Attention..!! ബാങ്കിംഗ്, റെയിൽവേ, LPG ബുക്കിംഗ് തുടങ്ങി നിരവധി മാറ്റങ്ങള്‍ ഇന്നുമുതല്‍... നിങ്ങളുടെ ബജറ്റിനെ ബാധിക്കും

നിരവധി മാറ്റങ്ങള്‍  2021 നവംബർ 1 മുതല്‍ നിലവില്‍ വരികയാണ്‌.  ഈ മാറ്റങ്ങള്‍ നിങ്ങളുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.  

Written by - Zee Malayalam News Desk | Last Updated : Nov 1, 2021, 02:14 PM IST
  • നിങ്ങളുടെ കുടുംബ ബജറ്റിനെ നേരിട്ട് സ്വാധീനം ചെലുത്തുന്ന സുപ്രധാനമായ പല മാറ്റങ്ങളും ഇന്ന് മുതൽ വരികയാണ്.
  • രാജ്യത്തുടനീളമുള്ള ബാങ്കിംഗ് മേഖല, പാചക വാതക ബുക്കിംഗ് നിയമങ്ങൾ, റെയിൽവേ, തുടങ്ങിയ മേഖലകളിൽ നിരവധി മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു.
Attention..!! ബാങ്കിംഗ്, റെയിൽവേ, LPG ബുക്കിംഗ് തുടങ്ങി നിരവധി മാറ്റങ്ങള്‍ ഇന്നുമുതല്‍... നിങ്ങളുടെ ബജറ്റിനെ ബാധിക്കും

New Delhi: നിരവധി മാറ്റങ്ങള്‍  2021 നവംബർ 1 മുതല്‍ നിലവില്‍ വരികയാണ്‌.  ഈ മാറ്റങ്ങള്‍ നിങ്ങളുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.  

നിങ്ങളുടെ കുടുംബ ബജറ്റിനെ   നേരിട്ട് സ്വാധീനം ചെലുത്തുന്ന സുപ്രധാനമായ പല മാറ്റങ്ങളും ഇന്ന് മുതൽ വരികയാണ്. രാജ്യത്തുടനീളമുള്ള ബാങ്കിംഗ് മേഖല, പാചക വാതക ബുക്കിംഗ് നിയമങ്ങൾ, റെയിൽവേ,  തുടങ്ങിയ മേഖലകളിൽ നിരവധി മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍  വന്നു.  

Also Read: Bank Holidays in November 2021: നവംബറിൽ 17 ദിവസം ബാങ്കുകൾക്ക് അവധി, ശ്രദ്ധിക്കുക!

നവംബര്‍ 1 മുതൽ നിലവില്‍  വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം... 

1.  ബാങ്കിംഗ് മേഖല (Banking, charge for money depost and withdraw)
 
ഇന്നു മുതൽ ബാങ്കിൽനിന്നും പണം പിന്‍ വലിക്കുന്നതിന് മാത്രമല്ല പണം നിക്ഷേപിക്കുന്നതിനും ചാര്‍ജ്  ഈടാക്കും.  അതായത്,  ഒരു മാസത്തില്‍ മൂന്നു തവണ പണം  സൗജന്യമായി നിക്ഷേപിക്കാന്‍ സാധിക്കും. നാലാം തവണ മുതല്‍ ബാങ്ക് ഉപയോക്താക്കളില്‍നിന്നും പണം ഈടാക്കും.  അതേപോലെതന്നെ, മൂന്നു തവണയാണ് സൗജന്യമായി  പണം പിന്‍വലിക്കാന്‍ ബാങ്ക് അനുവദിക്കുന്നത്. നാലാം തവണ  മുതല്‍  ബാങ്ക്  ഉപയോക്താക്കളില്‍നിന്നും  സര്‍വീസ് ചാര്‍ജ്ജ് ഈടാക്കും. 

