Bank Half day Closing: ജനുവരി 22 ന് ബാങ്കുകള്‍ പ്രവര്‍ത്തിയ്ക്കുമോ?

Bank Half day Closing:  അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠ പ്രമാണിച്ച് എല്ലാ പൊതുമേഖലാ ബാങ്കുകളും / പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളും / പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ജനുവരി 22-ന് ഉച്ചയ്ക്ക് 2:30 വരെ പ്രവര്‍ത്തിക്കില്ല

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 07:10 PM IST
  • കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി ബാങ്കുകള്‍ക്ക് ബാധകമാവുമോ എന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നു. എന്നാല്‍, വിഷയത്തില്‍ കൃത്യത വരുത്തിയിരിയ്ക്കുകയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം.
Bank Half day Closing: ജനുവരി 22 ന് ബാങ്കുകള്‍ പ്രവര്‍ത്തിയ്ക്കുമോ?

Bank Half day Closing: അയോധ്യയില്‍ രാമ ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. രാമ ക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജനുവരി 22 ന് നിരവധി സംസ്ഥാനങ്ങളില്‍ ഇതിനോടകംതന്നെ  അവധിയും  ഡ്രൈഡേയും പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

Alos Read: Angry Planets: കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകാം, ഗ്രഹങ്ങളെ ശാന്തമാക്കാം  
 
ജനുവരി 22ന് ഉത്തർപ്രദേശിൽ ദിവസങ്ങള്‍ക്ക് മുന്‍പേ അവധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഈ ദിവസം മദ്യ, മാംസാഹാരങ്ങള്‍ വിൽക്കുന്നത് പോലും നിരോധിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജനുവരി 22 ന് ഉച്ചവരെ അവധി നല്‍കിയിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠ ലൈവായി കാണുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും കേന്ദ്ര സ്ഥാപനങ്ങളും കേന്ദ്ര വ്യവസായ സ്ഥാപനങ്ങളും ജനുവരി 22 ന് 2.30 വരെ പ്രവര്‍ത്തിക്കില്ല എന്ന് പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു.  

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ അവധി ബാങ്കുകള്‍ക്ക് ബാധകമാവുമോ എന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നു. എന്നാല്‍, വിഷയത്തില്‍ കൃത്യത വരുത്തിയിരിയ്ക്കുകയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം.  അതായത്, രാമ ക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ജനുവരി 22 തിങ്കളാഴ്ച ബാങ്കുകള്‍ തുറക്കുമോ അതോ അവധിയായിരിയ്ക്കുമോ എന്ന കാര്യം സംബന്ധിച്ച് ധനകാര്യ മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. 

 

'അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠ പ്രമാണിച്ച് എല്ലാ പൊതുമേഖലാ ബാങ്കുകളും / പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളും / പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ജനുവരി 22-ന് ഉച്ചയ്ക്ക് 2:30 വരെ പ്രവര്‍ത്തിക്കില്ല',  അറിയിപ്പില്‍ പറയുന്നു. അതായത് ജനുവരി 22 തിങ്കളാഴ്ച ബാങ്കുകൾക്ക് അർദ്ധദിന അവധി ആയിരിയ്ക്കും.   

എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്കും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾക്കും പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്കും DoPT ഉത്തരവ് ബാധകമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഈ ഉത്തരവ് എൽഐസി ഓഫീസുകൾക്കും ബാധകമാണ്. അതായത്,  ഉച്ചയ്ക്ക് 2.30-ന് മുമ്പ് പ്രീമിയം അടയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. ബാങ്കുകള്‍ 2:30  മുതല്‍ പതിവ് സമയം വരെ തുറന്നു പ്രവര്‍ത്തിക്കും.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News