PAN-Aadhaar Linking: ഇന്ന് നമ്മുടെ രാജ്യത്ത് നിലവിലുള്ള പ്രധാന തിരിച്ചറിയല്‍ രേഖകളാണ് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവ. ഇതില്‍ പ്രധാന തിരിച്ചറിയല്‍ രേഖയായി ആധാര്‍ കണക്കാക്കുമ്പോള്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡിനാണ് പ്രാധാന്യം.
എന്നാല്‍, ചില വ്യക്തികളുടെ പാന്‍ കാര്‍ഡ് വെറും 55 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഉപയോഗശൂന്യമാകും. അതായത്, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്തുവരികയാണ്. മാർച്ച് 31-നകം നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, പിന്നീട് നിങ്ങളുടെ പാന്‍ കാര്‍ഡ് പ്രയോജനപ്പെടില്ല.
1961ലെ ആദായനികുതി നിയമം അനുസരിച്ച് എല്ലാ പാൻ കാർഡ് ഉടമകളും ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഇത് ചെയ്തില്ലെങ്കിൽ, 2023 ഏപ്രിൽ 1 മുതൽ പാൻ കാർഡ് ഉപയോഗശൂന്യമാകും.
Also Read: Viral News: ജാതി സർട്ടിഫിക്കറ്റിന് ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് നായ...!!
മാർച്ച് 31ന് ശേഷവും നിങ്ങൾക്ക് ഇത് ലിങ്ക് ചെയ്യാമെങ്കിലും അതിന് 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. www.incometax.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം. അല്ലെങ്കില്‍ SMS വഴിയും ആധാറുമായി പാൻ ലിങ്ക് ചെയ്യാന്‍ സാധിക്കും.
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ ഒരിയ്ക്കല്‍ക്കൂടി അറിയാം.
1. www.incometaxindiaefiling.gov.in/aadhaarstatus എന്നാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2.PAN നമ്പര്‍ നല്‍കുക
3. ആധാര്‍ നമ്പര്‍ നല്‍കുക
4. ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന പേര് നല്‍കുക.
4. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുക.
5 View link Aadhaar status എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക ...
അവസാന തീയതിക്കകം നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തില്ലെങ്കിൽ, എന്താണ് സംഭവിക്കുക? ഏതെല്ലാം വിധത്തില്‍ ഇത് നിങ്ങളെ ബാധിക്കും?
നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തില്ലെങ്കിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ പ്രശ്നം നിങ്ങളുടെ പാന്‍ കാര്‍ഡ് നിർജ്ജീവമാകും എന്നതാണ്. സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് അത്യന്താപേക്ഷിതമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുക, ഓഹരി വിപണിയിൽ നിക്ഷേപിക്കുക ആദായനികുതി റിട്ടേണ്‍ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ഇന്ന് പാന്‍ കാര്‍ഡ് ഏറ്റവും അത്യാവശ്യമാണ്. കൂടാതെ, പാൻ നിർജ്ജീവമാക്കിയാൽ, വ്യക്തിക്ക് IT Return ഫയൽ ചെയ്യാൻ കഴിയില്ല എന്നത് മറ്റൊരു പ്രധാന കാര്യമാണ്.
നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും നിങ്ങൾ ലിങ്ക് ചെയ്‌തില്ലെങ്കിൽ, തുടർന്നുള്ള സാമ്പത്തിക ഇടപാടുകളിൽ നിങ്ങളുടെ പാൻ കാർഡ് ഹാജരാക്കാൻ കഴിയില്ല. എന്നിരുന്നാലും, നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് മുടക്കം വരാതിരിക്കാന്‍ ആധാര്‍- പാന്‍ ലിങ്ക് എത്രയും പെട്ടെന്ന് നടത്താം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...