Bank Holiday March: മാർച്ചിൽ ഞായറാഴ്ചയും ബാങ്ക് പ്രവർത്തിക്കും; അവധി പക്ഷെയുണ്ട്, അറിയേണ്ടതെല്ലാം

Bank Holidays March: രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.  പ്രാദേശിക ഉത്സവങ്ങളും ചില സംസ്ഥാനങ്ങൾക്ക് അവധിയായിരിക്കും. വിശദമായ അവധി ദിവസങ്ങൾ പരിശോധിക്കാം

Written by - Zee Malayalam News Desk | Last Updated : Mar 23, 2024, 12:20 PM IST
  • ഹോളി പ്രമാണിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ ബാങ്കുകൾക്ക് അവധിയായിരിക്കും
  • വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ ബാങ്കവധി ദിവസങ്ങളുടെ കലണ്ടർ ആർബിഐ പുറത്ത് വിട്ടിരുന്നു
  • രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും ബാങ്കുകൾക്ക് മാർച്ച് 25ന് അവധിയായിരിക്കും
Bank Holiday March: മാർച്ചിൽ ഞായറാഴ്ചയും ബാങ്ക് പ്രവർത്തിക്കും; അവധി പക്ഷെയുണ്ട്, അറിയേണ്ടതെല്ലാം

ഹോളി മുതൽ ബാങ്കുകൾക്ക് ഇനി അവധിക്കാലം കൂടിയാണ് എത്തുന്നത്. ഈ ദിവസം സർക്കാർ ഓഫീസുകൾക്കും സ്വകാര്യ ഓഫീസുകൾക്കും അവധിയായിരിക്കും. ഹോളി പ്രമാണിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ ബാങ്കവധി ദിവസങ്ങളുടെ കലണ്ടർ ആർബിഐ പുറത്ത് വിട്ടിരുന്നു.

ഇതനുസരിച്ച് രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.  പ്രാദേശിക ഉത്സവങ്ങളും ചില സംസ്ഥാനങ്ങൾക്ക് അവധിയായിരിക്കും. വിശദമായ അവധി ദിവസങ്ങൾ പരിശോധിക്കാം. ഓരോ സംസ്ഥാനത്തിനും അവധികൾ വ്യത്യാസപ്പെടാം. ഹോളി പ്രമാണിച്ച് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലെയും ബാങ്കുകൾക്ക് മാർച്ച് 25ന് അവധിയായിരിക്കും. അതേസമയം, ചില സംസ്ഥാനങ്ങളിൽ മാർച്ച് 26, 27 തീയതികളിലും ഹോളി അവധിയുണ്ട്.

ഹോളിയിൽ ഏതൊക്കെ ബാങ്കുകൾ അടഞ്ഞുകിടക്കും?

മാർച്ച് 25: ഹോളി (രണ്ടാം ദിവസം) - ത്രിപുര, ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ജമ്മു, സിക്കിം, അരുണാചൽ പ്രദേശ്, രാജസ്ഥാൻ, ചണ്ഡിഗഡ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, ബംഗാൾ, തെലങ്കാന എന്നിവിടങ്ങളിൽ അവധിയായിരിക്കും കൂടാതെ മേഘാലയ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ധുലേതി/ഡോൾ ജാത്ര/ധുലണ്ടി  എന്നീ ചടങ്ങുകളുടെ ഭാഗമായി അവധിയായിരിക്കും.

മാർച്ച് 26: യോസാങ് (രണ്ടാം ദിവസം)/ഹോളി പ്രമാണിച്ച് ഒറീസ, മണിപ്പൂർ, ബിഹാർ എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധിയുണ്ടാകും.

മാർച്ച് 27: ഹോളി മൂലം ബിഹാറിലുടനീളം ബാങ്കുകൾക്ക് അവധിയായിരിക്കും.

മറ്റ് അവധികൾ

ഹോളിക്ക് പുറമെ, മാർച്ച് 29-ന് ദുഃഖവെള്ളിയാഴ്ചയായതിനാൽ ഗുജറാത്ത്, ഛത്തീസ്ഗഡ്, മിസോറാം, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, സിക്കിം, തെലങ്കാന, മണിപ്പൂർ, അസം, അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, കേരളം, നാഗാലാൻഡ് , കൊൽക്കത്ത, ലഖ്‌നൗ. മഹാരാഷ്ട്ര, ഡൽഹി, പനാജി, ബിഹാർ, റായ്പൂർ, ജാർഖണ്ഡ്, കേരളം എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.

മാർച്ച് 31 ന് ബാങ്കുകൾ തുറക്കും

ആർബിഐയുടെ ഉത്തരവ് അനുസരിച്ച്, സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിവസമായതിനാൽ, എല്ലാ ബാങ്കുകളും മാർച്ച് 31 (ഞായർ) തുറന്ന് പ്രവർത്തിക്കും, അതിനാൽ സാമ്പത്തിക പ്രവർത്തനങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News