EPFO Withdrawal Process: PF അക്കൗണ്ടിൽ നിന്ന് ഓൺലൈനായി എങ്ങനെ പണം പിൻവലിക്കാം

കഴിഞ്ഞ വർഷവും കോവിഡ്  രോഗബാധയെ തുടർന്ന് അടിയന്തര ഘട്ടത്തിൽ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് ഉപഭോക്താക്കളെ  പണം പിൻവലിക്കാൻ അനുവദിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 3, 2021, 05:41 PM IST
  • കോവിഡ് രണ്ടാം തരംഗം രൂക്ഷമായി ജനങ്ങളെ ബാധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത് ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • കഴിഞ്ഞ വർഷവും കോവിഡ് രോഗബാധയെ തുടർന്ന് അടിയന്തര ഘട്ടത്തിൽ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് ഉപഭോക്താക്കളെ പണം പിൻവലിക്കാൻ അനുവദിച്ചിരുന്നു.
  • ഇതിന് മുമ്പും ചികിത്സ, വീട് വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്ക് റീടൈറ്മെന്റ് പണത്തിൽ നിന്നും പണം പിൻവലിക്കാൻ അനുവദിച്ചിരുന്നു.
  • ഒരാൾക്ക് മൂന്ന് മാസത്തെ ബൈസിക് പേയും, ഡെയർനെസ്സ് അലവൻസും പിൻവലിക്കാം അല്ലെങ്കിൽ മൊത്തം തുകയുടെ 75 ശതമാനമോ പിൻവലിക്കാം.
EPFO Withdrawal Process: PF അക്കൗണ്ടിൽ നിന്ന് ഓൺലൈനായി എങ്ങനെ പണം പിൻവലിക്കാം

പ്രോവിഡന്റ് ഫണ്ട് (PF) അക്കൗണ്ടുകളിൽ നിന്ന് അഡ്വാൻസായി ഓൺലൈൻ വഴി പണം പിൻവലിക്കാൻ അനുവദിക്കുമെന്ന് എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) അറിയിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായി ജനങ്ങളെ ബാധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത് ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കഴിഞ്ഞ വർഷവും കോവിഡ് (Covid 19)  രോഗബാധയെ തുടർന്ന് അടിയന്തര ഘട്ടത്തിൽ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് ഉപഭോക്താക്കളെ  പണം പിൻവലിക്കാൻ അനുവദിച്ചിരുന്നു. ഇതിന് മുമ്പും ചികിത്സ, വീട് വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്ക് റീടൈറ്മെന്റ് പണത്തിൽ നിന്നും പണം പിൻവലിക്കാൻ അനുവദിച്ചിരുന്നു.

ALSO READ: സ്വകാര്യതാ നയം അം​ഗീകരിക്കാൻ വാട്സാപ്പ് ഉപയോ​ക്താക്കളെ നിർബന്ധിക്കുന്നു; ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്ര സർക്കാർ

ഒരാൾക്ക് മൂന്ന് മാസത്തെ ബൈസിക് പേയും, ഡെയർനെസ്സ് അലവൻസും പിൻവലിക്കാം അല്ലെങ്കിൽ മൊത്തം തുകയുടെ 75 ശതമാനമോ പിൻവലിക്കാം. കഴിഞ്ഞ വര്ഷം അഡ്വാൻസ് തുക വാങ്ങിയിട്ടുള്ളവർക്കും ഈ വർഷവും അഡ്വാൻസ് തുകയ്ക്ക് അപേക്ഷിക്കാം.

ALSO READ: SBI Special Loan Scheme: കോവിഡ് വ്യക്തിഗത വായ്പാ പദ്ധതിയുമായി SBI

പണം ഓൺലൈൻ ആയി പിൻവലിക്കാൻ ഈ മൂന്ന് കാര്യങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

1) UAN നമ്പർ

2) യുഎഎൻ നമ്പർ  ആധാർ കാർഡുമായും (Aadhaar Card), പാൻ  കാർഡുമായും, ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കണം. 

https://zeenews.india.com/malayalam/india/pan-aadhaar-link-why-waiting-f...

3) യുഎഎൻ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഈ നമ്പറിലാണ് ഒടിപി ലഭിക്കുന്നത്.

ALSO READ: SBI Alert: ജൂൺ 30 നകം ഇത് പൂർത്തിയാക്കുക, ഇല്ലെങ്കിൽ പണികിട്ടും!

പണം ഓൺലൈനായി പിൻവലിക്കുന്നതെങ്ങനെ?

1) EPFO അക്കൗണ്ടിൽ യുഎഎൻ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

2) ഓൺലൈൻ സർവീസ് എന്ന ടാബിൽ നിന്ൻ ക്ലെയിം ഓപ്ഷൻ സെലക്ട് ചെയ്യുക.

3) അപ്പോൾ വെബ്സൈറ്റ് നിങ്ങളുടെ അക്കൗണ്ടിന്റെ ഡീറ്റെയിൽസ് വ്യക്തമാക്കും. ശേഷം ബാങ്ക് അക്കൗണ്ടിന്റെ അവസാന നാല് നമ്പറുകൾ നൽകി വെരിഫൈ ചെയ്യുക.

4) തുടർന്ന് ടെമ്സ് ആന്റ് കണ്ടിഷനുകൾ അംഗീകരിച്ച ശേഷം 'proceed claim ' എന്ന ബട്ടണിൽ അമർത്തുക

5) തുടർന്ന് പണം പിൻവലിക്കാൻ പിഎഫ് അഡ്വാൻസ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. 

6) പണം പിൻവലിക്കാനുള്ള കാരണം രേഖപ്പെടുത്തിയ ശേഷം ആവശ്യമുള്ള എമൗണ്ടും മേൽവിലാസവും രേഖപ്പെടുത്തുക.

7) തുടർന്ന് ചെക്കും അക്കൗണ്ട് വിവരങ്ങൾ നൽകുക.

8) OTP നമ്പർ നൽകി അപ്ലിക്കേഷൻ നൽകുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News