SBI Alert: SBI ഉപഭോക്താക്കൾ ശ്രദ്ധിക്കുക, ഈ നമ്പർ അവഗണിക്കുക അല്ലെങ്കിൽ അക്കൗണ്ട് ശൂന്യമാകും

SBI Alert to Customers: എസ്ബിഐ ഉപഭോക്താക്കളോട് വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലേക്ക് വിളിക്കരുതെന്നും ഇത് ഒഴിവാക്കാൻ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.  

Written by - Ajitha Kumari | Last Updated : Sep 20, 2021, 03:35 PM IST
  • എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്
  • വ്യാജ കസ്റ്റമർ കെയർ നമ്പറുകളിൽ വിളിക്കരുതെന്ന് ഉപദേശം
  • ഒരു നിമിഷം കൊണ്ട് നിങ്ങളുടെ അക്കൗണ്ട് ശൂന്യമായേക്കാം
SBI Alert: SBI ഉപഭോക്താക്കൾ ശ്രദ്ധിക്കുക,  ഈ നമ്പർ അവഗണിക്കുക അല്ലെങ്കിൽ അക്കൗണ്ട് ശൂന്യമാകും

ന്യൂഡൽഹി: SBI Alert to Customers: ഡിജിറ്റൽ ഇടപാടുകളുടെ വർദ്ധിച്ചുവരുന്ന പ്രവണതയ്‌ക്കൊപ്പം സൈബർ തട്ടിപ്പുകളുടെ കേസുകളും വർദ്ധിക്കുന്നു. അത്തരമൊരു സമയത്ത് നിങ്ങളുടെ കയ്യിൽ നിന്നും സംഭവിക്കുന്ന ഒരു തെറ്റ് സൈബർ തട്ടിപ്പുകാർക്ക് നിങ്ങളുടെ അക്കൗണ്ട് മുഴുവൻ ശൂന്യമാക്കാൻ അവസരമുണ്ടാക്കും. 

ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബി‌ഐ (SBI) ഇടയ്ക്കിടെ ഉപഭോക്താക്കളോട് ഈ തട്ടിപ്പുകാരെ എങ്ങനെ ഒഴിവാക്കാം എന്നതിനുള്ള നടപടികൾ വ്യക്തമാക്കാറുണ്ട്. മാത്രമല്ല വ്യാജ കസ്റ്റമർ കെയർ നമ്പറുകളെ സംബന്ധിച്ച് എസ്ബിഐ (SBI) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: SBI Big Initiative: PensionSeva വെബ്സൈറ്റ് ആരംഭിച്ചു, പെൻഷൻകാർക്ക് നിരവധി സൗകര്യങ്ങൾ ലഭിക്കും ഇനി ഒറ്റ ക്ലിക്കിൽ

എസ്ബിഐ മുന്നറിയിപ്പ് നൽകി (SBI issued alert)

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അടുത്തിടെ നടത്തിയ ട്വീറ്റിൽ വ്യാജ ഉപഭോക്തൃ പരിചരണം സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജ കസ്റ്റമർ കെയർ നമ്പറുകളിൽ നിന്നും ഒന്നു മാറി നിൽക്കണമെന്ന് എസ്ബിഐ (SBI) ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. 

കൃത്യമായ കസ്റ്റമർ കെയർ നമ്പറിനായി എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക എന്നും ട്വീറ്റിൽ പറയുന്നുണ്ട്. ഇതിനുപുറമെ ബാങ്കിംഗ് വിവരങ്ങൾ ആരുമായും പങ്കിടരുതെന്നും കുറിച്ചിട്ടുണ്ട്. 

Also Read: Indian Currency: ഒരു രൂപ നാണയം വിറ്റത് 10 കോടിക്ക്, പ്രത്യേകത എന്തെന്ന് അറിയാം 

ബാങ്ക് വീഡിയോ പങ്കിട്ടു (Bank shared video)

നിങ്ങൾക്കും ഇതുപോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ഉടൻ തന്നെ അതിനെക്കുറിച്ച് പരാതിപ്പെടൂ എന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ ഒരു പിഴവിനായി സൈബർ തട്ടിപ്പുകാർ എങ്ങനെ കാത്തിരിക്കുമെന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന് അപകടകരമാകുമെന്നും ഉപഭോക്താക്കളോട് വിശദീകരിക്കുന്ന ഒരു വീഡിയോ ബാങ്ക് (SBI) പങ്കിട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വഞ്ചനയ്ക്ക് report.phising@sbi.co.in ൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ 155260 ൽ കോൾ ചെയ്യണം.

നിങ്ങളുടെ അക്കൗണ്ട് ഒരു നുള്ളിൽ കാലിയാകും (Your account will be empty in a pinch)

വ്യാജ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കുന്നതിലൂടെ തട്ടിപ്പുകാർക്ക് നിങ്ങളുടെ ബാങ്ക് (SBI) അക്കൗണ്ട് ശൂന്യമാക്കാൻ കഴിയും. ഫോണിലൂടെ സൈബർ തട്ടിപ്പുകാർ പേര്, വിലാസം, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, അക്കൗണ്ട് നമ്പർ, ഡെബിറ്റ് കാർഡ് നമ്പർ, ഒടിപി തുടങ്ങിയ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ചോദിക്കുന്നു. ഇതിന് ശേഷം നിങ്ങളുടെ അക്കൗണ്ട് ഒരു നിമിഷത്തിനുള്ളിൽ കാലിയാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News