UIDAI: പാൻ, ഇപിഎഫ്ഒ എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിന് തടസങ്ങളില്ലെന്ന് യുഐഡിഎഐ

പാൻ, ഇപിഎഫ്ഒ എന്നിവ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനായുള്ള സേവനങ്ങളിൽ തടസങ്ങൾ ഇല്ലെന്നും സൈറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും UIDAI

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 09:02 AM IST
  • സേവനങ്ങളെല്ലാം തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് യു.ഐ.ഡി.എ.ഐ.
  • ആധാർ, പാൻ, ഇപിഎഫ്ഒ എന്നിവ ബന്ധിപ്പിക്കുന്നതിന് സമയപരിധി അവസാനിക്കാനിരിക്കെ സൈറ്റിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു.
  • സുരക്ഷയുമായി ബന്ധപ്പെട്ട നവീകരണങ്ങൾ നടത്തിയതിന്റെ ഭാഗമായാണ് സേവനങ്ങൾ തടസപ്പെട്ടതെന്ന് യു.ഐ.ഡി.എ.ഐ.
UIDAI: പാൻ, ഇപിഎഫ്ഒ എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിന് തടസങ്ങളില്ലെന്ന് യുഐഡിഎഐ

ന്യൂഡൽഹി: പാൻ (PAN), ഇപിഎഫ്ഒ (EPFO)എന്നിവ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് നിലവിൽ സാങ്കേതിക തടസങ്ങളൊന്നുമില്ലെന്ന് യു.ഐ.ഡി.എ.ഐ (UIDAI). സേവനങ്ങളെല്ലാം പ്രവർത്തിക്കുന്നുണ്ടെന്നും യാതൊരു തടസങ്ങളുമില്ലെന്നും യു.ഐ.ഡി.എ.ഐ വ്യക്തമാക്കി. ആധാർ (Aadhar), പാൻ, ഇപിഎഫ്ഒ എന്നിവ ബന്ധിപ്പിക്കുന്നതിന് സമയപരിധി അവസാനിക്കാനിരിക്കെ നിരവധി പേരാണ് ഇതിനായി ഓൺലൈൻ സേവനം സ്വീകരിച്ചത്. എന്നാൽ പലർക്കും സൈറ്റിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇതോടെ സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് പല കോണിൽ നിന്ന് പരാതികൾ ഉയരുകയും ചെയ്തു. 

സുരക്ഷയുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട നവീകരണങ്ങൾ സൈറ്റിൽ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് സേവനങ്ങൾ തടസപ്പെട്ടത് എന്നാണ് യു.ഐ.ഡി.എ.ഐ വ്യക്തമാക്കിയത്. നവീകരണത്തിന് ശേഷം പ്രശ്നം പരിഹരിച്ചുവെന്നും യു.ഐ.ഡി.എ.ഐ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

Also Read: Aadhar Alert...!! ആധാറുമായി ബന്ധപ്പെട്ട ഈ സേവനങ്ങൾ നിര്‍ത്തലാക്കി

ഓഗസ്റ്റ് 20-ന് ശേഷം 51 ലക്ഷത്തിലധികം പേരാണ് സൈറ്റിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്തത്. പ്രതിദിനം സൈറ്റിൽ വിവരങ്ങൾ അപലോഡ് (Upload) ചെയ്തവരുടെ എണ്ണം 5.68 ലക്ഷമാണെന്നും യു.ഐ.ഡി.എ.ഐ പറഞ്ഞു. 

Also Read:  Aadhar PAN ലിങ്ക് ചെയ്തില്ലെങ്കില്‍ .... നിയമം കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍

അതേസമയം സെപ്റ്റംബർ ഒന്ന് മുതൽ രാജ്യത്തെ പിഎഫ് നിയമങ്ങളിൽ കാര്യമായ മാറ്റം ഉണ്ടാകും. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകൾക്ക് മാത്രമേ ഇനിമുതൽ പണം ലഭിക്കുകയുള്ളൂ. പ്രൊവിഡൻസ് ഫണ്ട് (Providence Fund) അക്കൗണ്ടുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നത് നിർബന്ധം ആക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ.

Also Read: Aadhar for children: കുട്ടികളുടെ ആധാര്‍ കാര്‍ഡ് ഉണ്ടാക്കാന്‍ ഏതൊക്കെ രേഖകള്‍ ആവശ്യമാണ്?   

ആധാർ (Aadhar) ബന്ധിപ്പിക്കാത്ത യുഎഎൻ (UAN) അക്കൗണ്ടുകളിൽ ഇനിമുതൽ തൊഴിൽ ദാതാക്കൾക്ക് തൊഴിലാളിയുടെയോ തൊഴിൽ ദാതാവിന്റെയോ ഇപിഎഫ് (EPF) പങ്ക് നിക്ഷേപിക്കാനാവില്ല. 2020ലെ കോഡ് ഓഫ് സോഷ്യൽ സെക്യൂരിറ്റി (Code of Social Security) ചട്ടത്തിലെ 142 ആം വകുപ്പിൽ ഈയിടെയാണ് ഇപിഎഫ് ഓർഗനൈസേഷൻ മാറ്റം വരുത്തിയത്. 2021 മെയ് മൂന്നിന് വരുത്തിയ ഈ മാറ്റം പ്രകാരം ഇപിഎഫിലെ പങ്ക് ലഭിക്കില്ലെന്നു മാത്രമല്ല, പല ഇപിഎഫ് സേവനങ്ങളും ലഭ്യമാകില്ല. ഇതുമാത്രമല്ല ഇപിഎഫ് പെൻഷൻ (EPF Pension) ഫണ്ടിലേക്കുള്ള നിക്ഷേപവും തടസപ്പെടുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News