Amazon Great Freedom Festival Sale 2023: സമയം കളയല്ലേ...! നിങ്ങളുടെ ഇഷ്ട ബ്രാന്റുകൾ ഇപ്പോൾ വാങ്ങിയാൽ ബാക്കി കാശ് കീശയിൽ

Amazon Great Freedom Festival Sale started: സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ മുതൽ ഗൃഹോപകരണങ്ങൾ വരെയുള്ള ഇലക്‌ട്രോണിക്‌സ് ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ വമ്പിച്ച കിഴിവുകൾ ആണ് പ്രതീക്ഷിക്കുക. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 11:06 AM IST
  • Realme narzo 60 5G ഫോണിന് (8GB RAM, 128GB ഇന്റേണൽ മെമ്മറിയാണ് ഉള്ളത്.
  • Oppo A78 5G ക്ക് 8 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറിയാണ് ഉള്ളത്.
  • iQOO Z7s 5G ഫോണിന് 6 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറിയാണ് ഉള്ളത്.
Amazon Great Freedom Festival Sale 2023: സമയം കളയല്ലേ...! നിങ്ങളുടെ ഇഷ്ട ബ്രാന്റുകൾ ഇപ്പോൾ വാങ്ങിയാൽ ബാക്കി കാശ് കീശയിൽ

ഓൺലൈൻ ഷോപ്പിംഗ് പ്രേമികൾക്ക് ഇത് ഒരു ഉത്സവ സീസണാണ്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഇന്നലെ ഗംഭീരമായി ആരംഭിച്ചു. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് (ഓഗസ്റ്റ് 3) ആണ് തുടങ്ങിയത്. ഓൺലൈൻ വിൽപ്പന പ്ലാറ്റ്‌ഫോമായ ആമസോണിന്റെ ഈ വിൽപ്പനയിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ മുതൽ ഗൃഹോപകരണങ്ങൾ വരെയുള്ള ഇലക്‌ട്രോണിക്‌സ് ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ വമ്പിച്ച കിഴിവുകൾ ആണ് പ്രതീക്ഷിക്കുക. 

ലാപ്‌ടോപ്പുകൾ, ഗെയിമിംഗ് ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് വാച്ചുകൾ, ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ, കമ്പ്യൂട്ടർ ആക്‌സസറികൾ, വിവിധ ബ്രാൻഡുകളുടെ ടാബ്‌ലെറ്റുകൾ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് വലിയ കിഴിവാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. അലക്സാ പ്രവർത്തനക്ഷമമാക്കിയ ഉൽപ്പന്നങ്ങൾ, ഫയർ ടിവി, കിൻഡിൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ആമസോണിന്റെ സ്വന്തം ഉപകരണങ്ങളിൽ ഉപഭോക്താക്കൾക്ക് 55 ശതമാനം വരെ കിഴിവുകൾ ആണ് ലഭിക്കുക. 

ഈ വിൽപ്പന സമയത്ത്, ആമസോൺ എസ്ബിഐ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇഎംഐ വഴി നടത്തുന്ന ഇടപാടുകൾക്ക് 10 ശതമാനം അധിക  കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഓഗസ്റ്റ് 8 വരെ വിൽപന തുടരും.  20,000-ൽ താഴെ വിലയുള്ള സ്മാർട്ട്‌ഫോണുകൾ മികച്ച വിലക്കിഴിവോടെയാണ് വിൽക്കുന്നത്. അവയിൽ ഏറ്റവും മികച്ച 5 സ്മാർട്ട്ഫോണുകൾ ഇതാ. 

ALSO READ: കുറഞ്ഞ വിലയിൽ റെഡ്മിയുടെ ഏറ്റവും മികച്ച 5G ഫോൺ.. വിൽപ്പന ആരംഭിച്ചു

OnePlus Nord CE 3 Lite 5G

OnePlus Nord CE 3 Lite 5G ഫോണിന് 8GB റാമും 128GB ഇന്റേണൽ മെമ്മറിയുമാണുള്ളത്. Qualcomm Snapdragon 695 5G ചിപ്‌സെറ്റാണ് ഇത് നൽകുന്നത്. ഇതിന് 5,000 എംഎഎച്ച് ബാറ്ററിയും 108 എംപി പ്രൈമറി ക്യാമറ സെൻസറും ഉണ്ട്.19,999 ആണ് ഇതിന്റ വില. ഉപഭോക്താക്കൾക്ക് എച്ച്എസ്ബിസി ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് ഇടപാടിലൂടെ 100 രൂപ വരെ ക്യാഷ് ബാക്ക് നേടാം. മാത്രമല്ല നിങ്ങൾക്ക് നിങ്ങളുടെ പഴയ ഫോണുമായി ഈ സ്മാർട്ട്‌ഫോണുകൾക്കൊപ്പം എക്സ്ചേഞ്ച് ഓഫറും ഉപയോഗിക്കാം. 

