ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള കാനറ ബാങ്ക് തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. ബാങ്കിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം 2023 ഏപ്രിൽ 5 മുതൽ പുതിയ പലിശ നിരക്കുകൾ ബാധകമാണ്
2 കോടിയിൽ താഴെയും 2 കോടിക്ക് മുകളിലും 10 കോടിയിൽ താഴെയുള്ള ടേം നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിഷ്കരിച്ചത് .
2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപത്തിന് 7.75 ശതമാനമാണ് പലിശ നിരക്ക്. 444 ദിവസത്തെ കാലാവധിക്കാണ് പലിശ.
മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ ഇത് 7.90 ശതമാനമാണ്.15 ലക്ഷം രൂപയിൽ കൂടുതലുള്ള) നോൺ-കോൾ ചെയ്യാത്ത നിക്ഷേപത്തിന്റെ ഏറ്റവും ഉയർന്ന പലിശ നിരക്ക് 444 ദിവസത്തേക്കുള്ള 7.40 ശതമാനമാണ്.
1 ലക്ഷത്തിന് എത്ര
7.75 ശതമാനമാണ് 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപത്തിന് പലിശ നിരക്ക്. അതായത് 1 ലക്ഷം രൂപ 444 ദിവസത്തേക്ക് 8750 രൂപ കുറഞ്ഞത് പലിശ ലഭിക്കും. കൃത്യമായി നിരക്കുകൾ പരിശോധിച്ച ശേഷം മാത്രം നിക്ഷേപിക്കുക.