നിങ്ങളൊരു മുതിർന്ന പൗരനാണെങ്കിൽ നിങ്ങൾക്ക് അതി ഗംഭീര നേട്ടങ്ങൾ ഉണ്ടാക്കാം. 25 മാസത്തിന് ശേഷം കാലാവധി പൂർത്തിയാകുന്ന എഫ്‌ഡികളുടെ പലിശ നിരക്ക് സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്. എഫ്ഡിയുടെ നിരക്ക് 41 ബേസിസ് പോയിൻ്റ് (ബിപിഎസ്) വർധിപ്പിച്ച് 9.25 ശതമാനത്തിലേക്കാണ് ബാങ്ക് എത്തിച്ചിരിക്കുന്നത്. ബാങ്കിൻറെ സാധാരണ ഉപഭോക്താക്കൾക്ക് പലിശ നിരക്ക് 9.01 ശതമാനവും മുതിർന്ന പൗരന്മാർക്ക് 9.25 ശതമാനവും ആയിരിക്കും.
എഫ്ഡിയിൽ 9.25% പലിശ ലഭിക്കും
ബാങ്കിൻറെ സാധാരണ എഫ്‌ഡിയിൽ 4 ശതമാനം മുതൽ 9.01 ശതമാനം വരെ പലിശയും ഒപ്പം മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 9.25 ശതമാനം വരെ പലിശയുമാണ് വാഗ്ദാനം ചെയ്യുന്ന നിരക്കുകൾ. ഏഴു ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡികളിലാണ് ഈ പലിശ നിരക്ക്. 5-25 കോടി രൂപ സ്ലാബിൽ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് 7.75 ശതമാനം വരെ പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 2023-24 ഒക്ടോബർ-ഡിസംബർ പാദത്തിൽ ബാങ്കിൻ്റെ മൊത്തം നിക്ഷേപം 4,697 കോടി രൂപയിൽ നിന്ന് 38 ശതമാനം വർധിച്ച് 6,484 കോടി രൂപയായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
ഈ അഞ്ച് ബാങ്കുകളും 9 ശതമാനത്തിലധികം പലിശ നൽകും
1. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയാണ് ഇക്വിറ്റാസ് സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നത്. 4% മുതൽ 9% വരെ പലിശ ഈ നിക്ഷേപങ്ങളിൽ ലഭ്യമാണ്. 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ എഫ്ഡിയുടെ ഏറ്റവും ഉയർന്ന പലിശ നിരക്കായ 9% ആണ് ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശ ലഭിക്കും. ഈ നിരക്കുകൾ 2023 ഓഗസ്റ്റ് 21 മുതൽ ബാധകമാണ്.
2. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള FDകളിൽ 3.60% മുതൽ 9.21% വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 750 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ 9.21% പലിശ ലഭിക്കും. നിരക്കുകൾ 2023 ഒക്ടോബർ 28 മുതൽ ബാധകമാണ്.
3. ജന സ്മോൾ ഫിനാൻസ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള FDകളിൽ മുതിർന്ന പൗരന്മാർക്ക് ജന സ്മോൾ ഫിനാൻസ് ബാങ്ക് 3.50% മുതൽ 9% വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 365 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന FD-കൾക്ക് 9% എന്ന ഉയർന്ന പലിശ നിരക്കും ലഭിക്കും വാഗ്ദാനം ചെയ്യുന്നു. ജനുവരി 2 മുതൽ ഇത് പ്രാബല്യത്തിലുണ്ട്.
4. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡിയിൽ 4.60% മുതൽ 9.10% വരെ പലിശയാണ് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ട് വർഷം മുതൽ മൂന്ന് വർഷം വരെയുള്ള FD യിൽ പരമാവധി 9.10% പലിശ ലഭിക്കും. ഈ നിരക്കുകൾ 2023 ഓഗസ്റ്റ് 21 മുതൽ ബാധകമാണ്.
5. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
മുതിർന്ന പൗരന്മാർക്ക് 4.50% മുതൽ 9.50% വരെയാണ് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. ഇത് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള FD-കൾക്കാണ് ബാധകം. 1001 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയായാൽ 9% പരമാവധി പലിശ നിങ്ങൾക്ക് ലഭിക്കും. 2024 ഫെബ്രുവരി 2 മുതൽ നിരക്കുകൾ ബാധകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.