Rent Home Vastu Tips: ജോലി, വിദ്യാഭ്യാസം എന്നിങ്ങനെ പലവിധ കാരണങ്ങൾ കൊണ്ടും വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരാറുണ്ട്. പലപ്പോഴും താമസിക്കേണ്ടി വരുന്നതാകട്ടെ വാടക വീട്ടിലുമായിരിക്കും.വീട് നിങ്ങളുടെ സ്വന്തമായാലും വാടകയ്ക്ക് എടുത്തതായാലും ശരിയായ വാസ്തു ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
വാസ്തുദോഷം മൂലം മാനസികവും ശാരീരികവും സാമ്പത്തികവുമായ പലതരത്തിലുള്ള നഷ്ടങ്ങൾ അനുഭവിക്കേണ്ടി വരും. നിങ്ങൾ ഒരു വാടക വീട്ടിലാണ് താമസിക്കുന്നതെങ്കിൽ അല്ലെങ്കിൽ മറ്റൊരു വാടക വീട്ടിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത്തരത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
Also Read: Surya Rashi Parivartan 2022: ജൂലൈ 16 മുതൽ ഈ 4 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!
നെഗറ്റീവ് ഊർജ്ജം
പുതിയ വീട്ടിലേക്ക് മാറുന്നതിന് മുമ്പ്, വീട് മുഴുവൻ വൃത്തിയാക്കുക. അവിടെ ഗംഗാജലം തളിക്കുന്നതോ ക്ഷേത്രത്തിൽ നിന്നും പുണ്യാഹം കൊണ്ട് വന്ന് തളിക്കുന്നതോ നന്നായിരിക്കും.വീടിന്റെ നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ തക്കവണ്ണമുള്ള ഗംഗാജലത്തിനും പുണ്യാഹത്തിനുമുണ്ട്.
നല്ല സമയത്തിന്
വാടക വീട്ടിലേക്ക് മാറുന്നതിന് മുമ്പ് ശുഭമുഹൂർത്തത്തിൽ വെള്ളം നിറച്ച ചെമ്പ് കലത്തിൽ മാവിന്റെ ഇലകൾ ഇട്ട് വെയ്ക്കുന്നതും.
കിഴക്ക് ദിശയിൽ തേങ്ങ ഇടുന്നതും നല്ലതായിരിക്കും.ഇത് വീട്ടിൽ ഉള്ള നെഗറ്റീവ് ശക്തികളെ ഇല്ലാതാക്കുന്നു. വീട്ടിൽ പോസിറ്റിവിറ്റി കൊണ്ടുവരാൻ ഇത് സഹായിക്കുന്നു.
Also Read: Astrology: കുബേരന്റെ അനുഗ്രഹം ഈ രാശിക്കാർക്കൊപ്പം, ജീവിതത്തിൽ ഒന്നിനും കുറവുണ്ടാകില്ല
ഇവിടെയാണ് പൂജാമുറി
വീടിന്റെ വടക്ക് കിഴക്ക് ദിശ സമ്പത്തിന്റെ ദേവനായ കുബേരന്റെതായി കണക്കാക്കപ്പെടുന്നു. നിങ്ങൾ ഒരു പുതിയ വാടക വീട്ടിലോ നിങ്ങളുടെ സ്വന്തം വീട്ടിലോ സാധനങ്ങൾ സൂക്ഷിക്കുമ്പോഴെല്ലാം, ഈ ദിശ ശൂന്യമായി സൂക്ഷിക്കുക. ഇവിടെ നിങ്ങൾക്ക് പൂജാമുറി ഉണ്ടാക്കാം.ദിവസവും ഈ സ്ഥലം വൃത്തിയാക്കുക. ശുദ്ധ വൃത്തിയോടെ സൂക്ഷിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...