Budget Cars: ഏഴ് ലക്ഷം രൂപക്കുള്ളിൽ ഒരു മികച്ച കാർ നിങ്ങൾക്ക് വേണോ?

Budget Cars in India: മാരുതി സുസുക്കിയുടെ വാഹനങ്ങൾ ജനപ്രിയമാണ്, കാരണം കമ്പനിയുടെ മിക്ക കാറുകളും ഇന്ത്യൻ മധ്യവർഗത്തെ മനസ്സിൽ വച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 6, 2023, 04:19 PM IST
  • ആകർഷകമായ ഡിസൈനും മികച്ച സെഗ്‌മെന്റ് ഫീച്ചറുകളും ഉൾക്കൊള്ളുന്ന ഒരു ബജറ്റ് ഹാച്ച്ബാക്കാണിത്
  • രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ വരുന്നതാണ് സ്വിഫ്റ്റ്
  • കമ്പനിയുടെ മിക്ക കാറുകളും മിഡിൽ ക്ലാസ് കുടുംബത്തിനായുള്ളവയാണ്
Budget Cars: ഏഴ് ലക്ഷം രൂപക്കുള്ളിൽ ഒരു മികച്ച കാർ നിങ്ങൾക്ക് വേണോ?

കുറഞ്ഞ വിലയും മികച്ച മൈലേജും നൽകുന്ന വാഹനങ്ങളാണ് ഇന്ത്യൻ വിപണിയിൽ എപ്പോഴും ആധിപത്യം പുലർത്തുന്നത്. നേരത്തെ ബജറ്റ് സെഗ്‌മെന്റ് വാഹനങ്ങളിൽ വളരെ കുറച്ച് ഫീച്ചറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ വില കുറഞ്ഞ വാഹനങ്ങളിൽ പോലും കമ്പനികൾ ആധുനിക ഫീച്ചറുകൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. ഈ വാഹനങ്ങൾ മിഡിൽ ക്ലാസിനെ കൂടുതൽ ആകർഷിക്കുന്നു. അതുകൊണ്ട് തന്നെ മാരുതി സുസുക്കിയുടെ വാഹനങ്ങൾ ജനപ്രിയമാണ്, കാരണം കമ്പനിയുടെ മിക്ക കാറുകളും ഇന്ത്യൻ മധ്യവർഗത്തെ മനസ്സിൽ വച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

മാരുതി സുസുക്കി സ്വിഫ്റ്റ്

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ വരുന്ന സ്വിഫ്റ്റ് വർഷങ്ങളായി ജനങ്ങളുടെ പ്രിയപ്പെട്ട ബജറ്റ് കാറായി തുടരുന്നു.മാരുതി സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 5.99 ലക്ഷം രൂപ മുതലാണ്. 9 നിറങ്ങളിലായി 4 വേരിയൻറുകളാണ് വാഹനത്തിനുള്ളത്.K12 സീരീസിന്റെ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനാണ് സ്വിഫ്റ്റിന് ലഭിക്കുന്നത്, ഇത് 89bhp കരുത്തും 113Nm ടോർക്കും സൃഷ്ടിക്കുന്നു. ട്രാൻസ്മിഷനായി, 5-സ്പീഡ് മാനുവൽ, 5-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുണ്ട്. സ്വിഫ്റ്റിൽ നിങ്ങൾക്ക് ലിറ്ററിന് 23.20 കിലോമീറ്റർ മൈലേജ് ലഭിക്കും.

ഈ കാറിൽ നിങ്ങൾക്ക് 4.2-ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, ക്രൂയിസ് കൺട്രോൾ, ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് ഫംഗ്ഷൻ, കീ സിൻക്രൊണൈസ്ഡ് ഓട്ടോ-ഫോൾഡബിൾ ORVM-കൾ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും. ഡ്യുവൽ എയർബാഗുകൾ, EBD ഉള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഡ്രൈവർ, കോ-ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, ISOFIX ആങ്കറേജ് പോയിന്റുകൾ എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ ഫീച്ചറുകൾ കാറിന് ലഭിക്കുന്നു.

ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്

ആകർഷകമായ ഡിസൈനും മികച്ച സെഗ്‌മെന്റ് ഫീച്ചറുകളും ഉൾക്കൊള്ളുന്ന ഒരു ബജറ്റ് ഹാച്ച്ബാക്കാണ് ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്. ഗ്രാൻഡ് i10 നിയോസിന്റെ വില ആരംഭിക്കുന്നത് 5.73 ലക്ഷം മുതൽ 8.51 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം). സിഎൻജി ഓപ്ഷനടകംക മൊത്തം 5 വേരിയന്റുകളിലായാണ് കമ്പനി ഇത് വിൽക്കുന്നത്.

എഞ്ചിനിലേക്ക് വരുമ്പോൾ, ഗ്രാൻഡ് i10 നിയോസിന് 83 bhp കരുത്തും 114 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. പെട്രോൾ മോഡലുകൾക്ക് 5-സ്പീഡ് ഓട്ടോമാറ്റിക്, 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭിക്കുമ്പോൾ സിഎൻജി മോഡലുകൾക്ക് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ മാത്രമേ ലഭിക്കൂ.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, റിയർ വെന്റുകളുള്ള ഓട്ടോ എസി, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ, ആറ് എയർബാഗുകൾ, EBD ഉള്ള എബിഎസ്, ഹിൽ അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയും ലഭിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News