Samsung Galaxy M34 5G

Samsung Galaxy M34 5G ഫോണിന് 6GB റാം, 128GB ഇന്റേണൽ മെമ്മറിയാണ് ഉള്ളത്. 12 ബാൻഡ് പിന്തുണയുള്ള എക്‌സിനോസ് 1280 ഒക്ട കോർ 2.4GHz ആണ് ഇതിന് കരുത്തേകുന്നത്, 6,000mAh ബാറ്ററിയും 50 MP പ്രൈമറി ക്യാമറ സെൻസറും ഉണ്ട്. ആമസോൺ വിൽപ്പന സമയത്ത് 18,999 രൂപയ്ക്ക് ഇത് ലഭ്യമാണ്. ഉപഭോക്താക്കൾക്ക് എച്ച്എസ്ബിസി ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് ഇടപാടിലൂടെ 100 രൂപ വരെ ലഭിക്കും. അഞ്ച് ശതമാനം തൽക്ഷണ കിഴിവിലൂടെ 250 രൂപ നേടാം. കൂടാതെ, നിങ്ങൾക്ക് നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോണുകൾ  വെച്ച് എക്സ്ചേഞ്ച് ഓഫറും ഉപയോഗിക്കാം. അത്തരത്തിൽ 18000 രൂപ വരെ നേടാവുന്നതാണ്. 

Realme Narzo 60 5G

Realme narzo 60 5G ഫോണിന് (8GB RAM, 128GB ഇന്റേണൽ മെമ്മറിയാണ് ഉള്ളത്. ഈ മോഡലിന് 10 ശതമാനം കിഴിവിലൂടെ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ്. ഉപഭോക്താക്കൾക്ക് എച്ച്എസ്ബിസി ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് ഇടപാടിലൂടെ 100 രൂപ വരെ ക്യാഷ്ബാക്ക്  ലഭിക്കും. കൂടാതെ തൽക്ഷണ കിവിവിലൂടെ 250 രൂപ വരെ നേടാം. അതിനൊപ്പം നിങ്ങൾക്ക് നിങ്ങളുടെ പഴയ ഫോണിനൊപ്പം ഇത് എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്. അതുവഴി ഏകദേശം 16,100 രൂപവരെ വില കുറയാൻ സാധ്യതയുണ്ട്. 6.43 ഇഞ്ച് അമോലെഡ് സ്‌ക്രീനും FHD+ റെസല്യൂഷനും 90Hz പുതുക്കൽ നിരക്കും ഈ ഫോണിന്റെ പ്രത്യേകതയാണ്. അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറാണ് ഫോണിനുള്ളത്. പിന്നിൽ 64എംപി ക്യാമറയും 2എംപി സെക്കൻഡറി ക്യാമറയുമുണ്ട്. ഇത് 5,000mAh ബാറ്ററി പായ്ക്ക് ചെയ്യുകയും, 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും വാഗ്ദാനം  ചെയ്യുന്നു.

ALSO READ: ​ഇപ്പോൾ തന്നെ വാങ്ങിക്കൂ...! നിങ്ങളുടെ ഇഷ്ട ബ്രാന്റുകൾ വൻ വിലക്കിഴിവിൽ

Oppo A78 5G

Oppo A78 5G ക്ക് 8 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറിയാണ് ഉള്ളത്. 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് LCD ഡിസ്‌പ്ലേയും 96 ശതമാനം കളർ ഗാമറ്റുള്ള 480 nits പീക്ക് ബ്രൈറ്റ്‌നെസുമാണ് ഈ ഫോണിന്റെ ആകർഷണം. ഡിസ്‌പ്ലേ HD+ (1612X720 പിക്‌സൽ) റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. ഈ ഫോണിന്റെ വില 18,999 രൂപയാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ, ഉപഭോക്താക്കൾക്ക് 100 രൂപയുടെ പ്രൈം സേവിംഗ്സ് ഫ്ലാറ്റ് ആസ്വദിക്കാം. തൽക്ഷണ കിഴിവിലൂടെ 899 രൂപ വരെ നേടാം. കൂടാതെ നിങ്ങൾക്ക് നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുമായി ഇത് എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്. അത്തരത്തിൽ 18,049 രൂപ വരെ വില കുറയും.  

iQOO Z7s 5G

iQOO Z7s 5G ഫോണിന് 6 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറിയാണ് ഉള്ളത്. 90Hz റിഫ്രഷിങ് റേറ്റും  2400x1080 പിക്സൽ (FHD+) റെസല്യൂഷനും ഉള്ള 6.38 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുമാണ് ഈ സ്മാർട്ട്‌ഫോണിന്റെ ഹൈലൈറ്റ്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രൊസസറാണ് ഇതിലുള്ളത്. 18999 രൂപയാണ് ഫോണിന്റെ വില. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് അത് പ്രയോജനപ്പെടുത്താവുന്നതാണ്.  പ്രൈം സേവിംഗിലൂടെ 10 ശതമാനം കിഴിവ് ലഭിക്കും. കൂടാതെ നിങ്ങൾക്ക് നിങ്ങളുടെ പഴയ ഫോണുമായി എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്. അത്തരത്തിൽ 18,000 രൂപ വരെ വില കുറയും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News