7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ 95,000 രൂപയുടെ വർധനവ്!

7th Pay Commission: സർക്കാർ ജീവനക്കാർക്കായി നടത്തിയ വലിയ പ്രഖ്യാപനങ്ങൾക്കിടെ ക്ഷാമബത്ത (DA) 3 ശതമാനം കൂടി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഈ പ്രഖ്യാപനത്തിന് ശേഷം ശമ്പളം എത്രയാകുമെന്ന് അറിയണ്ടേ?  

Written by - Ajitha Kumari | Last Updated : Dec 4, 2021, 12:14 PM IST
  • സർക്കാർ 3% ഡിഎ വർധിപ്പിച്ചു
  • ഒരു കോടി ജീവനക്കാർക്ക് പ്രയോജനം ലഭിക്കും
  • സർക്കാർ പ്രഖ്യാപനത്തെ തുടർന്ന് ശമ്പളം വർധിപ്പിച്ചു
7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ 95,000 രൂപയുടെ വർധനവ്!

ന്യൂഡൽഹി: 7th Pay Commission: കേന്ദ്ര ജീവനക്കാർ വീണ്ടും സന്തോഷ വാർത്ത.  ജൂലൈ 1 മുതൽ കേന്ദ്ര ജീവനക്കാർക്ക് 28% ക്ഷാമബത്തയും (DA) പെൻഷൻകാർക്ക് 28% DR ഉം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. 

അതായത് ഡിഎ 28 ശതമാനത്തിൽ നിന്ന് 31 ശതമാനമായി ഉയർത്തിയിട്ടുണ്ട്. DA 31% വർധിച്ചതിന് ശേഷം  നിങ്ങളുടെ ശമ്പളം എത്ര വർധിക്കുമെന്ന് നമുക്ക് നോക്കാം

Also Read: 7th Pay Commission: പുതുവർഷത്തിൽ ജീവനക്കാർക്ക് സന്തോഷവാർത്ത! ശമ്പളം വർധിക്കും

പേ ഗ്രേഡ് അനുസരിച്ചായിരിക്കും ശമ്പളം വർധിക്കുക (Salary increased according to pay grade)

കേന്ദ്ര സർക്കാർ ജീവനക്കാരുടെ DA വീണ്ടും 3% വർദ്ധിപ്പിച്ചു.   ഇപ്പോൾ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 31% നിരക്കിൽ DA യും DR ഉം ലഭിക്കും.  കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ അടിസ്ഥാന ശമ്പളവും ഗ്രേഡും അനുസരിച്ച് ശമ്പള വർദ്ധനവിനെക്കുറിച്ചുള്ള ഒരു ഐഡിയ ലഭിക്കും.

സർക്കാർ ഡിഎ 31 ശതമാനമായി പ്രഖ്യാപിച്ചിരുന്നു (Government announced 31% DA)

ദീപാവലിക്ക് മുമ്പ് സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (Dearness Allowance) 3 ശതമാനം വർധിപ്പിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.  അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രഖ്യാപനവും.  ഇനി കേന്ദ്ര ജീവനക്കാർക്ക് 31 ശതമാനം ഡിഎയോടെയായിരിക്കും ശമ്പളം ലഭിക്കുക. ഇതിന്റെ പ്രയോജനം ഒരു കോടിയിലധികം കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കും.

Also Read: Viral Video: ആദ്യ ശമ്പളവുമായി അമ്മയ്ക്കരികിലേക്ക്, ശേഷം സംഭവിച്ചത് ..

ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും (Announcement will come into effect from July 1)

കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം അനുസരിച്ച് ഈ വർഷം ജൂലൈ ഒന്നു മുതലാണ് ക്ഷാമബത്തയിൽ പുതിയ വർധനവ് നടപ്പാക്കിയത്. നേരത്തെ ജൂലൈയിൽ സർക്കാർ ക്ഷാമബത്ത (DA Hike) 11 ശതമാനം വർധിപ്പിച്ച്  28 ശതമാനം ആക്കിയിരുന്നു. അതിന് ശേഷം ഇപ്പോൾ ഇത് മൂന്ന് ശതമാനം കൂടി വർധിപ്പിച്ചു. ഇതോടെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 31 ശതമാനം ഡിഎ ലഭിക്കും.

31% ഡിഎ കണക്കുകൂട്ടൽ (Calculation on 31% DA)

ക്ഷാമബത്ത 3% വർധിപ്പിക്കുന്നതോടെ മൊത്തം DA 31% ആയി മാറും. 7th Pay Commission മെട്രിക്സ് അനുസരിച്ച് കേന്ദ്ര ജീവനക്കാരുടെ ലെവൽ-1 ന്റെ ശമ്പള പരിധി 18,000 രൂപ മുതൽ 56900 രൂപ വരെയാണ്. ഇപ്പോൾ അടിസ്ഥാന ശമ്പളമായ 18,000 രൂപയിൽ മൊത്തം വാർഷിക ക്ഷാമബത്ത 66,960 രൂപയാണ്. എന്നാൽ വ്യത്യാസത്തെക്കുറിച്ച് പറയുമ്പോൾ ശമ്പളത്തിൽ വാർഷിക വർദ്ധനവ് 30,240 രൂപയാണ്.

Also Read: ATM Cash Withdrawal: അടുത്ത മാസം മുതൽ ATM ൽ നിന്നും പണം പിൻവലിക്കുന്നത് ചെലവേറും!

കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന്റെ കണക്കുകൂട്ടൽ (Calculation on minimum basic salary)

1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപ
2. പുതിയ ഡിയർനസ് അലവൻസ് (31%) 5580/മാസം
3. ഡിയർനസ് അലവൻസ് ഇതുവരെ (17%) 3060/മാസം
4. ക്ഷാമബത്ത എത്ര വർദ്ധിച്ചു 5580-3060 = Rs.2520/മാസം
5. വാർഷിക ശമ്പളത്തിൽ വർദ്ധനവ് 2520X12 = 30,240 രൂപ

പരമാവധി അടിസ്ഥാന ശമ്പളത്തിന്റെ കണക്കുകൂട്ടൽ (Calculation on maximum basic salary)

1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 56900 രൂപ
2. പുതിയ ഡിയർനസ് അലവൻസ് (31%) 17639 രൂപ/മാസം
3. ഡിയർനസ് അലവൻസ് ഇതുവരെ (17%) 9673 രൂപ/മാസം
4. ക്ഷാമബത്ത 17639-9673 = പ്രതിമാസം 7966 രൂപ വർധിച്ചു
5. വാർഷിക ശമ്പളത്തിൽ വർദ്ധനവ് 7966X12 = 95,592 രൂപ

Also Read: Fenugreek and Onion Benefits: പുരുഷന്മാർ ഉള്ളിയും ഉലുവയും ഈ രീതിയിൽ ഉപയോഗിക്കൂ, ഫലം നിശ്ചയം

31% ക്ഷാമബത്ത പ്രകാരം അടിസ്ഥാന ശമ്പളമായ 56,900 രൂപയിൽ 2,11,668 രൂപയാണ് മൊത്തം വാർഷിക ക്ഷാമബത്ത. എന്നാൽ വ്യത്യാസത്തെക്കുറിച്ച് പറയുമ്പോൾ ശമ്പളത്തിൽ വാർഷിക വർദ്ധനവ് 95,592 രൂപയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News