ങള്‍ കാണരുത്. ഇത്  വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. അതിനാൽ നിങ്ങളുടെ വീട്ടില്‍ തകര്‍ന്ന തകർന്ന വിഗ്രഹങ്ങളോ വസ്തുക്കളോ ഉണ്ടെങ്കില്‍ അത് ഉടൻ നീക്കം ചെയ്യുക.

4. രാവിലെ എഴുന്നേറ്റയുടനെ വൃത്തിഹീനമായ പാത്രങ്ങള്‍ കാണരുത്. ഇത് ഏറെ ആശുഭമാണ്. അതിനാലാണ് രാത്രി ഉറങ്ങുന്നതിന് മുന്‍പ് പാത്രങ്ങളും അടുക്കളയും വൃത്തിയാക്കണം എന്ന് പറയുന്നത്. ഇത്തരത്തില്‍ രാവിലെ വൃത്തിഹീനമായ പാത്രങ്ങള്‍ കാണുന്നത് നിങ്ങളുടെ ജീവിതത്തില്‍ വിഘ്നങ്ങള്‍ സൃഷ്ടിക്കും.  

(നിരാകരണം:  ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee Media ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനുമായി ബന്ധപ്പെടുക.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News