Bank Holidays in November 2021: നവംബറിൽ 17 ദിവസം ബാങ്കുകൾക്ക് അവധി! ബ്രാഞ്ചിലേക്ക് പോകുന്നതിന് മുമ്പ് ശ്രദ്ധിക്കുക

Bank Holidays in November 2021: നവംബർ മാസത്തിൽ 17 ദിവസം ബാങ്കുകൾക്ക് അവധി. ഇതിൽ പല അവധികളും തുടർച്ചയായിട്ടുള്ളതാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്കും എന്തെങ്കിലും പ്രധാനപ്പെട്ട ജോലികൾ കൈകാര്യം ചെയ്യേണ്ടതുണ്ടെങ്കിൽ ആദ്യംതന്നെ അവധിദിനങ്ങളുടെ പട്ടിക ശ്രദ്ധിക്കുക.  

Written by - Ajitha Kumari | Last Updated : Oct 26, 2021, 01:43 PM IST
  • 2021 നവംബറിൽ 17 ദിവസത്തേക്ക് ബാങ്കുകൾക്ക് അവധിയായിരിക്കും
  • പ്രധാനപ്പെട്ട എന്തെങ്കിലും ജോലി ചെയ്യുന്നതിനുമുമ്പ് അവധി ദിനങ്ങൾ പരിശോധിക്കുക
  • അവധി ദിവസങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ഇവിടെ കാകാണാം
Bank Holidays in November 2021: നവംബറിൽ 17 ദിവസം ബാങ്കുകൾക്ക് അവധി! ബ്രാഞ്ചിലേക്ക് പോകുന്നതിന് മുമ്പ് ശ്രദ്ധിക്കുക

ന്യൂഡൽഹി: Bank Holidays in November 2021: നവംബർ മാസത്തിൽ നിങ്ങളും ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ പോകുകയാണെങ്കിൽ ഈ വാർത്ത  ശ്രദ്ധിക്കുക. 2021 നവംബറിൽ ധന്തേരസ്, ദീപാവലി, ഭായ് ദൂജ്, ഛഠ് പൂജ, ഗുരുനാനാക്ക് ജയന്തി തുടങ്ങിയ നിരവധി അവധി ദിനങ്ങൾ വരാൻ പോകുന്നു. 

അത്തരമൊരു സാഹചര്യത്തിൽ നവംബർ മാസത്തിൽ (Bank Holidays November) മൊത്തം 17 ദിവസത്തേക്ക് ബാങ്കുകൾ അവധിയായിരിക്കും.  മാത്രമല്ല ഈ മാസത്തിൽ തുടർച്ചയായി നിരവധി ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും.  അതിനാൽ നിങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെങ്കിൽ ഉടൻ ചെയ്യുക. 

Also Read: ദീപാവലിയ്ക്ക് online shopping നടത്തുന്നവർ ശ്രദ്ധിക്കുക; തട്ടിപ്പ് ഒഴിവാക്കാൻ അറിയൂ ഈ ടിപ്‌സുകൾ!

17 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും (Banks will remain closed for 17 days)

നവംബർ മാസത്തെ ഔദ്യോഗിക ബാങ്ക് അവധികളുടെ ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തുവിട്ടു.  അതനുസരിച്ച് നവംബർ മാസത്തിൽ 17 അവധികളുണ്ട്. ഈ സമയത്ത് ഇന്ത്യയിലെ പല നഗരങ്ങളിലും ബാങ്കുകൾ തുടർച്ചയായി അവധിയിലായിരിക്കും. ഈ 17 ദിവസത്തെ അവധിയിൽ പ്രതിവാര അവധികളും ഉൾപ്പെടുന്നുണ്ട്.

റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ അനുസരിച്ച് ഞായറാഴ്ചകളിലും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം നവംബർ 1, 3, 4, 5, 6, 10, 11, 12, 19, 22, 23 തീയതികളിൽ ആർബിഐ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ മാസത്തിൽ നാല് ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഉണ്ട്.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ Double Bonanza! അറിയാം 3% DA യും കുടിശ്ശിക കണക്കുകൂട്ടലും 

 

2021 നവംബറിൽ ബാങ്ക് അവധി (Bank holidays in November 2021)

നവംബർ 1 - കന്നഡ രാജ്യോത്സവം / Kut - ബെംഗളൂരുവിലും ഇംഫാലിലും ബാങ്കുകൾക്ക് അവധി
നവംബർ 3 - നരക ചതുർദശി - ബെംഗളൂരുവിൽ ബാങ്കുകൾക്ക് അവധി 
നവംബർ 4 - ദീപാവലി അമാവാസി (ലക്ഷ്മി പൂജ) / ദീപാവലി / കാളി പൂജ - ബെംഗളൂരു ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾക്ക് അവധി 
നവംബർ 5 - ദീപാവലി (ബലി പ്രതിപദ) / വിക്രം സംവത് പുതുവത്സരം / ഗോവർദ്ധൻ പൂജ - അഹമ്മദാബാദ്, ബേലാപൂർ, ബാംഗ്ലൂർ, ഡെറാഡൂൺ, ഗാംഗ്ടോക്ക്, ജയ്പൂർ, കാൺപൂർ, ലഖ്നൗ, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി. 

Also Read: Old Coins: വൈഷ്ണോ ദേവിയുടെ ഫോട്ടോയുള്ള ഈ നാണയം കൈവശമുണ്ടോ? നേടാം 10 ലക്ഷം രൂപ

നവംബർ 6 - ഭായ് ദൂജ് / ചിത്രഗുപ്ത ജയന്തി / ലക്ഷ്മി പൂജ / ദീപാവലി / നിങ്കോൾ ചക്കോബ - ഗാംഗ്‌ടോക്ക്, ഇംഫാൽ, കാൺപൂർ, ലഖ്‌നൗ, ഷിംല എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി. 
നവംബർ 7 - ഞായർ (പ്രതിവാര അവധി)
നവംബർ 10 - ഛഠ് പൂജ / സൂര്യ ഷഷ്ഠി ദള ഛത്ത് - പട്നയിലും റാഞ്ചിയിലും ബാങ്കുകൾക്ക് അവധി

നവംബർ 11 - ഛഠ് പൂജ - പട്നയിൽ ബാങ്ക് അവധി

നവംബർ 12 - വംഗല ഉത്സവ് - ഷില്ലോങ്ങിൽ ബാങ്കുകൾക്ക് അവധി 

നവംബർ 13 - ശനി (മാസത്തിലെ രണ്ടാം ശനിയാഴ്ച)
നവംബർ 14 - ഞായർ (പ്രതിവാര അവധി)
19 നവംബർ - ഗുരുനാനാക്ക് ജയന്തി / കാർത്തിക് പൂർണിമ - ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ചണ്ഡീഗഡ്, ഡെറാഡൂൺ, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ഷിംല, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
നവംബർ 21 - ഞായർ (പ്രതിവാര അവധി)

Also Read: കൊറിയൻ സ്ത്രീകൾ വണ്ണം വയ്ക്കാത്തത് എന്തുകൊണ്ട്? അറിയാം ഫിറ്റ്നസിന് പിന്നിലെ രഹസ്യം 

നവംബർ 22 - കനകദാസ ജയന്തി - ബെംഗളൂരുവിൽ ബാങ്കുകൾക്ക് അവധി  
നവംബർ 23 - സെങ് കുത്‌സ്‌നം (Seng Kutsnam) - ഷില്ലോങ്ങിൽ ബാങ്കുകൾക്ക് അവധി
നവംബർ 27 - ശനിയാഴ്ച (മാസത്തിലെ നാലാം ശനിയാഴ്ച)
നവംബർ 28 - ഞായർ (പ്രതിവാര അവധി)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News