7th Pay Commission: ഹോളിക്ക് മുൻപ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത, ശമ്പളം 44% വർദ്ധിച്ചേക്കും!

7th Pay Commission Latest Update: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത. ഏഴാം ശമ്പള കമ്മീഷനു (7th pay commission) പിന്നാലെ എട്ടാം ശമ്പള കമ്മീഷനും (8th Pay Commission) സർക്കാർ ഉടൻ രൂപീകരിച്ചേക്കും.  

Written by - Ajitha Kumari | Last Updated : Feb 21, 2023, 12:41 PM IST
  • കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത
  • ഏഴാം ശമ്പള കമ്മീഷനു പിന്നാലെ എട്ടാം ശമ്പള കമ്മീഷനും ഉടൻ രൂപീകരിച്ചേക്കും
7th Pay Commission: ഹോളിക്ക് മുൻപ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത,  ശമ്പളം 44% വർദ്ധിച്ചേക്കും!

8th Pay Commission:  കേന്ദ്രസർക്കാർ ജീവനക്കാർക്കിതാ (Central Government Employees) പുതിയൊരു സന്തോഷ വാർത്ത...  ഏഴാം ശമ്പള കമ്മീഷനു (7th pay commission) പിന്നാലെ എട്ടാം ശമ്പള കമ്മീഷനും (8th Pay Commission) ഉടൻ രൂപീകരിക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അടുത്ത വർഷം കേന്ദ്ര സർക്കാർ  ജീവനക്കാരുടെ ശമ്പളത്തിൽ 44 ശതമാനത്തിലധികം വർധനയുണ്ടാകുമെന്നാണ് പറയപ്പടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഫിറ്റ്‌മെന്റ് ഫാക്ടർ (Fitment Factor) അല്ലാതെ മറ്റേതെങ്കിലും ഫോർമുലയിൽ ശമ്പളം അവലോകനം ചെയ്തേക്കാം. അതുകൊണ്ടുതന്നെ ഈ പുതിയ ശമ്പള കമ്മീഷനിൽ പഴയ കമ്മീഷനെ അപേക്ഷിച്ച്ഒരുപാട് മാറ്റങ്ങലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.  

Also Read: 7th Pay Commission : സർക്കാർ ജീവനക്കാർ കാത്തിരുന്ന ആ വാർത്ത ഇതാ... കേന്ദ്രം 4% ഡിഎ ഉയർത്താൻ പോകുന്നു

ജീവനക്കാരുടെ ശമ്പളം കണക്കാക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്?

7th Pay Commission പ്രകാരം നിലവിൽ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 18,000 രൂപയാണ്.  ഇതിനായി സർക്കാർ ഫിറ്റ്‌മെന്റ് ഫാക്ടർ നടപ്പിലാക്കിയിരുന്നു. ആ സമയം ഇതിനെതിരെ വലിയ എതിർപ്പുകളുണ്ടായിരുന്നു.  എന്നാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കാൻ ചില പുതിയ സ്കെയിലുകൾ ഉപയോഗിക്കണമെനന്നായിരുന്നു അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി പറഞ്ഞത്.  അതിനായി ജീവനക്കാരുടെ ശമ്പളം കണക്കാക്കാൻ ഫിറ്റ്മെന്റ് ഫാക്ടർ നടപ്പിലാക്കി. .

18,000 രൂപയിൽ നിന്നും ശമ്പളം നേരിട്ട് 26,000 രൂപയായി ഉയർത്തിയാക്കാം

ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഘടകം 2.57 മടങ്ങായിരുന്നു, ഇതോടെ ജീവനക്കാരുടെ ശമ്പളത്തിൽ 14.29 ശതമാനം വർധനവുണ്ടായി. ഈ വർദ്ധനവിലൂടെ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 18,000 രൂപയായി നിജപ്പെടുത്തി. എന്നാൽ എട്ടാം ശമ്പള കമ്മീഷൻ പ്രകാരം ഇത്തവണ ഫിറ്റ്‌മെന്റ് ഫാക്ടർ 3.68 മടങ്ങ് ആയിരിക്കാമെന്നാണ് സൂചന.  അങ്ങനെയാണെങ്കിൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ 44.44 ശതമാനം വർദ്ധിച്ചേക്കാം. അങ്ങനെയാകുമ്പോൾ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 18,000 രൂപയിൽ നിന്നും 26,000 രൂപയായി ഉയരാം.

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

എട്ടാം ശമ്പള കമ്മീഷൻ എപ്പോഴാണ് നടപ്പിലാക്കും?

എട്ടാം ശമ്പള കമ്മീഷനെ സംബന്ധിച്ച് നിലവിൽ ഒരു തരത്തിലുള്ള നിർദ്ദേശവും കേന്ദ്രസർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.  എങ്കിലും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 2024 ൽ എട്ടാം ശമ്പള കമ്മീഷൻ അവതരിപ്പിക്കാനും അത് 2026 ൽ  നടപ്പിലാക്കാനും സാധ്യതയുണ്ടെന്നാണ്. ഇത് നടപ്പിലാക്കാൻ 2024 ൽ ശമ്പള കമ്മീഷനും രൂപീകരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.  രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാതിരിക്കെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വൻ സമ്മാനം ഉടൻ നൽകിയേക്കുമെന്നാണ് വിദഗ്ധരുടെ അനുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News