2.  റെയിൽവേ  ടൈംടേബിൾ   (Railway timeable)

നവംബർ 1 മുതൽ അതായത് ഇന്ന് മുതൽ ഇന്ത്യൻ റെയിൽവേയുടെ  ട്രെയിന്‍ സമയത്തില്‍ മാറ്റം വരികയാണ്‌. മുന്‍പ് ഒക്‌ടോബർ 1  മുതൽ ട്രെയിനുകളുടെ സമയപ്പട്ടികയിൽ മാറ്റം വരാനിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഒക്‌ടോബർ 31ലേയ്‌ക്ക് മാറ്റുകയായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് അനുസരിച്ച്  പുതിയ  ട്രെയിന്‍ ടൈംടേബിൾ നവംബർ 1 മുതൽ  നിലവില്‍ വരും.  13,000 പാസഞ്ചർ ട്രെയിനുകളുടെയും 7,000 ഗുഡ്‌സ് ട്രെയിനുകളുടെയും സമയം മാറി.  കൂടാതെ,  രാജ്യത്ത് ഓടുന്ന 30 ഓളം രാജധാനി ട്രെയിനുകളുടെ സമയവും ഇന്ന് മുതൽ മാറി. 

Also Read: LPG Price Hike: ദീപാവലിക്കിടയിൽ ഇരുട്ടടി; എൽപിജി ഗ്യാസ് സിലിണ്ടറിൽ വൻ വർധനവ്

3. LPG സിലിണ്ടർ വില (LPG Gas cyliner rate)

ഇന്ന് മുതൽ LPG സിലിണ്ടറിന് 266 രൂപ  വര്‍ദ്ധിപ്പിച്ചു. നിലവില്‍ ഇത് വാണിജ്യ  സിലിണ്ടറുകളെയാണ് ബാധിക്കുക.  വാണിജ്യ  സിലിണ്ടറുകളുടെ വിലയിലാണ് വര്‍ദ്ധനവ്‌ ഉണ്ടായിരിയ്ക്കുന്നത് എന്നും  ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നതും ആശ്വാസകരമാണ്. അതേസമയം,   LPG ഗാർഹിക (LPG Cylinder)  പാചകവാതക വിലയും  ഉടന്‍തന്നെ   വർദ്ധിപ്പിക്കുമെന്നാണ് സൂചന.   എൽപിജി വിൽപനയിലെ നഷ്ടം കണക്കിലെടുത്ത് സർക്കാർ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും ഉയർത്തിയേക്കുമെന്ന് ചില  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

4. ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം  (Gas Cylinder booking rule changed)
ഇന്ന് മുതൽ എൽപിജി സിലിണ്ടർ (LPG Cylinder)  വിതരണം ചെയ്യുന്ന മുഴുവൻ നടപടി ക്രമങ്ങളും  മാറി.  ഇന്ന് മുതൽ ഗ്യാസ് ബുക്ക് ചെയ്തതിന് ശേഷം, ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP അയയ്ക്കും. സിലിണ്ടർ ഡെലിവറി സമയത്ത്  നിങ്ങൾ ഈ ഒടിപി ഡെലിവറി ചെയ്യുന്ന വ്യക്തിക്ക് കൈമാറണം. ഈ കോഡ് പൊരുത്തപ്പെട്ടുകഴിഞ്ഞാൽ മാത്രമേ  ഉപഭോക്താവിന് സിലിണ്ടര്‍ ലഭിക്കൂ.   അതായത് പുതിയ് നിയമം അനുസരിച്ച്  നിങ്ങൾക്ക് നേരിട്ട് സിലിണ്ടർ വാങ്ങാന്‍ കഴിയില്ല. 

5. Whatsapp  പ്രവര്‍ത്തിക്കില്ല 
 നവംബർ 1 മുതൽ,  ചില iPhone, Android ഫോണുകളിൽ WhatsApp പ്രവർത്തിക്കില്ല. വാട്ട്‌സ്ആപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഇന്ന് മുതൽ Facebook-ന്‍റെ  ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം Android 4.0.3, iOS 9, KaiOS 2.5.0 എന്നിവയില്‍   Whatsapp ലഭ്യമാവില്ല.   ചുരുക്കത്തിൽ പറഞ്ഞാൽ Android 4.0.3 വേർഷനും അതിന് മുമ്പുള്ള ഫോണുകളിലും iOS 9 വേഷനും അതിന് മുമ്പുള്ള ഫോണുകളിലുമാണ് വാട്സ്ആപ്പിന്‍റെ  (Whatsapp  പ്രവർത്തനം നവംബർ 1 മുതൽ അവസാനിക്കാൻ പോകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News