SIM Card Rule: മൊബൈൽ സിം കാർഡുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം, അറിയാം

New Telecom Reforms:  ഉപഭോക്താക്കളുടെ താൽപര്യം മുൻനിർത്തിയാണ് സർക്കാരിന്റെ ഈ നടപടിയെന്ന് ടെലികോം വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്. . ഇത് കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് നേരിട്ട് പ്രയോജനം ചെയ്യും. ഭേദഗതി ചെയ്ത നിയമത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് അറിയാം..  

Written by - Ajitha Kumari | Last Updated : Sep 22, 2021, 03:19 PM IST
  • മൊബൈൽ ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത
  • പുതിയ മൊബൈൽ കണക്ഷൻ എടുക്കുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു
  • ഉപഭോക്താക്കൾക്ക് ഓൺലൈനിലൂടെയും പുതിയ മൊബൈൽ കണക്ഷനായി അപേക്ഷിക്കാം
SIM Card Rule: മൊബൈൽ സിം കാർഡുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം, അറിയാം

ന്യൂഡൽഹി: New Telecom Reforms: മൊബൈൽ ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത. ഉപഭോക്താക്കൾക്ക് ഒരു പുതിയ മൊബൈൽ കണക്ഷൻ എടുക്കുന്നത് സർക്കാർ ഇപ്പോൾ കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു. 

അതായത് ഉപഭോക്താക്കൾക്ക് ഓൺലൈനിലൂടെയും പുതിയ മൊബൈൽ കണക്ഷനായി അപേക്ഷിക്കാം.  അത് മാത്രമല്ല ഇപ്പോൾ സിം കാർഡ് അവരുടെ വീട്ടിലെത്തും. ഇതിനായി ഉപഭോക്താക്കൾക്ക് ആധാർ അല്ലെങ്കിൽ ഡിജിലോക്കറിൽ സംഭരിച്ചിരിക്കുന്ന ഏതെങ്കിലും രേഖ ഉപയോഗിച്ച് സ്വയം പരിശോധിക്കാൻ കഴിയും.

Also Read: Zeel-Sony Merger: സീ എന്റർടൈൻമെന്റ്-സോണി പിക്ചേഴ്സ് ലയനം: പുനീത് ഗോയങ്ക പുതിയ കമ്പനിയുടെ MD-CEO ആയി തുടരും 

ഇതിനായി ടെലികോം വകുപ്പ് (Department of Telecom) ഉത്തരവിറക്കിയിട്ടുണ്ട്. സെപ്റ്റംബർ 15 ന് മന്ത്രിസഭ അംഗീകരിച്ച ടെലികോം പരിഷ്കാരങ്ങളുടെ ഭാഗമാണ് DoT യുടെ ഈ നീക്കം.

KYC will be done in Re 1

പുതിയ ഉത്തരവിലെ നിയമങ്ങൾ അനുസരിച്ച് ഉപയോക്താക്കൾ ഒരു പുതിയ മൊബൈൽ കണക്ഷനായി (New Mobile Connection) യുഐഡിഎഐയുടെ (UIDAI) ആധാർ അധിഷ്ഠിത ഇ-കെവൈസി (e-KYC) സേവനത്തിലൂടെ സർട്ടിഫിക്കേഷനായി 1 രൂപ മാത്രം അടയ്ക്കണം.

സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തി

പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി പുതിയ വൺ ടൈം പാസ്വേർഡ്  (OTP) അടിസ്ഥാനമാക്കിയുള്ള പ്രക്രിയയ്ക്കായി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. പുതിയ മൊബൈൽ കണക്ഷനുകൾ നൽകുന്നതിനുള്ള ആധാർ അധിഷ്ഠിത ഇ-കെവൈസി പ്രക്രിയ വീണ്ടും അവതരിപ്പിക്കുന്നതിനായി 1885 ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമം (Indian Telegraph Act) 2019 ജൂലൈയിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു.

Also Read: 7th Pay Commission: പെൻഷൻകാർക്ക് സന്തോഷവാർത്ത, DR ൽ 356 ശതമാനം വർദ്ധനവ്!

വീട്ടിൽ ഇരിന്നുകൊണ്ട് സിം കാർഡ് വാങ്ങാം

ഇപ്പോൾ പുതിയ നിയമപ്രകാരം UIDAI അടിസ്ഥാനമാക്കിയുള്ള പരിശോധനയിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ വീട്ടിൽ സിം എത്തിക്കും. ആപ്പ്/പോർട്ടൽ അധിഷ്ഠിത പ്രക്രിയയിലൂടെ ഉപഭോക്താക്കൾക്ക് മൊബൈൽ കണക്ഷൻ നൽകുമെന്നും അതിൽ ഉപഭോക്താക്കൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് മൊബൈൽ കണക്ഷന് അപേക്ഷിക്കാമെന്നും DoT ഉത്തരവിൽ പറയുന്നു.

നിലവിൽ ഉപഭോക്താക്കൾക്ക് ഒരു പുതിയ മൊബൈൽ കണക്ഷനായി അല്ലെങ്കിൽ പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്പെയ്ഡിലേക്ക് ഒരു മൊബൈൽ കണക്ഷൻ പരിവർത്തനം ചെയ്യുന്നതിനായി KYC പ്രക്രിയയിലൂടെ പോകേണ്ടതുണ്ട്. ഇതിനായി ഉപഭോക്താക്കൾ അവരുടെ ഐഡന്റിറ്റി, വിലാസം പരിശോധനാ രേഖകൾ എന്നിവയുമായി കടയിൽ പോകണം.

Also Read: PM Modi US Visit: പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം 

 

കൊറോണ സമയത്ത് ഉപഭോക്താക്കളുടെ സൗകര്യത്തിനും ബിസിനസ്സ് എളുപ്പമാക്കുന്നതിനും കോൺടാക്റ്റ്ലെസ് സേവനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ടെലികോം വകുപ്പ് (Telecom Department) അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News