ന്യൂ യോർക്ക്: ടെക് സ്ഥാപനങ്ങളിലെ കൂട്ടപ്പിരിച്ചുവിടൽ ഫേസ്ബുക്കിലും. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ ആഗോളത്തലത്തിൽ 11,000 പേരെയാണ് ജോലിയിൽ നിന്നും പുറത്താക്കിയത്. സോഷ്യൽ മീഡിയ ഭീമിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. മെറ്റയുടെ ആകെയുള്ള ജീവനക്കാരിൽ 13 ശതമാനം പേരെയാണ് പിരിച്ച് വിട്ടിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ ടെക് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. കൂടാതെ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാതി വരെ പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കില്ലയെന്നും മെറ്റ വ്യക്തമാക്കി. ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് കമ്പനി തങ്ങളുടെ ജീവനക്കാരെ പിരിച്ച് വിടുന്നത്.
ഈ തീരുമാനങ്ങളുടെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുയെന്നറിയിച്ചുകൊണ്ടാണ് മെറ്റയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ മാർക്ക് സക്കർബർഗ് തങ്ങളുടെ തീരുമാനം ജീവനക്കാരെ അറിയിച്ചത്. കൂടാതെ 13 ശതമാനത്തോളം ജീവനക്കാരെ തങ്ങളൾ ഒഴിവാക്കുന്ന എന്ന് അറിയിച്ചുകൊണ്ടുള്ള പ്രസ്താവന സോഷ്യൽ മീഡിയ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പങ്കുവെക്കുകയും ചെയ്തു. തനിക്കറിയാം എല്ലാവർക്കും ഈ തീരുമാനം ബുദ്ധിമുട്ടേറിയതാണെന്നും ഇത് കൊണ്ട് ബാധിക്കുന്നവരോട് ക്ഷമ ചോദിക്കുന്നുയെന്ന് സക്കർബർഗ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അതേസമയം പിരിച്ചു വിടുന്ന ജീവനക്കാർക്ക് നാല് മാസത്തെ അടിസ്ഥാന ശമ്പളവും സർവീസ് ചെയ്ത ഒരോ വർഷവും രണ്ടാഴ്ചത്തെ അധിക ശമ്പളം നൽകുമെന്ന് മെറ്റ വ്യക്തമാക്കി. പിരിച്ചുവിടൽ മെറ്റയുടെ എല്ലാ വിഭാഗത്തിൽ നിന്നുമുണ്ടാകും. അതോടൊപ്പം തന്നെ വരുമാസങ്ങളിൽ ജീവനക്കാർക്കായി കമ്പനി ഒരുക്കുന്ന സൌകര്യങ്ങൾ കുറയ്ക്കുമെന്ന് സോഷ്യൽ മീഡിയ ഭീമൻ തങ്ങളുടെ പ്രസ്താവനയിൽ അറിയിച്ചു. വിർച്വൽ റിയാലിറ്റി മേഖലിൽ അതിഭീമമായ തുക നിക്ഷേപിച്ച സോഷ്യൽ മീഡിയ കമ്പനി നേരിട്ട വലിയ തോതിലുള്ള നഷട്മാണ്. അത് മെറ്റയെ വലിയ സാമ്പത്തിക നഷ്ടത്തിലേക്കെത്തിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ട്വിറ്ററിലും സമാനമായ കൂട്ടപ്പിരിച്ചുവിടൽ നടന്നിരുന്നു. ആഗോളതലത്തിൽ പത്ത് ശതമാനം ജീവനക്കാരെയാണ് എലോൺ മസ്ക് ട്വിറ്റർ വാങ്ങിയതിന് ശേഷം പിരിച്ച് വിട്ടത്. ഇന്ത്യയിൽ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചു വിട്ടെന്നു റിപ്പോർട്ടുകളിൽ പറയുന്നു. സോഷ്യൽ മീഡിയ സ്ഥാപനത്തിന്റെ രണ്ട് വിഭാഗത്തിൽ സമ്പൂർണ കൂട്ടപ്പിരിച്ചുവിടലാണ് ഉണ്ടായിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...